സല്‍മാൻ ഖാൻ സെറ്റില്‍ വൈകിയാണോ വരുന്നത്?; നടൻ സല്‍മാൻ ഖാനെ കുറിച്ചുള്ള ചോദ്യത്തിന് ഇമ്രാൻ ഹാഷ്‍മി നല്‍കിയ മറുപടി

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് സല്‍മാൻ ഖാൻ. നടൻ സല്‍മാൻ ഖാനെ കുറിച്ചുള്ള ചോദ്യത്തിന് ഇമ്രാൻ ഹാഷ്‍മി നല്‍കിയ മറുപടി സിനിമാ ആരാധകര്‍ ചര്‍ച്ചയാക്കുകയാണ്. ആരാധകരുടെ സംവാദത്തിലായിരുന്നു സല്‍മാനെ കുറിച്ച് ചോദ്യം നടൻ ഇമ്രാൻ ഹാഷ്‍മി നേരിട്ടത്. സെറ്റില്‍ സല്‍മാൻ ഖാൻ വൈകിയാണോ വരുന്നത് എന്ന് ഒരു ആരാധകൻ സംവാദത്തില്‍ ചോദിച്ചപ്പോള്‍ ചിരിയോടെയായിരുന്നു ഇമ്രാൻ ഹാഷ്‍മിയുടെ മറുപടി. ബോളിവു‍ഡ് നടൻ സല്‍മാൻ ഖാന് തന്റേതായ ഷെഡ്യൂളുണ്ടെന്നായിരുന്നു ഇമ്രാൻ ഹാഷ്‍മിയുടെ മറുപടി. അദ്ദേഹത്തിന്റേതായ സമയവും സല്‍മാൻ ഖാനുണ്ട്….

Read More

സൽമാൻ ഖാനെ വധിക്കാൻ ലോറൻസ് ബിഷ്‌ണോയ് സംഘം പദ്ധതിയിട്ടു; 4 പേർ അറസ്റ്റിൽ

ബോളിവുഡ് നടൻ സൽമാൻ ഖാനെ കൊലപ്പെടുത്താൻ അധോലോക നായകൻ ലോറൻസ് ബിഷ്ണോയിയും സംഘവും ആസൂത്രണംചെയ്ത പദ്ധതി പൊളിച്ച് നവി മുംബൈ പോലീസ്. മഹാരാഷ്ട്രയിലെ പൻവേലിൽവെച്ച് സൽമാന്റെ കാറിന് നേർക്ക് ആക്രമണം നടത്താനായിരുന്നു പദ്ധതി. പൻവേലിലാണ് സൽമാന്റെ ഫാംഹൗസ് സ്ഥിതിചെയ്യുന്നത്. ഇതിനായി സംഘം പാകിസ്താനിയായ ആയുധ ഇടപാടുകാരനിൽനിന്ന് തോക്കുകളും വാങ്ങിയിരുന്നു. സംഭവത്തിൽ നവി മുംബൈ പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുകയും ഗൂഢാലോചനയുമായി ബന്ധപ്പെട്ട നാലുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഫാംഹൗസിന് സമീപത്തുവെച്ച് കാർ നിർത്തിച്ച് എ.കെ. 47 തോക്കുകൾ…

Read More

ബോളിവുഡ് താരം സൽമാൻ ഖാന്റെ വീടിന് നേരായ ആക്രമണം ; ലോറൻസ് ബിഷ്ണോയ് സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ

ബോളിവുഡ് താരം സൽമാൻ ഖാന്റെ വീട് ആക്രമിച്ച സംഭവത്തിൽ ഗുണ്ടാ തലവനായ ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ. ഹരിയാനയിലെ ഫത്തേബാദ് സ്വദേശിയായ ഹർപാൽ സിങ് (34) ആണ് അറസ്റ്റിലായത്. ഹർപാലിന്റെ നാട്ടിലെത്തിയാണ് മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ തിങ്കളാഴ്ച വൈകുന്നേരം അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ മുംബൈയിലെത്തിച്ച ഹർപാലിനെ വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ആറാമത്തെ ആളാണ് ഹർപാൽ. ഏപ്രിൽ 14-നാണ് മോട്ടോർ സൈക്കിളിലെത്തിയ രണ്ടുപേർ മുംബൈ ബാന്ദ്രയിലുള്ള സൽമാന്റെ വസതിക്ക്…

Read More

നടൻ സൽമാൻഖാന്റെ വീടിന് നേരെ വെടിയുതിർത്ത സംഭവം ; ഒരാൾ കൂടി പിടിയിൽ

നടൻ സൽമാൻ ഖാന്റെ വസതിയ്ക്ക് നേരെ വെടിയുതിർത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. രാജസ്ഥാൻ സ്വദേശി മുഹമ്മദ്‌ ചൗധരിയെയാണ് മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ആക്രമണം നടത്തിയ പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയത് മുഹമ്മദ്‌ ചൗധരിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പ്രതിയെ മുംബൈയിൽ എത്തിച്ച് കോടതിയിൽ ഹാജരാക്കും. കേസിൽ അറസ്റ്റിലാകുന്ന അഞ്ചാമത്തെ പ്രതിയാണ് മുഹമ്മദ്‌ ചൗധരി.

Read More

സൽമാൻ ഖാന്‍റെ വസതിക്ക് നേരെ വെടിയുതിർത്ത കേസ്; പ്രതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

നടൻ സൽമാൻ ഖാന്‍റെ വസതിക്ക് നേരെ വെടിയുതിർത്ത കേസിലെ പ്രതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. അനുജ് തപൻ ജീവനൊടുക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും കസ്റ്റഡി കൊലപാതകം പൊലീസ് ആത്മഹത്യയായി ചിത്രീകരിക്കുകയാണെന്നും കുടുംബം ആരോപിച്ചു. അനുജിന്റെ മരണത്തിൽ സത്യാവസ്ഥ പുറത്തുവരാൻ പോസ്റ്റ്‌മോർട്ടം മുംബൈക്ക് പുറത്തു നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.  അതേസമയം 32കാരനായ പ്രതി ലോക്കപ്പിനുള്ളിലെ ശുചിമുറിയിൽ തൂങ്ങിമരിച്ചുവെന്നാണ് മുംബൈ പൊലീസിന്റെ വിശദീകരണം. പകൽ 11 മണിക്കാണ് സംഭവമെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ മാസമാണ് സൽമാൻ ഖാന്‍റെ വസതിക്ക് നേരെ വെടിയുതിർത്ത…

Read More

ബോളിവുഡ് താരം സൽമാൻ ഖാന്റെ വീടിന് നേരെ വെടിവച്ച കേസിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു ; ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് റിപ്പോർട്ടുകൾ

ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീടിന് നേരെ വെടിവെച്ച കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. പൊലീസ് കസ്റ്റഡിയിലാണ് ഇയാളെ ആത്മഹത്യ ശ്രമം നടത്തിയത്. കേസിലെ പ്രതിയായ അനുജ് താപ്പനാണ് ആത്മഹത്യ ശ്രമം നടത്തിയത്. ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മുംബൈ പൊലീസ് അറിയിച്ചു. ഇയാളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുന്നുവെന്നാണ് റിപ്പോർട്ട്. സൽമാൻ ഖാന്റെ വീടിന് നേരെ വെടിവെച്ചവർക്ക് ആയുധം നൽകിയെന്ന കുറ്റമാണ് പൊലീസ് താപ്പനെതിരെ ചുമത്തിയിരിക്കുന്നത്. ഏപ്രിൽ25നാണ് ഇയാൾ പൊലീസ് പിടിയിലാവുന്നത്. ഇയാൾക്കൊപ്പം സുഭാഷ്…

Read More

സൽമാൻ ഖാൻറെ വീടിന് നേരെ വെടിയുതിർത്ത് സംഭവം; ഭയപ്പെടുത്തുക ലക്ഷ്യം,താരത്തെ കൊല്ലാൻ പ്ലാൻ ഇല്ലായിരുന്നുവെന്ന് പൊലീസ്

സൽമാൻ ഖാൻറെ വീടിന് നേരെ വെടിയുതിർത്ത സംഭവത്തിൽ പ്രതികൾക്ക് താരത്തെ കൊല്ലണമെന്ന ഉദ്ദേശമില്ലായിരുന്നുവെന്ന് പൊലീസ്. താരത്തെ ഭയപ്പെടുത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് പൊലീസ് അറിയിക്കുന്നത്. മുംബൈ ബാന്ദ്രയിലെ സൽമാൻ ഖാൻറെ വീടിന് പുറത്താണ് വെടിയുതിർത്തത്. ഇതിന് പുറമെ പൻവേലിലെ ഫാം ഹൗസിലും പ്രതികളെത്തിയിരുന്നുവെന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം. പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്. പ്രതികളുടെ കുടുംബാംഗങ്ങളുടെ മൊഴിയും എടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ 14ന് പുലർച്ചെയാണ് സൽമാൻ ഖാൻറെ ബാന്ദ്രയിലെ വസതിക്ക് മുമ്പിൽ രണ്ട് പേർ വെടിയുതിർത്തത്. ഇരുവരും പിറ്റേന്ന് തന്നെ…

Read More

ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീടിന് നേരെ വെടിയുതിർത്ത സംഭവം ; മൂന്ന് പേർ കസ്റ്റഡിയിൽ , പിന്നിൽ ലോറൻസ് ബിഷ്ണോയ് സംഘമെന്ന് സൂചന

സൽമാൻ ഖാന്റെ വസതിയ്ക്ക് നേരെ വെടിയുതിർത്ത സംഭവത്തിൽ 3 പേരെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണം നടത്തിയവര്‍ക്ക് വാഹനവും സഹായവും നൽകിയവരാണ് കസ്റ്റഡിയിൽ ഉള്ളതെന്നാണ് സൂചന. അക്രമണത്തിന് പിന്നിൽ ലോറൻസ് ബിഷ്ണോയി സംഘമെന്നാണ് മുംബൈ പൊലീസിന്റെ പ്രാഥമിച നിഗമനം. വെടിവച്ചത് രാജസ്ഥാൻ സ്വദേശി വിശാലും തിരിച്ചറിയാത്ത ഒരാളും ചേര്‍ന്നാണെന്നും പൊലീസിന് വിവരം ലഭിച്ചു. എന്നാൽ പ്രതികൾ സംഭവത്തിന്‌ പിന്നാലെ മുംബൈ വിട്ടുവെന്നാണ് ഇപ്പോൾ അറിയുന്നത്. പ്രതികൾ ഉപയോഗിച്ചിരുന്ന ബൈക്ക് കണ്ടെടുത്ത പോലീസ്, ഇന്നലെ തന്നെ ഇവരുടെ കൂടുതൽ…

Read More

സൽമാൻ ഖാന്റെ വീടിനു നേരെ വെടിവയ്പ്പ്; അന്വേഷണം ആരംഭിച്ചു

ബോളിവുഡ് സിനിമ താരം സൽമാൻ ഖാന്റെ വീടിനു നേരെ വെടിവയ്പ്പ്. ഇന്നു പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. അജ്ഞാതനായ ഒരാൾ മോട്ടോർ സൈക്കിളിൽ ബാന്ദ്രയിലെ വീടിനുനേർക്കു വെടിയുതിർക്കുകയായിരുന്നു. ഇയാൾ പെട്ടെന്നുതന്നെ സ്ഥലത്തുനിന്നു രക്ഷപ്പെട്ടു. സംഭവത്തിൽ മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു. ജയിലിൽക്കഴിയുന്ന ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ 10 അംഗ ഹിറ്റ്ലിസ്റ്റിലെ പ്രധാന വ്യക്തിയാണ് സൽമാൻ ഖാനെന്ന് കഴിഞ്ഞവർഷം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വെളിപ്പെടുത്തിയിരുന്നു. സൽമാനെതിരെയുള്ള 1998ലെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസാണ് ഭീഷണിക്ക് ആധാരം. വേട്ടയാടൽ ബിഷ്‌ണോയി സമൂഹത്തെ…

Read More

ലോക്കൽ ട്രെയിനിൽ നൃത്തം ചെയ്തത് സൽമാൻ ഖാനോ?; വീഡിയോ വൈറൽ: കൈയടിച്ച് നെറ്റിസൺ‌സ്

മുംബൈയിലെ ലോക്കൽ ട്രെയിനിൽ ” ഇഷ്‌ക് ദി ഗല്ലി വിച്ച് നോ എൻട്രി’ എന്ന ജനപ്രിയ ഗാനത്തിനു ചുവടുവച്ചത് സൽമാൻ ഖാനോ..? സോഷ്യൽ മീഡിയയിൽ പ്രചരിച്ച ദൃശ്യങ്ങൾ കണ്ട് ആരാധകർ ഞെട്ടി. നിമിഷനേരം കൊണ്ട് വീഡിയോ സൂപ്പർ ഹിറ്റ് ആകുകയും ചെയ്തു. സമൂഹമാധ്യമമായ എക്സിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. മുംബൈ ലോക്കൽ ട്രെയിൻ ഒരിക്കലും വിസ്മയം അവസാനിക്കുന്നില്ല- എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. എന്നാൽ, ഗാനരംഗത്തുള്ളത് സൽമാൻ ഖാൻ അല്ല. ഒറിജിനലിനെ വെല്ലുന്ന “ഡ്യൂപ്പ്’ ആണ് ട്രെയിനിൽ നൃത്തം…

Read More