
മുംബൈ ഇന്ത്യന്‍സ് വൈഡ് നേടിയത് ഡഗ് ഔട്ടില്‍ നിന്നുള്ള നിർദ്ദേശത്താൽ; പ്രതിഷേധമറിയിച്ചിട്ടും ഇടപെട്ടില്ല
ഐപിഎല്ലിൽ ഇന്നെലെ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഡിആര്‍എസ് ദുരുപയോഗം നടത്തിയെന്ന് ആരോപണം. ഇന്നലെ മത്സരത്തിനിടെ 15-ാം ഓവറില്‍ മുംബൈ താരം സൂര്യകുമാര്‍ യാദവ് ബാറ്റ് ചെയ്യുമ്പോള്‍ അര്‍ഷ്ദീപ് സിംഗിന്റെ പന്ത് വൈഡ് ലൈനിലൂടെ കടന്നുപോയി. അംപയർ വൈഡ് വിളിച്ചില്ല. സൂര്യകുമാറാകട്ടെ റിവ്യൂ ചെയ്യാന്‍ ആവശ്യപ്പെട്ടതുമില്ല. എന്നാൽ മുംബൈയുടെ ഡഗ് ഔട്ടില്‍ നിന്നും മുംബൈ താരം ടിം ഡേവിഡ് ഗ്രൗണ്ടിൽ ഉള്ള താരങ്ങൾക്ക് ഡിആർഎസ് എടുക്കാൻ നിർദേശം നൽകി. മുംബൈ ഇന്ത്യൻസ് കോച്ച് മാര്‍ക് ബൗച്ചര്‍…