അനധികൃത മദ്യവില്‍പ്പന; രണ്ടുപേര്‍ പിടിയില്‍

അനധികൃതമായി വിദേശ മദ്യം വില്‍പ്പന നടത്തിയ രണ്ടുപേരെ രണ്ടിടങ്ങളിൽ നിന്നായി പൊലീസ് അറസ്റ്റ് ചെയ്തു. കമ്പളക്കാട്, മേപ്പാടി പൊലീസ് സ്‌റ്റേഷന്‍ പരിധികളിലാണ് സംഭവം. കമ്പളക്കാട് കോട്ടത്തറ കൂഴിവയല്‍ സ്വദേശി ജയേഷ്(41), ചൂരല്‍മല സെന്റിനല്‍ റോക്ക് റാട്ടപ്പാടി വെള്ളയ്യ(68)എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച പട്രോളിംഗിനിടെ വില്‍പ്പനക്കായി സൂക്ഷിച്ച 3.75 ലിറ്റര്‍ വിദേശമദ്യം ജയേഷിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കമ്പളക്കാട് ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ഇ. ഗോപകുമാറിന്റെ നേതൃത്വത്തില്ലാണ് ഇയാളെ പിടികൂടിയത്. മേപ്പാടി ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ ബികെ…

Read More

കഞ്ചാവ് വീട്ടിലെത്തിച്ച് മറിച്ച് വിൽപന; 4 പ്രതികൾക്ക് 10 വർഷം തടവ്

കഞ്ചാവ് കടത്ത് കേസിൽ നാല് പ്രതികളെ 10 വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. കണ്ണൂർ,കാസർകോട് സ്വദേശികളെയാണ് വടകരയിലെ നർക്കോട്ടിക്  ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്ട് (എൻഡിപിഎസ്) കോടതി ശിക്ഷിച്ചത്. കണ്ണൂരിലെ വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിയ സംഘത്തിനാണ് 10 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. രണ്ട് വർഷം മുൻപ് കേസിലെ ഒന്നാംപ്രതിയായ ഷിഗിലിന്‍റെ എടച്ചൊവ്വയിലെ വീട്ടിൽ വച്ചാണ് പൊലീസ് 60 കിലോ കഞ്ചാവ് കണ്ടെടുത്തത്. ഷിഗിലിനൊപ്പം ഉളിക്കൽ…

Read More

ഡൽഹിയിൽ വ്യാജ കാന്‍സര്‍ മരുന്ന് പിടികൂടി; 7 പേര്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ വ്യാജ കാന്‍സര്‍ മരുന്ന് വില്‍ക്കുന്ന സംഘം പൊലീസ് പിടിയില്‍. കാന്‍സര്‍ ആശുപത്രിയിലെ രണ്ടു ജീവനക്കാര്‍ ഉള്‍പ്പടെ ഏഴുപേരാണ് അറസ്റ്റിലായത്. നാലുകോടിയുടെ വ്യാജമരുന്നാണ് പിടിച്ചെടുത്തത്. ആയിരക്കണക്കിന് രൂപയുടെ മരുന്ന് ട്യൂബുകളും, മറ്റ് ഉപകരണങ്ങളുമാണ് പൊലീസ് പിടിച്ചെടുത്തിരിക്കുന്നത്. ക്രൈംബ്രാഞ്ചിന് രഹസ്യമായി കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. നാല് ഇടങ്ങളിലായി ഫ്ളാറ്റുകളിലാണ് പരിശോധ നടന്നത്. ഇവിടങ്ങളില്‍ നിന്നാണ് വ്യാജ മരുന്നുകള്‍ പിടിച്ചെടുത്തിരിക്കുന്നത്. 140 മരുന്ന് ട്യൂബുകൾ, 197 ഒഴിഞ്ഞ ട്യൂബുകൾ, മരുന്ന് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവയെല്ലാം കണ്ടെടുത്തു….

Read More

ഭാരത് റൈസിന് ബദൽ; സംസ്ഥാന സർക്കാർ ഇറക്കുന്ന ശബരി കെ റൈസിന്റെ വിൽപ്പന ഇന്ന് മുതൽ

കേന്ദ്രത്തിന്റെ ഭാരത് റൈസിന് ബദലായി സംസ്ഥാന സർക്കാർ ഇറക്കുന്ന ശബരി കെ റൈസിന്റെ വിൽപ്പന ഇന്ന് മുതൽ. വിൽപ്പനയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിക്കും. നിലവിൽ സപ്ലൈകോ വഴി സബ്‌സിഡിയായി കിട്ടിയിരുന്ന 10 കിലോ അരിയിൽ അഞ്ച് കിലോയാണ് പ്രത്യേക സഞ്ചിയിലാക്കി കെ റൈസായി വിൽക്കുന്നത്. ജയ അരി കിലോക്ക് 29 രൂപക്കും കുറുവ അരിയും മട്ട അരിയും 30 രൂപക്കുമാണ് വിൽക്കുക. ബാക്കി അഞ്ച് കിലോ സപ്‌ളൈകോ വഴി കിട്ടും. പൊതുജനങ്ങൾക്ക് കുറഞ്ഞ വിലയിൽ നല്ലയിനം അരി…

Read More

ഹുക്കയുടെ വിൽപനയും ഉപയോഗവും നിരോധിച്ച് കർണാടക

 ഹുക്കയുടെ വിൽപനയും ഉപയോഗവും നിരോധിച്ച് കർണാടക. കർണാടക ആരോഗ്യ വകുപ്പാണ് ബുധനാഴ്ച സംസ്ഥാനത്ത് ഹുക്ക നിരോധിച്ചത്. പൊതുജനാരോഗ്യം കണക്കിലെടുത്താണ് തീരുമാനമെന്നാണ് ആരോഗ്യ വകുപ്പ് വിശദമാക്കുന്നത്. ഹുക്ക ബാറുകളിൽ അഗ്നി രക്ഷാ മാനദണ്ഡങ്ങളനുസരിച്ചും ഹുക്ക നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം കൊറമാംഗലയിലെ ഹുക്ക ബാറിലുണ്ടായ അഗ്നിബാധയുടെ പിന്നാലെയായിരുന്നു ഇത്. ഹുക്ക നിരോധിച്ചുകൊണ്ടുള്ള ഉത്തരവിൽ കർണാടക സർക്കാർ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്. ഹുക്ക ബാറുകൾ സംസ്ഥാനത്ത് അഗ്നിബാധ അടക്കമുള്ള ദുരന്തങ്ങളുണ്ടാക്കുന്നുണ്ട്. ഹോട്ടലുകളിലും ഭക്ഷണശാലകളിലും ഹുക്ക ഉപയോഗിക്കുന്നത് ഭക്ഷണം കഴിക്കാനെത്തുന്നവരുടെ ആരോഗ്യത്തെ ബാധിക്കുമെന്നും സർക്കാർ…

Read More

ഒമാനിൽ ഉപയോഗിച്ച ടയറുകറുടെ വിൽപന നടത്തിയവ പിടിച്ചെടുത്ത് നശിപ്പിച്ചു

ഒമാനിൽ ഉപയോഗിച്ച ടയറുകൾ വിൽപന നടത്തിയവ പിടിച്ചെടുത്ത് നശിപ്പിച്ചു. വാണിജ്യ നിയമലംഘനങ്ങൾ കുറക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി വടക്കൻ ശർഖിയ ഗവർണറേറ്റിലെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) ആണ് ഹെവി വാഹനങ്ങൾക്ക് ഉപയോഗിക്കുന്ന 113 ടയറുകൾ പിടിച്ചെടുക്കുന്നത്. ഉപയോഗിച്ച ടയറുകളുടെ എല്ലാവിധ വിൽപനയും രാജ്യത്ത് നിരോധിച്ചതാണെന്ന് അധികൃതർ വ്യക്തമാക്കി. ഇതിൻറെ അടിസ്ഥാനത്തിലായിരുന്നു നടപടി.

Read More

പട്ടിയിറച്ചി നിരോധിക്കാന്‍ ദക്ഷിണ കൊറിയ; ബില്‍ പാസാക്കി

പട്ടിയിറച്ചി കഴിക്കുന്നതും വില്‍ക്കുന്നതും നിരോധിച്ചുകൊണ്ടുള്ള ബില്‍ പാസാക്കി ദക്ഷിണ കൊറിയയില്‍ പാര്‍ലമെന്റ്. രാജ്യത്തെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഭക്ഷണരീതിക്കാണ് ഇതോടെ മാറ്റംവരുന്നത്. മൃഗസംരക്ഷണത്തോടുള്ള സാമൂഹത്തിന്റെ കാഴ്ചപ്പാടിലുണ്ടായ മാറ്റം ഉള്‍ക്കൊണ്ടാണ് നീക്കം. ബില്ലിന് വലിയപിന്തുണയാണ് പാര്‍ലമെന്റില്‍ ലഭിച്ചത്. നായകളെ കുടുംബാംഗത്തെപ്പോലെ കാണുന്നവരുടെ എണ്ണവും തെക്കന്‍ കൊറിയയില്‍ കൂടുന്നുണ്ട്. മൂന്നുവര്‍ഷത്തെ ഗ്രേസ് പിരീഡിനുശേഷം നിയമം പ്രാബല്യത്തില്‍വരും. നിയമലംഘനത്തിന് മൂന്നുവര്‍ഷം വരെ തടവും 30 മില്ല്യണ്‍ വോണ്‍ അഥവാ 22800 യുഎസ് ഡോളര്‍ പിഴയും ലഭിക്കും. മൃഗസ്നേഹിയെന്ന് അറിയപ്പെടുന്ന ദക്ഷിണ കൊറിയയില്‍ പ്രസിഡന്റ്…

Read More

‘ഭാരത് ആട്ട’; സബ്‌സിഡി നിരക്കിലുള്ള ഗോതമ്പുപൊടിയുമായി കേന്ദ്രം

കുറഞ്ഞ നിരക്കിലുള്ള ആട്ട പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. ‘ഭാരത് ആട്ട’ എന്ന ബ്രാന്‍ഡ് നാമത്തിലുള്ള ആട്ടയുടെ വില്‍പ്പന ഉദ്ഘാടനം കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍ നിര്‍വ്വഹിച്ചു. ഡല്‍ഹിയിലെ കര്‍ത്തവ്യപഥില്‍ സഞ്ചരിക്കുന്ന നൂറ് ആട്ട വില്‍പ്പനശാലകള്‍ അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്തു. സബ്‌സിഡി ഗോതമ്പ് ഉപയോഗിച്ചാണ് ‘ഭാരത് ആട്ട’ വിതരണം ചെയ്യുന്നത്. ഗോതമ്പിന്റെ ഉയര്‍ന്ന വിലയില്‍ നിന്ന് ദീപാവലി സീസണില്‍ ജനങ്ങള്‍ക്ക് ആശ്വാസമേകുക എന്ന ലക്ഷ്യത്തോടെയാണ് ‘ഭാരത് ആട്ട’ പുറത്തിറക്കിയത്. 27. 50 രൂപ എന്ന സബ്‌സിഡി…

Read More