
‘കിർക്കൻ’ റിലീസ് 21ന് ; ചിത്രം ഒരുങ്ങുന്നത് നാല് ഭാഷകളിലായി
സലിംകുമാർ, ജോണി ആൻ്റണി, മഖ്‌ബൂൽ സൽമാൻ, അപ്പാനി ശരത്ത്,വിജയരാഘവൻ, കനി കുസൃതി, അനാർക്കലി മരിക്കാർ, മീരാ വാസുദേവ്, ജാനകി മേനോൻ, ശീതൾ ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജോഷ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘കിർക്കൻ’. ചിത്രം ജൂലായ് 21ന് റിലീസിന് എത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. ഏറെ നിഗൂഡതകൾ ഒളിപ്പിക്കുന്ന ക്രൈം ത്രില്ലർ ഗണത്തിലുള്ള ചിത്രത്തിന്റെ റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ റിലീസായി. മലയാളത്തിൽ ഒരിടവേളക്ക് ശേഷമാവും സ്ത്രീ കേന്ദ്രീകൃതമായ പശ്ചാത്തലത്തിൽ ഇത്തരമൊരു സിനിമ പുറത്ത് വരുന്നത്….