മനുഷ്യന് ജോലി നഷ്ടമാവില്ല; എഐ ജോലികളെ പുനര്‍നിര്‍മിക്കുമെന്ന് ഓപ്പണ്‍ എഐ മേധാവി സാം ഓള്‍ട്ട്മാന്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യരുടെ തൊഴിലുകള്‍ ഇല്ലാതാക്കുമെന്ന ആശങ്ക വേണ്ടെന്ന് ഓപ്പണ്‍ എഐ മേധാവി സാം ഓള്‍ട്ട്മാന്‍. തൊഴില്‍ രംഗത്ത് എഐ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും, എന്നാല്‍ പലരും ഭയക്കുന്നതു പോലെ അത് പെട്ടെന്നുള്ള ഒന്നായിരിക്കില്ലെന്നും അദ്ദേഹം അടുത്തിടെ പങ്കുവെച്ച ഒരു ബ്ലോഗ്‌പോസ്റ്റിലാണ് പറഞ്ഞത്. തൊഴില്‍ വിപണിയെ എഐ പുനര്‍നിര്‍മിക്കും. അത് അനുകൂലമോ പ്രതികൂലമോ ആവാം. എന്നാല്‍ തൊഴിലുകള്‍ പെട്ടെന്ന് നഷ്ടമാകുന്ന സ്ഥിതിയുണ്ടാവില്ലെന്ന് ഓള്‍ട്ട്മാന്‍ പറയുന്നു. നമുക്ക് ചെയ്യാനുള്ള കാര്യങ്ങള്‍ ഇല്ലാതെയാകുമെന്ന ഭയം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചില…

Read More

എത്ര ചെലവേറിയാലും ശരി മനുഷ്യനോളം ബുദ്ധിയുള്ള എഐ നിര്‍മിക്കുമെന്ന് ഓപ്പണ്‍ എഐ സ്ഥാപകൻ സാം ഓള്‍ട്ട്മാന്‍

എന്തു വിലകൊടുത്തും മനുഷ്യനോളം ബുദ്ധിയുള്ള എഐ നിര്‍മിക്കുമെന്ന് ഓപ്പണ്‍ എഐ മേധാവി സാം ഓള്‍ട്ട്മാന്‍. 2022 ൽ ചാറ്റ് ജിപിടിയുടെ രംഗപ്രവേശനത്തോടെ സാങ്കേതിക വിദ്യാ രംഗത്തെ പ്രധാന വിഷയമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മാറി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യ ജീവിതം എളുപ്പമാക്കിത്തീര്‍ക്കുമെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുമ്പോള്‍, മറ്റൊരു വിഭാഗം അത് മനുഷ്യകുലത്തിന് ഭീഷണിയാണെന്ന ആശങ്ക പങ്കുവെക്കുന്നു. എഐ മനുഷ്യവംശത്തിന്റെ നാശത്തിന് കാരണമാകുമെന്ന് ഇലോൺ മസ്ക് ഒരിക്കൽ പറഞ്ഞിരുന്നു. എന്നാൽ സാം ഓള്‍ട്ട്മാനെ പോലുള്ളവര്‍ മറുപക്ഷക്കാരാണ്. അതുകൊണ്ടാണ് എത്ര ചെലവേറിയാലും…

Read More

ഓപ്പൺ എഐ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസർ സാം ആൾട്മാനെ പുറത്താക്കി; പിന്നാലെ സഹ സ്ഥാപകൻ ഗ്രെഗ് ബ്രോക്മാൻ രാജിവച്ചു

ഓപ്പൺ എഐ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസർ സാം ആൾട്മാനെ ബോർഡ് പുറത്താക്കി. പിന്നാലെ സഹ സ്ഥാപകനും പ്രസിഡന്റുമായ ഗ്രെഗ് ബ്രോക്മാൻ രാജിവച്ചു. ഓപ്പൺ എഐയെ മുന്നോട്ട് നയിക്കാൻ സാമിന് ഇനി സാധിക്കുമെന്ന് കരുതുന്നില്ലെന്നാണ് ബോർഡ് വ്യക്തമാക്കിയത്. ഓപ്പൺ എഐയുടെ ചീഫ് ടെക്നോളജി ഓഫിസർ മിറ മൊറാട്ടിയാണ് ഇടക്കാല സിഇഒയെന്നും കമ്പനി അറിയിച്ചു.  ബോർഡുമായുള്ള ആശയവിനിമയത്തിൽ സാം ആൾട്ട്മാൻ സ്ഥിരത പുലർത്തിയിരുന്നില്ലെന്നും അദ്ദേഹത്തിന്റെ കഴിവിൽ ബോർഡിനു വിശ്വാസം നഷ്ടപ്പെട്ടതോടെയാണു പുറത്താക്കൽ തീരുമാനമെന്നും അറിയിച്ചു. കഴിഞ്ഞ നവംബറിലാണ് 38കാരനായ സാമിന്റെ…

Read More

‘വര്‍ക്ക് ഫ്രം ഹോം’ ടെക്‌നോളജി വ്യവസായത്തിന്റെ വലിയ തെറ്റ്; ഓപ്പണ്‍ എഐ മേധാവി സാം ആള്‍ട്ട്മാന്‍

സാങ്കേതിക വിദ്യാ രംഗത്തിന് പറ്റിയ ഏറ്റവും വലിയ തെറ്റുകളിലൊന്നാണ് സ്ഥിരമായ ‘റിമോട്ട് വര്‍ക്ക്’ എന്ന് ചാറ്റ് ജിപിടി നിര്‍മാതാക്കളായ ഓപ്പണ്‍ എഐ എന്ന സ്ഥാപനത്തിന്റെ മേധാവി സാം ആള്‍ട്ട്മാന്‍. സ്‌ട്രൈപ്പ് എന്ന ഫിന്‍ടെക്ക് സ്ഥാപനം സംഘടിപ്പിച്ച ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സാം ആള്‍ട്ട്മാന്‍. റിമോട്ട് വര്‍ക്ക് സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് യോജിച്ചതല്ലെന്നും സ്ഥിരമായ റിമോട്ട് വര്‍ക്ക് സാധ്യമാക്കാന്‍ മതിയായ ഒരു സാങ്കേതിക വിദ്യയും ഇതുവരെ ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥിരമായ വര്‍ക്ക് ഫ്രം ഹോം ജോലികളില്‍ ക്രിയാത്മകത…

Read More