പുതിയ ചുമതലയേറ്റെടുത്ത് മുൻ ലിവര്‍പൂൾ മാനേജർ യുര്‍ഗന്‍ ക്ലോപ്പ്
ജര്‍മ്മന്‍ ഫുട്ബോൾ മാനേജർ യുര്‍ഗന്‍ ക്ലോപ്പ് പുതിയ ചുമതല ഏറ്റെടുത്തു. പ്രീമിയര്‍ ലീഗ് ക്ലബ് ലിവര്‍പൂളിന്റെ സ്ഥാനം ഒഴിഞ്ഞതിന് ശേഷമുള്ള ആദ്യ ചുമതലയാണ് യുര്‍ഗന്‍ ക്ലോപ്പ് ഏറ്റെടുത്തിരിക്കുന്നത്. റെഡ് ബുള്‍ ഗ്രൂപ്പിന്റെ ഗ്ലോബല്‍ ഫുട്‌ബോള്‍ മേധാവിയായാണ് ക്ലോപ് ചുമതലയേറ്റെടുത്തത്. ബുണ്ടസ് ലീഗ ക്ലബ് ആര്‍ ബി ലൈപ്‌സിഷ് ഉള്‍പ്പടെ നിരവധി ക്ലബുകളുടെ ഉടമസ്ഥരാണ് റെഡ്ബുള്‍ ഗ്രൂപ്പ്. ജനുവരി ഒന്നിനാണ് ക്ലോപ് ഔദ്യോഗികമായി ചുമതലയേല്‍ക്കുക. 2015 ഒക്ടോബറില്‍ ലിവര്‍പൂളിന്റെ പരിശീലകനായ ക്ലോപ്പ് ടീമിനെ ചാമ്പ്യന്‍സ് ലീഗിലും പ്രീമിയര്‍ ലീഗിലും…