ന്യൂ ഇയർ ‘അടിച്ച്’ പൊളിച്ച് കർണാടക; അരദിവസം വിറ്റത് 308 കോടി രൂപയുടെ മദ്യം

പുതുവര്‍ഷ ആഘോഷ രാവില്‍ കർണാടകയിൽ അരദിവസം കൊണ്ട് വിറ്റത് 308 കോടി രൂപയുടെ മദ്യം. 2024-ന്‍റെ അവസാന ദിവസം ഉച്ചയ്ക്ക് 2 മണി വരെ 308 കോടിയുടെ മദ്യമാണ് കർണാടകയിൽ വിറ്റത്. കഴിഞ്ഞ വർഷത്തെ കണക്കിനേക്കാൾ ഇരട്ടിയാണിത്. 2023 ഡിസംബർ 31ന് ആകെ 193 കോടി രൂപയാണ് എക്സൈസ് വകുപ്പിന് മദ്യവിൽപ്പനയിലൂടെ കിട്ടിയത്. മുഴുവൻ ദിവസത്തെ കണക്കുകൾ കിട്ടിയാൽ ലാഭം ഇനിയും ഉയരുമെന്നാണ് എക്സൈസ് വകുപ്പ് പറയുന്നത്. വകുപ്പിന്‍റെ കീഴിലുള്ള മദ്യവിൽപനശാലകളിൽ നിന്ന് വിവിധ എംആർപി ഷോപ്പുകാർ…

Read More

മദ്യത്തിന് 2025 ജനുവരി മുതൽ 30 ശതമാനം നികുതി പുനഃസ്ഥാപിക്കും: ദുബായ് സർക്കാർ

2025 ജനുവരി ഒന്നുമുതൽ മദ്യത്തിന് 30 ശതമാനം നികുതി പുനഃസ്ഥാപിക്കുമെന്ന് ദുബായ്. ഇതുസംബന്ധിച്ച് ബാറുകൾക്കും റെസ്‌റ്റോറന്റുകൾക്കും റീട്ടെയിലർമാർ ഇമെയിലൂടെ അറിയിപ്പ് നൽകി. ലഹരിപാനീയങ്ങൾ വാങ്ങുന്നതിനുള്ള 30 ശതമാനം മുനിസിപ്പാലിറ്റി നികുതി 2025 ജനുവരി മുതൽ പുനഃസ്ഥാപിക്കുമെന്ന് ദുബായ് സർക്കാർ അറിയിച്ചിട്ടുണ്ട് എന്നാണ് ഇമെയിലിൽ വ്യക്തമാക്കുന്നത്. എല്ലാത്തരം ഓർഡറുകൾക്കും നിയമം ബാധകമാകുമെന്നും സന്ദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. ദുബായ് സർ‌ക്കാരിന്റെ പുതിയ നീക്കം മദ്യം വാങ്ങൽ രീതികളെ വലിയ തോതിൽ സ്വാധീനിക്കുമെന്ന് റെസ്റ്റോറന്റ് നടത്തിപ്പുകാർ പറയുന്നു. നികുതി പുഃനസ്ഥാപിക്കുന്നത് ഹോട്ടലുകളിൽ പ്രവർത്തിക്കുന്ന…

Read More

വിവാദം ഏശിയില്ല; 4 ദിവസത്തിൽ വിറ്റത് 14 ലക്ഷം തിരുപ്പതി ‘ലഡു’

തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിലെ ലഡു തയാറാക്കാൻ മൃഗക്കൊഴുപ്പും നിലവാരം കുറഞ്ഞ ചേരുവകളും ഉപയോഗിച്ചെന്ന ആരോപണം ചർച്ചയാകുന്നതിനിടെ ഈ ലഡുവിന് വൻ ഡിമാൻഡ്. ഏതാണ്ട് 14 ലക്ഷത്തോളം ലഡുവാണ് നാലു ദിവസത്തിനുള്ളിൽ വിറ്റഴിച്ചതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സെപ്റ്റംബർ 19ന് 3.17 ലക്ഷം, 20ന് 3.17 ലക്ഷം, 21ന് 3.67 ലക്ഷം, 22ന് 3.60 ലക്ഷം എന്നിങ്ങനെയാണ് ലഡു വിൽപന. ഒരു ദിവസം 3.50 ലക്ഷം എന്ന ശരാശരിയിലാണ് വിൽപന നടന്നതെന്നാണ് കണക്കുകൾ പറയുന്നത്. ദിവസവും മൂന്നു ലക്ഷത്തിലധികം ലഡുവാണ്…

Read More

സിനിമാവ്യവസായത്തിൽ കുതിപ്പുമായി സൗദി

സിനിമാവ്യവസായത്തിൽ വൻ കുതിപ്പുമായി സൗദി അറേബ്യ. കഴിഞ്ഞ രണ്ട് വർഷത്തിനിടെ സിനിമാ ടിക്കറ്റുകളുടെ മൊത്ത വിൽപന 180 കോടി റിയാൽ കവിഞ്ഞതായാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം മാത്രം 1 കോടി 70 ലക്ഷം ടിക്കറ്റുകളാണ് വിറ്റതെന്ന് സൗദി പത്രമായ ഒകാസ് റിപ്പോർട്ട് ചെയ്തു. രാജ്യത്തുടനീളമുള്ള 69 തിയറ്ററുകളിലായി 627 സ്ക്രീനുകളാണ് ഇപ്പോൾ ഉള്ളത്. നാല് പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം 2018-ൽ തിയറ്ററുകൾ വീണ്ടും തുറന്നതോടെയാണ് സൗദിയിലെ സിനിമാ മേഖല കുതിപ്പിലേക്ക് എത്തിയത്. സൗദി സിനിമകളുടെ ബോക്‌സ് ഓഫീസ്…

Read More

സെയിൽസ്, പ്രൊക്യൂർമെന്റ്, പ്രൊജക്ട് മേഖലയിൽ സൗദിവൽക്കരണം; നിയമം പ്രാബല്യത്തിൽ

സൗദിയില്‍ സെയില്‍സ്, പ്രൊക്യൂര്‍മെന്റ്, പ്രെജക്ട് മാനേജ്‌മെന്റ് മേഖലയില്‍ പ്രഖ്യാപിച്ച സ്വദേശിവല്‍ക്കരണം പ്രാബല്യത്തിലായി. വിവിധ മേഖലകളില്‍ പതിനഞ്ച് മുതല്‍ അന്‍പത് ശതമാനം വരെയാണ് സ്വദേശിവല്‍ക്കരണം നടപ്പിലാകുക. മാസങ്ങള്‍ക്ക് മുമ്പ് മാനവവിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ച നിയമമാണ് പ്രാബല്യത്തിലായത്. മാസങ്ങള്‍ക്ക് മുമ്പ് മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ച സ്വദേശിവല്‍ക്കരണം പ്രാബല്യത്തിലായതായി മന്ത്രാലയം അറിയിച്ചു. സെയില്‍സ്, പ്രൊക്യുര്‍മെന്റ്, പ്രൊജക്ട് മാനേജ്‌മെന്റ് മേഖലയിലാണ് പുതുതായി സ്വദേശിവല്‍ക്കരണം നടപ്പിലാകുക. നിയമം നടപ്പിലാക്കുന്നതിന് മന്ത്രാലയം അനുവദിച്ച സമയപരിധി അവസാനിച്ചതോടെ നിബന്ധന പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ പരിശോധനക്കും…

Read More

റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഓണം ബമ്പര്‍ വില്‍പ്പന കുതിക്കുന്നു; നറുക്കെടുപ്പിന് ഇനി മൂന്ന് ദിവസം മാത്രം

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ ഓണം ബമ്പര്‍ വില്‍പ്പന കുതിക്കുന്നു. നറുക്കെടുപ്പിന് ഇനി മൂന്ന് ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് ഈ റെക്കോര്‍ഡ് വില്‍പ്പന. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്‌, ഇതുവരെ 67,31,394 ടിക്കറ്റുകള്‍ വിറ്റഴിച്ചിട്ടുണ്ട്. ഇത്തവണ 80 ലക്ഷം ടിക്കറ്റുകള്‍ നാല് ഘട്ടങ്ങളിലായിലാണ് അച്ചടിച്ചിരിക്കുന്നത്. 90 ലക്ഷം ടിക്കറ്റുകള്‍ വരെ അച്ചടിക്കാനുള്ള അനുമതിയുണ്ട്. ജൂലൈ 27 മുതലാണ് സംസ്ഥാനത്ത് ഓണം ബമ്ബര്‍ വില്‍പ്പന ആരംഭിച്ചത്. വില്‍പ്പന ആരംഭിച്ച ദിവസം തന്നെ 4,41,600 വിറ്റഴിച്ചത്. ലോട്ടറി വകുപ്പിന്റെ ചരിത്രത്തില്‍ ഇതും…

Read More

മേയ് 15 വരെ ടിക്കറ്റ് വിൽപ്പന നിർത്തി ഗോ ഫസ്റ്റ്; മേയ് 9 വരെ സർവീസില്ല

പ്രതിസന്ധി രൂക്ഷമായതോടെ ആഭ്യന്തര വിമാനക്കമ്പനിയായ ഗോ ഫസ്റ്റ് എയർലൈൻസ് മേയ് 15 വരെ ടിക്കറ്റ് വിൽപ്പന നിർത്തിയതായി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനെ (ഡിജിസിഎ) അറിയിച്ചു. പാപ്പരത്ത നടപടിക്കായി ദേശീയ കമ്പനി നിയമ ട്രിബ്യൂണലിന് (എൻ.സി.എൽ.ടി.) അപേക്ഷ നൽകിയതിന് പിന്നാലെ ഡി.ജി.സി.എയുടെ കാരണംകാണിക്കൽ നോട്ടീസിനുള്ള മറുപടിയിലാണ് ഗോ ഫസ്റ്റ് ഇക്കാര്യം അറിയിച്ചത്. കമ്പനിയുടെ അപേക്ഷയിൻമേൽ ദേശീയ കമ്പനി നിയമ ട്രിബ്യൂണലിന്റെ തീരുമാനം അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നാണ് ഗോ ഫസ്റ്റ് അറിയിച്ചതെന്ന് ഡിജിസിഎ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ…

Read More