ഇത് പറഞ്ഞാല്‍ 25 കൊല്ലം കഴിഞ്ഞ് ഞാന്‍ നാണംകെടും, നിര്‍ബന്ധിച്ച് അത് പറയിച്ചു: സലീം കുമാര്‍

മിമിക്രി വേദികളിലൂടെയാണ് സലീം കുമാര്‍ സിനിമയിലെത്തുന്നത്. പിന്നാലെ മലയാള സിനിമയിലെ കോമഡിയുടെ ചക്രവര്‍ത്തിയായി മാറുകയായിരുന്നു സലീം കുമാര്‍. വര്‍ഷങ്ങളായി സലീം കുമാര്‍ നമ്മെ ചിരിപ്പിക്കുന്നു. എന്നാല്‍ ചിരി മാത്രമല്ല സലീം കുമാറിന്റെ കയ്യിലുള്ളത്. പലപ്പോഴും പ്രേക്ഷകരെ കരയിപ്പിക്കുകയും ചെയ്തിട്ടുണ്ട് സലീം കുമാര്‍. ഹാസ്യ നടനായി പേരെടുത്ത സലീം കുമാര്‍ പിന്നീട് നായകനായും കയ്യടി നേടി. മികച്ച നടനുള്ള ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങള്‍ പോലെ തന്നെ ഓഫ് സ്‌ക്രീനിലെ തന്റെ നിലപാടുകളിലൂടേയും കാഴ്ചപ്പാടുകളിലൂടേയും…

Read More

’55-ാം ജന്മദിനം’: എത്രകാലം തുഴയാന്‍പറ്റും എന്നറിയില്ല; ആയുസ്സിന്റെ സൂര്യന്‍ പടിഞ്ഞാറോട്ട് ചരിഞ്ഞുകഴിഞ്ഞുവെന്ന് സലിം കുമാര്‍

മലയാളികളെയാകെ പൊട്ടിച്ചിരിപ്പിച്ച അതുല്യ നടന്മാരില്‍ ഒരാളാണ് സലിം കുമാര്‍. നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഓര്‍ത്തോര്‍ത്ത് ചിരിക്കുന്ന ഒട്ടേറെ നര്‍മരംഗങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. അദ്ദേഹത്തിന്റെ 55-ാം ജന്മദിനമാണിന്ന്. ആരോഗ്യ പ്രശ്‌നങ്ങളെയും രോഗങ്ങളെയും തരണം ചെയ്ത് മുന്നേറുന്ന അദ്ദേഹം തന്റെ ജന്മദിനത്തില്‍ ഫേസ്ബുക്കിലൂടെ ഹൃദയ സ്പര്‍ശിയായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. ‘ജീവിതമെന്ന മഹാസാഗരത്തില്‍ ആയുസ്സ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങള്‍ പിന്നിട്ട് 55 ലേക്ക് ഇന്ന് പ്രവേശിക്കുകയാണെന്ന് പറഞ്ഞ് തുടങ്ങിയ സലിംകുമാര്‍ ഇത്രയും കാതങ്ങള്‍ പിന്നിടുന്നതിന് സഹയാത്രികര്‍ നല്‍കിയ…

Read More

സുരേഷ് ഗോപിക്കെതിരായ പ്രചരണം വ്യാജമെന്നും സലീം കുമാർ

നടൻ സുരേഷ് ​ഗോപിയ്ക്ക് എതിരെ താൻ പറഞ്ഞെന്ന തരത്തിൽ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമെന്ന് നടൻ സലീം കുമാർ.  തനിക്ക് പ്രസ്തുത പോസ്റ്റുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തഹത്യ ചെയ്യുന്ന പോസ്റ്റുകളിൽ തന്നെ ഉൾപ്പെടുത്തരുത് എന്ന് താഴ്മയായി അപേക്ഷിക്കുന്നുവെന്നും സലീം കുമാർ പറഞ്ഞു. തൃശൂരിൽ സുരേഷ് ​ഗോപി ജയിച്ചതിന് എതിരെ സലീം കുമാർ പറഞ്ഞെന്ന തരത്തിലായിരുന്നു പോസ്റ്റ്.  “എനിക്ക് സഹോദര തുല്യനായ ശ്രീ : സുരേഷ് ഗോപിയെ അപകീർത്തി പെടുത്തുന്ന രീതിയിലുള്ള ഒരു പോസ്റ്റ്‌ സാമൂഹ്യ മാധ്യമത്തിലൂടെ പരക്കുന്നുണ്ട് എനിക്ക് ഈ…

Read More

അവഹേളിക്കപ്പെട്ടവരും അപമാനിക്കപ്പെട്ടവരും സലീം കുമാറിന്റെ അനുഭവം വായിക്കണം; വൈറലായി നടന്‍ സലീം കുമാറിനെക്കുറിച്ചുള്ള കുറിപ്പ്

സോഷ്യല്‍ മീഡിയയില്‍ വൈറലായി നടന്‍ സലീം കുമാറിനെക്കുറിച്ചുള്ള കുറിപ്പ്. അവഹേളിക്കപ്പെട്ടവരും അപമാനിക്കപ്പെട്ടവരും സലീം കുമാറിന്റെ അനുഭവം വായിക്കണം. സിദ്ധാര്‍ത്ഥ് സിദ്ധു എന്നയാള്‍ എഴുതിയ കുറിപ്പാണ് വൈറലായി മാറിയിരിക്കുന്നത്. സലീം കുമാര്‍ എഴുതിയ തന്റെ ജീവിതകഥയില്‍ നിന്നുള്ള ഭാഗമാണ് കുറിപ്പ്.  കുറിപ്പ് ( അവഹേളിക്കപ്പെട്ട, അപമാനിക്കപ്പെട്ട, പരിഹസിക്കപ്പെട്ടവര്‍ ഓരോത്തവണ വീണ്ടും വീണ്ടും വായിക്കണം ഈ അനുഭവം ) ‘സിനിമയാണെന്റെ ചോറ്..അത് ഉണ്ണാതെ ഞാന്‍ പോകില്ല’..ഈ ഡയലോഗ് ഞാന്‍ പച്ചക്കുതിര എന്ന സിനിമയില്‍,ദിലീപിനോട് പറയുന്നതാണ്.എനിക്ക് അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് ഒരിക്കല്‍ എന്നെ…

Read More

‘കുട്ടിക്കാലത്ത് സിനിമാനടനാകണം എന്നു പറഞ്ഞുപോയി… എന്റമ്മോ അതിന്റെ പേരിൽ കുറെ അനുഭവിച്ചു’; സലിംകുമാർ

മലയാളസിനിമയിലെ കോമഡി രാജാവാണ് സലിംകുമാർ. കോമഡി മാത്രമല്ല, മികച്ച കാരക്ടർ റോളുകളും ഈ ദേശീയ അവാർഡ് ജേതാവ് ചെയ്തിട്ടുണ്ട്. മക്കളുടെ തോളിൽ സ്വപ്നത്തിന്റെ മല കയറ്റിവച്ച് നടത്തിക്കുന്ന മാതാപിതാക്കളുള്ള ഇക്കാലത്ത് സലിംകുമാർ വ്യത്യസ്തനാകുന്നത് ഇങ്ങനെയാണ്. ‘എന്റെ രണ്ടു മക്കളോടും ഭാവിയിൽ ആരാകണം എന്നു ഞാൻ ചോദിച്ചിട്ടില്ല. ഇനിയൊട്ടു ചോദിക്കുകയുമില്ല. കാരണം, സിനിമാ നടനാകണം എന്ന ആഗ്രഹം ചെറുപ്പത്തിൽ ഞാൻ മൂന്നാലു പേരോടു പറഞ്ഞു പോയി. അതിന്റെ ഭവിഷ്യത്തു മാരകമായിരുന്നു. ആടിനെ കൊല്ലാതെ തൊലിയുരിയുന്നതു പോലെ എന്റെ തൊലിയുരിച്ചു….

Read More

‘അസുഖബാധിതനായിരുന്ന സമയത്തും മണി കസേരയില്‍ ഇരുന്ന് സ്റ്റേജ് ഷോ ചെയ്തിരുന്നു’; വെളിപ്പെടുത്തി സലിം കുമാർ

തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നതെന്നും മണി പേടികൊണ്ട് ചികിത്സിക്കാൻ തയാറായില്ലെന്നും വെളിപ്പെടുത്തി നടൻ സലിംകുമാർ. അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല. സിനിമയില്‍ നിന്ന് ഇതിന്റെ പേരില്‍ പുറത്താകുമോ എന്ന് പേടിച്ചിരുന്നെന്നും സലിം കുമാർ പറഞ്ഞു. ‘മണിയുടെ മരണം പ്രതീക്ഷിക്കാതെയായിരുന്നു. പെട്ടെന്ന് പോകുമെന്ന് ഞാൻ കരുതിയിരുന്നില്ല. മണിയുടെ കയ്യിലിരുപ്പ് കൂടിയായിരുന്നു കുറച്ച്‌. അവൻ ഡോക്ടറെ കണ്ട് ചികിത്സിച്ചിരുന്നില്ല. ഡോക്ടർ എന്നെ വിളിച്ചു മണിയോട് ഒന്ന് വന്ന് ട്രീറ്റ് ചെയ്യാൻ പറ എന്ന്…

Read More

അഞ്ചാം ക്ലാസുവരെ മുസ്ലീമായിരുന്നു…, അതിനുശേഷമാണ് എന്നെ വിശാല ഹിന്ദുവായി മാറ്റിയത്: സലിംകുമാർ

മലയാളക്കരയുടെ ഹാസ്യചക്രവർത്തി സലിംകുമാർ തൻറെ പേരിനുപിന്നിലെ കഥപറഞ്ഞത് മറ്റൊരു തമാശയായി ആരാധകർ ഏറ്റെടുത്തു. താൻ ഹിന്ദുവാണോ മുസ്ലീമാണോ എന്ന ചോദ്യങ്ങൾ അഭിമുഖങ്ങളിൽ ധാരാളം കേട്ടിട്ടുണ്ടെന്ന് സലിംകുമാർ പറഞ്ഞു. ഒരു സ്വകാര്യചാനലിനു നൽകിയ അഭിമുഖത്തിലാണ് സലിംകുമാർ തൻറെ പേരിൻറെ കഥ പറഞ്ഞത്. സഹോദരൻ അയ്യപ്പന് എൻറെ ജീവിതവുമായി എന്താണ് ബന്ധമെന്നു ചോദിച്ചാൽ എൻറെ പേരു തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം. അന്നത്തെ കാലത്തെ ചെറുപ്പക്കാർ സഹോദരൻ അയ്യപ്പൻറെ വിപ്ലവപ്രവർത്തനങ്ങളിൽ ആകൃഷ്ടരായി സ്വന്തം മക്കൾക്ക് ജാതി തിരിച്ചറിയാൻ കഴിയാത്ത പേരുകളിടാൻ…

Read More

‘അതിന് ശേഷം ഞാൻ വിശാല ഹിന്ദുവായി’; എങ്ങനെയെന്ന് പറഞ്ഞ് സലിംകുമാർ

മലയാളക്കരയുടെ പകരക്കാരനില്ലാത്ത ഹാസ്യചക്രവർത്തിയാണ് സലിംകുമാർ. മിമിക്രിവേദികളിലൂടെ വെള്ളിത്തിരയിലെത്തിയ താരം ക്യാരക്ടർ വേഷങ്ങൾ ചെയ്തും പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. ഇപ്പോൾ താരം തൻറെ പേരിനുപിന്നിലെ കഥപറഞ്ഞത് മറ്റൊരു തമാശയായി ആരാധകർ ഏറ്റെടുത്തു. താൻ ഹിന്ദുവാണോ മുസ്ലീമാണോ എന്ന ചോദ്യങ്ങൾ അഭിമുഖങ്ങളിൽ ധാരാളം കേട്ടിട്ടുണ്ടെന്ന് സലിംകുമാർ പറഞ്ഞു. ഒരു സ്വകാര്യചാനലിനു നൽകിയ അഭിമുഖത്തിലാണ് സലിംകുമാർ തൻറെ പേരിൻറെ കഥ പറഞ്ഞത്. താരത്തിൻറെ വാക്കുകൾ: ‘സഹോദരൻ അയ്യപ്പന് എൻറെ ജീവിതവുമായി എന്താണ് ബന്ധമെന്നു ചോദിച്ചാൽ എൻറെ പേരു തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം….

Read More

ലിവർ ട്രാൻസ്പ്ലാന്റ് ചെയ്യാൻ മടിയായിരുന്നു, എവിടെയൊക്കെ തട്ടിപ്പുണ്ടോ അവിടെയൊക്കെ പോയി; സലിം കുമാർ

കരൾ മാറ്റി വെയ്ക്കുന്ന ശസ്ത്രക്രിയക്ക് ഓപ്പറേഷൻ തിയറ്ററിലേക്ക് ഡോക്ടർമാർക്കൊപ്പം ചിരിച്ച് വർത്തമാനം പറഞ്ഞ് നടന്നുപോയ ആളാണ് നടൻ സലിം കുമാർ. ഓപ്പറേഷനോടുള്ള ഭയം കാരണം പാരമ്പര്യ വൈദ്യന്മാരുടെ അടുത്തായിരുന്നു അസുഖത്തിന്റെ ആദ്യ ഘട്ടത്തിൽ സലിം കുമാർ ചികിത്സ തേടിയിരുന്നത്. എന്നാൽ ഒരു ശതമാനം പോലും അസുഖം കുറഞ്ഞില്ലെന്ന് മാത്രമല്ല അവസ്ഥ കൂടുതൽ പേടിപ്പെടുത്തുന്ന നിലയിലേക്ക് മാറുകയും ചെയ്തു. ലിവർ ട്രാൻസ്പ്ലാന്റ് ചെയ്യുന്നില്ലെന്ന് തീരുമാനിച്ചത് കാരണം എവിടെയൊക്കെ തട്ടിപ്പുണ്ടോ അവിടെയൊക്കെ പോയി താൻ ചികിത്സ തേടുന്ന സാഹചര്യമുണ്ടായിരുന്നുവെന്നും സലിം…

Read More

മിത്ത് വിവാദത്തിൽ പരിഹാസവുമായി നടൻ സലിം കുമാർ; ദേവസ്വം മന്ത്രിയെ മിത്ത് മന്ത്രി എന്ന് വിളിക്കൂ എന്ന് കുറിപ്പ്

മിത്ത് വിവാദത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ പരിഹസിച്ച് നടനും കോൺഗ്രസ് സഹയാത്രികനുമായ സലിം കുമാർ. ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നും ഭണ്ഡാരത്തിൽ നിന്നും ലഭിക്കുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണം എന്ന് സലിം കുമാർ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. “മാറ്റങ്ങൾ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളിൽ നിന്നും തന്നെയാണ്. മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘർഷം നിലനിൽക്കുമ്പോൾ റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു…

Read More