മത്സ്യങ്ങൾക്കായി നദിയെ തണുപ്പിച്ച് ശാസ്ത്രജ്ഞർ
ഇന്ത്യയിൽ വേനൽക്കാലത്ത് എയർ കണ്ടീഷൻ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നഗരവാസികളിലാണ് എസിയുടെ ഉപയോഗം കൂടുതലായുള്ളത്. എസി ഒരുകാലത്ത് ആഢംബരത്തിന്‍റെ ഭാഗമായിരുന്നെങ്കിൽ ഇന്നത് ഒരു വീട്ടിലെ അത്യാവശ്യഘടകമായി മാറിയിരിക്കുന്നു. വർധിക്കുന്ന താപനില സർവചരാചരങ്ങളുടെയും നിലനിൽപ്പിനെത്തന്നെ ബാധിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. മനുഷ്യൻ എയർ കണ്ടീഷൻ ഉപയോഗിക്കുന്നതുപോലെ, സാൽമൺ മത്സ്യങ്ങൾക്കായി നദിയെ തണുപ്പിക്കുകയാണ് ശാസ്ത്രജ്ഞർ. അറ്റ്ലാന്‍റിക് സാൽമൺ മത്സ്യങ്ങൾ മുട്ടയിടുന്നതിനായി നദികളിലെത്തുന്പോൾ തണുപ്പേകുന്നതിനാണ് നദിയുടെ ഭാഗങ്ങൾ തണുപ്പിക്കുന്നത്. റെക്കോർഡ് ഭേദിച്ച ചൂടിൽ കാനഡയിലെ നോവ സ്കോട്ടിയയിലെ ഗവേഷകരാണ് റൈറ്റ്സ്…