ബോളിവുഡ് നടൻ സൽമാൻ ഖാന് ലഭിച്ച ഭീഷണി ; സന്ദേശം അയച്ചത് സൽമാൻ ഖാൻ്റെ സിനിമയുടെ ഗാന രചയിതാവ്

ഒരു ബോളിവുഡ് സിനിമകളില്‍ സംഭവിക്കും പോലെ ഒരു ട്വിസ്റ്റാണ് നടന്‍ സല്‍മാന്‍ ഖാനെതിരായ വധഭീഷണിയില്‍ സംഭവിച്ചിരിക്കുന്നത്. സൽമാൻ ഖാൻ ചിത്രത്തിലെ ഗാന രചിതാവായ 24 കാരനാണ് സല്‍മാനെതിരെ വധഭീഷണിയെ മുഴക്കിയതിന് അറസ്റ്റിലായത്. 5 കോടി രൂപ നൽകിയില്ലെങ്കിൽ ‘മെയിൻ സിക്കന്ദർ ഹുൻ’ എന്ന ഗാനത്തിന്‍റെ ഗാനരചയിതാവിനെയും സല്‍മാന്‍ ഖാനെയും ഭീഷണിപ്പെടുത്തി നവംബർ 7 ന് മുംബൈ സിറ്റി പോലീസിന്‍റെ വാട്ട്‌സ്ആപ്പ് ഹെൽപ്പ് ലൈനിൽ ഭീഷണി സന്ദേശം ലഭിച്ചത്. “ഇനി പാട്ടെഴുതാൻ പറ്റാത്ത അവസ്ഥയിലാക്കും ഗാനരചിതാവിനെ. സൽമാൻ ഖാന്…

Read More

‘ജീവിച്ചിരിക്കണമെങ്കില്‍ ക്ഷേത്രത്തില്‍ പോയി മാപ്പ് പറയണം, അല്ലെങ്കില്‍ അഞ്ചുകോടി’; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

നടന്‍ സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. മുംബൈ പൊലീസുകാര്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചത് ലോറന്‍സ് ബിഷ്ണോയി സംഘത്തില്‍ നിന്നാണെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. ജീവനോടെ ഇരിക്കണമെങ്കില്‍ ഒന്നെങ്കില്‍ മാപ്പ് പറയുക, അല്ലെങ്കില്‍ അഞ്ചു കോടി രൂപ നല്‍കുക എന്ന രണ്ട് ഓപ്ഷനുകള്‍ മുന്നോട്ടുവെച്ചായിരുന്നു ഭീഷണി സന്ദേശം. ഒരാഴ്ചയ്ക്കിടെ സല്‍മാന്‍ ഖാന് ലഭിക്കുന്ന രണ്ടാമത്തെ വധഭീഷണിയാണിത്. മുംബൈ പൊലീസ് ട്രാഫിക് കണ്‍ട്രോള്‍ റൂമിന് ഇന്നലെ രാത്രി ഗുണ്ടാസംഘം ലോറന്‍സ് ബിഷ്ണോയിയുടെ പേരില്‍ വാട്സ്ആപ്പിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് പൊലീസ്…

Read More

സല്‍മാന്‍ ഖാന് വധഭീഷണി: ബാന്ദ്ര സ്വദേശി അറസ്റ്റില്‍

ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ കഴിഞ്ഞ ദിവസം വധഭീഷണി ഉയര്‍ന്ന സംഭവത്തില്‍ മുംബൈ സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു. ബാന്ദ്ര ഈസ്റ്റ് സ്വദേശി അസം മൊഹമ്മദ് മുസ്തഫയാണ് ബുധനാഴ്ച അറസ്റ്റിലായത്. രണ്ടുകോടി രൂപ നല്‍കിയില്ലെങ്കില്‍ സല്‍മാന്‍ ഖാനെ വധിക്കുമെന്ന ഭീഷണി സന്ദേശം മുംബൈ ട്രാഫിക് പോലസിനാണ് ലഭിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് സല്‍മാന്‍ ഖാനെയും ബാന്ദ്ര ഈസ്റ്റ് എംഎല്‍എ സീഷന്‍ സിദ്ദീഖിയെയും വധിക്കുമെന്ന് ഭീഷണി മുഴക്കിയ നോയിഡ സ്വദേശിയായ ഗുഫ്റാന്‍ ഖാനെന്ന ടാറ്റു ആര്‍ട്ടിസ്റ്റിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു….

Read More

സൽമാൻ ഖാനെതിരെ വധഭീഷണി മുഴക്കിയ ആൾ അറസ്റ്റിൽ

രണ്ടു കോടി രൂപ ആവശ്യപ്പെട്ട് ബോളിവുഡ് നടൻ സൽമാൻ ഖാനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ബാന്ദ്ര ഈസ്റ്റ് സ്വദേശി അസം മുഹമ്മദ് മുസ്തഫയെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. സൽമാൻ ഖാനെതിരെയുള്ള ഭീഷണി സന്ദേശം മുംബൈ പൊലീസിന്‍റെ ട്രാഫിക് കൺട്രോൾ റൂമിലേക്കാണ് എത്തിയത്. രണ്ടു കോടി നൽകിയില്ലെങ്കിൽ സൽമാനെ വധിക്കുമെന്നായിരുന്നു വാട്സ് ആപ്പ് സന്ദേശം. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് വർലി പൊലീസിന്‍റെ പ്രത്യേക സംഘം നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ…

Read More

‘രണ്ടുകോടിരൂപ നൽകൂ, അല്ലെങ്കിൽ കൊല്ലപ്പെടും’; നടൻ സൽമാൻ ഖാന് വീണ്ടും വധഭീഷണി

ബോളിവുഡ് നടൻ സൽമാൻ ഖാനുനേരെ വീണ്ടും വധഭീഷണി. ‘രണ്ടു കോടി പണം തരൂ, അല്ലെങ്കിൽ കൊല്ലപ്പെടും’ എന്നാണ് അജ്ഞാത കേന്ദ്രത്തിൽ നിന്നുള്ള ഭീഷണി സന്ദേശം. മുംബൈ ട്രാഫിക് പോലീസ് കേന്ദ്രത്തിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു. സൽമാൻ ഖാനും കൊല്ലപ്പെട്ട എൻസിപി നേതാവ് ബാബാ സിദ്ദിഖിയുടെ മകനുമെതിരേ നേരത്തെ വധഭീഷണി ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് 20 -കാരനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു. ഗുർഫാൻ ഖാൻ എന്നറിയപ്പെടുന്ന മുഹമ്മദ് തയ്യബ് എന്ന യുവാവിനേയാണ്…

Read More

അഞ്ചുകോടി ആവശ്യപ്പെട്ട് ലോറന്‍സ് ബിഷ്‌ണോയിയുടെ പേരില്‍ സല്‍മാന്‍ ഖാനെ ഭീഷണിപ്പെടുത്തി; പ്രതി പിടിയില്‍

സല്‍മാന്‍ ഖാനെതിരെ വധ ഭീഷണി മുഴക്കിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ലോറന്‍സ് ബിഷ്‌ണോയിയുടെ പേര് പറഞ്ഞാണ് ഇയാൾ നടനെ ഭീഷണിപ്പെടുത്തിയിരുന്നത്. അഞ്ച് കോടി രൂപ വേണമെന്നും ആവശ്യപ്പെട്ടിരുന്നു. മുംബൈ ട്രാഫിക്ക് പോലീസിന് ലഭിച്ച അഞ്ജാത സന്ദേശത്തെ തുടര്‍ന്ന് മുംബൈ പൊലീസ്കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.ഭീഷണി മുഴക്കിയതിന് മാപ്പ് പറഞ്ഞുകൊണ്ട്‌ പിന്നീട് ഒക്ടോബര്‍ 21ന് ഇയാള്‍ വീണ്ടും സന്ദേശം അയച്ചു. താന്‍ അബദ്ധത്തില്‍ ഭീഷണി സന്ദേശം അയച്ചതാണെന്ന് പറഞ്ഞായിരുന്നു ക്ഷമാപണ സന്ദേശം. ജംഷഡ്പൂര്‍ ലോക്കല്‍ പോലീസിന്റെ സഹായത്തോടെ അന്വേഷണം…

Read More

കോടികൾ വിലയുള്ള ബുള്ളറ്റ് പ്രൂഫ് കാർ, വാങ്ങിയത് ദുബായിൽ നിന്ന്; ഭീഷണിയെത്തുടർന്ന് സൽമാന്റെ സുരക്ഷ കൂട്ടി

ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ ഭീഷണിയെത്തുടർന്ന് ബോളിവുഡ് താരം സൽമാൻ ഖാന് സുരക്ഷ വർധിപ്പിച്ചു. നേരത്തേ സുരക്ഷാ വലയത്തിലായിരുന്നെങ്കിലും മുൻമന്ത്രി ബാബാ സിദ്ദിഖിയുടെ കൊലപാതകവും തുടർന്നുവന്ന ഭീഷണികളും കാരണമാണ് ഇപ്പോൾ സുരക്ഷ ഇരട്ടിയാക്കിയിരിക്കുന്നത്. സുരക്ഷ മുൻനിർത്തി രണ്ടുകോടി രൂപ വിലവരുന്ന ബുള്ളറ്റ് പ്രൂഫ് നിസ്സാൻ പട്രോൾ എസ്.യു.വി സൽമാൻ ഖാൻ വാങ്ങിയെന്നാണ് ഏറ്റവും പുതിയ വിവരം. ഇന്ത്യൻ മാർക്കറ്റിൽ ലഭ്യമല്ലാത്ത വാഹനം ദുബായിൽനിന്ന് ഇറക്കുമതി ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. സ്‌ഫോടകവസ്തുക്കൾ തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകുന്ന സംവിധാനം, പോയിന്റ് ബ്ലാങ്കിൽ വെടിവെച്ചാൽപ്പോലും…

Read More

‘അഞ്ചു കോടി രൂപ നൽകണം, അല്ലെങ്കിൽ ബാബ സിദ്ദിഖിയുടേതിനേക്കാൾ മോശം ഗതി വരും’; സൽമാൻ ഖാന് വീണ്ടും ഭീഷണി

ബോളിവുഡ് നടൻ സൽമാൻ ഖാനെതിരെ വീണ്ടും ഭീഷണി മുഴക്കി അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയി സംഘം. ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ ഒരാളാണ് മുംബൈ ട്രാഫിക് പൊലീസിന് ഭീഷണി സന്ദേശം അയച്ചത്. ലോറൻസ് ബിഷ്‌ണോയി സംഘവുമായുള്ള ദീർഘകാല വൈരാഗ്യം പരിഹരിക്കാൻ നടൻ സൽമാൻ ഖാനോട് അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് കൊണ്ടുള്ളതാണ് സന്ദേശം. സൽമാൻ പണം നൽകുന്നതിൽ പരാജയപ്പെട്ടാൽ അടുത്തിടെ വെടിയേറ്റ് മരിച്ച മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിയുടേതിനേക്കാൾ മോശമായിരിക്കും നടന്റെ ഗതിയെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു….

Read More

സല്‍മാൻ ഖാന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു

സല്‍മാൻ ഖാന്റെ വീടിന് മഹാരാഷ്‍ട്ര സര്‍ക്കാര്‍ സുരക്ഷയേര്‍പ്പെടുത്തി. പന്ത്രണ്ടോളം പോലീസുകാരെയാണ് ബോളിവുഡിലെ നായക താരത്തിന്റെ ബാന്ദ്രയിലെ ഗാലക്സി അപാര്‍ട്‍മെന്റില്‍ നിലവിൽ നിയോഗിച്ചിരിക്കുന്നത്. മാതാപിതാക്കള്‍ക്കൊപ്പം നടൻ സല്‍മാൻ ഖാൻ കഴിയുന്നതും അവിടെയാണ്. എൻസിപി നേതാവ് സിദ്ധിഖിയുടെ കൊലപാതകത്തെ തുടര്‍ന്നുള്ള സാഹചര്യത്തിലാണ് നടന്റെയും സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. സിദ്ധിഖിയുടെ കൊലപാതകത്തിന്റ ഉത്തരവാദിത്തം ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയി ഏറ്റെടുത്തിരുന്നു. കൂടാതെ സല്‍മാനെ സഹായിക്കാൻ ആരെങ്കിലും സഹായിച്ചാല്‍ വകവരുത്തും എന്നും ഭീഷണിപ്പെടുത്തിരുന്നു. ബോളിവുഡ് നടൻ സല്‍മാൻ ഖാനെ കൊലപ്പെടുത്താൻ നേരത്തെ ശ്രമമുണ്ടായിരുന്നു. ഗുണ്ടാത്തലവൻ ലോറൻസ്…

Read More

ബാബാ സിദ്ദിഖി കൊല്ലപ്പെട്ട സംഭവം; സല്‍മാന്‍ ഖാനെ ഉപദേശിച്ച് എം.പി ഹര്‍നാഥ് സിങ് യാദവ്

എന്‍സിപി നേതാവും മുന്‍ മന്ത്രിയുമായ ബാബാ സിദ്ദിഖി കൊല്ലപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തോട് വളരെ അടുപ്പമുണ്ടായിരുന്ന നടന്‍ സല്‍മാന്‍ ഖാന് ഉപദേശവുമായി ബിജെപി എം.പി ഹര്‍നാഥ് സിങ് യാദവ്. കൃഷ്ണമൃഗത്തെ വേട്ടയാടിയതിന് സല്‍മാന്‍ ഖാന്‍ ബിഷ്‌ണോയ് വിഭാഗക്കാരോട് മാപ്പ് പറയണമെന്ന് അദ്ദേഹം എക്‌സിലൂടെ ആവശ്യപ്പെട്ടു. 20 വര്‍ഷംമുമ്പ് നടന്ന സംഭവത്തിന്റെ പേരിലാണ് അദ്ദേഹം മാപ്പ് പറയാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ‘പ്രിയ സല്‍മാന്‍ ഖാന്‍, ബിഷ്‌ണോയ് വിഭാഗക്കാര്‍ കൃഷ്ണമൃഗത്തെ ആരാധിക്കുന്നവരാണ്. നിങ്ങള്‍ അതിനെ വേട്ടയാടി, പാകംചെയ്ത് ഭക്ഷിച്ചു….

Read More