ഉപ്പ് മായം കലർന്നതാണോ?; ഇങ്ങനെ ചെയ്തു നോക്കൂ

ഒഴിവാക്കാനാവാത്ത ഒന്നാണ് ഉപ്പ്. ഉപ്പില്ലാത്ത ആഹാരം കഴിക്കുന്നത് ചിന്തിക്കാൻ കൂടിയാവില്ല. ഒഴിച്ചുകൂടാനാവാത്ത ഒന്ന് ആയതിനാൽ തന്നെ ഉപ്പിലെ മായം നമ്മളെ സാരമായി ബാധിക്കുകയും ചെയ്യും. ഉപ്പിലെ മായം കണ്ടെത്താൻ വീട്ടിൽ തന്നെ ചില പൊടിക്കൈകൾ പരീക്ഷിക്കാം. ഉപ്പിന് വെളുത്ത നിറം ലഭിക്കാൻ കാത്സ്യം കാർബൊണേറ്റ് ചേർക്കാറുണ്ട്. ഇത് എളുപ്പത്തിൽ കണ്ടെത്താനാവും. അര ഗ്ളാസ് വെള്ളമെടുത്തതിനുശേഷം അതിൽ ഒരു സ്‌പൂൺ ഉപ്പുചേർത്ത് കലക്കാം. ലായനിക്ക് വെളുത്ത നിറം വരികയാണെങ്കിൽ ഉപ്പിൽ മായമുണ്ടെന്ന് തിരിച്ചറിയാം. ലായനിക്ക് സാധാരണ വെള്ളത്തിന്റെ നിറമാണെങ്കിൽ…

Read More

തൈരിൽ ഉപ്പ് ചേർത്ത് കഴിക്കാമോ?; ഇവ അറിഞ്ഞിരിക്കണം

ഭക്ഷണത്തിൽ പ്രധാനിയാണ് തൈര്. ദിവസവും കഴിക്കുന്നത് ആരോഗ്യപ്രദമാണെന്നാണ് ഡോക്ടർമാരുടെയും അഭിപ്രായം. വിറ്റാമിനുകൾ, പ്രോട്ടീൻ, കാൽസ്യം എന്നിവയാൽ സമ്പുഷ്ടമാണിത്. എന്നാൽ ഉപ്പ് ചേർത്ത് കഴിക്കുന്നത് ആരോഗ്യപ്രദമാണോ അല്ലയോ എന്നൊരു ആശങ്ക ചിലർക്കിടയിലെങ്കിലുമുണ്ട്. വാസ്തവത്തിൽ ഉപ്പ് ചേർത്ത് തൈര് കഴിക്കാമോ? തൈരിന്റെ രുചി വർധിപ്പിക്കാൻ ഏറെ സഹായിക്കും ഉപ്പ്. അതുകൊണ്ടു തന്നെ ചെറിയ അളവിൽ ഉപ്പ് ചേർക്കുന്നത് ആരോഗ്യത്തിനു ഒട്ടും തന്നെയും ഭീഷണിയല്ല. രാത്രിയിൽ തൈര് കഴിക്കുമ്പോൾ ഉപ്പ് ചേർത്ത് തന്നെ കഴിക്കണമെന്നാണ് ഡോക്ടർമാരുടെയും അഭിപ്രായം. എന്ത് കൊണ്ടെന്നാൽ ഉപ്പ്…

Read More