‘കൂലിപ്പണിക്ക് പോകാൻ അവധി തരണം’; പ്രതിഷേധവുമായി കെഎസ്ആർടിസി ഡ്രൈവർ

കെഎസ്ആർടിസിയിൽ ശമ്പളവിതരണം വീണ്ടും മുടങ്ങിയതോടെ വേറിട്ട പ്രതിഷേധവുമായി കെഎസ്ആർടിസി ഡ്രൈവർ. ശമ്പളമില്ലാത്തതിനാൽ കൂലിപ്പണി എടുക്കാൻ മൂന്ന് ദിവസത്തെ അവധി ചോദിച്ചായിരുന്നു ഡ്രൈവർ അജുവിന്റെ പ്രതിഷേധം. ചാലക്കുടി ഡിപ്പോയിലെ ഡ്രൈവറാണ് അജു. ബൈക്കിൽ പെട്രോൾ അടിക്കാൻ പോലും കാശില്ല, ഗതികേട് കൊണ്ട് പ്രതിഷേധിച്ചതാണെന്നും അവധിക്കത്ത് തിരികെ വാങ്ങിയെന്നും അജു പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു. സർക്കാർ നൽകി വരുന്ന സഹായധനം കൈമാറാത്തതാണ് കെഎസ്ആർടിസിയിൽ ശമ്പളവിതരണം നീളാൻ കാരണം. സാമ്പത്തിക പ്രതിസന്ധിയിലൂടെ പൊയ്ക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി, സർക്കാർ നൽകിവരുന്ന സഹായം കൊണ്ടാണ് ശമ്പളം…

Read More

വീട്ടമ്മമാർക്ക് 1000 രൂപ മാസ ശമ്പളം; തമിഴ്നാട്ടിൽ വാഗ്ദാനങ്ങൾ പാലിച്ച് സ്റ്റാലിൻ

അധികാരത്തിലേറിയതിന് പിന്നാലെ നടത്തിയ പ്രഖ്യാപനങ്ങൾ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നടപ്പിലാക്കുന്നു. പ്രഖ്യാപിച്ചത് പോലെ തമിഴ്നാട്ടിൽ വീട്ടമ്മമാർക്ക് 1000 രൂപ മാസ ശമ്പളം നൽകുന്നതിന് ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. സെപ്തംബർ 15 മുതൽ ശമ്പളവിതരണം നടപ്പാക്കാനാണ് തീരുമാനം. റേഷൻ കാർഡിൽ പേരുള്ള, മറ്റു വരുമാനങ്ങൾ ഒന്നും ഇല്ലാത്തവർക്കാണ് വേതനം നൽകുക.   ഒരുപിടി ജനകീയ തീരുമാനങ്ങളുമായിട്ടായിരുന്നു രണ്ട് വർഷം മുമ്പ് സ്റ്റാലിന്‍റെ ഭരണത്തുടക്കം. സ്ത്രീകൾക്ക് ബസിൽ സൗജന്യ യാത്ര, പാൽ വില കുറയ്ക്കൽ, ദളിതർക്കും ട്രാൻസ്ജെൻഡറുകൾക്കുമായി…

Read More

ഒമാനിൽ സ്വകാര്യമേഖലയിലെ ജീവനക്കാരുടെ ശമ്പളം ജൂൺ 25ന് മുമ്പായി വിതരണം ചെയ്യണം

ഒമാനിൽ ബലിപെരുന്നാളിനോടനുബന്ധിച്ച് സ്വകാര്യമേഖലയിലെ ജീവനകാർക്കുള്ള ശമ്പളം ജൂൺ 25ന് മുമ്പായി വിതരണം ചെയ്യണമെന്ന് അധികൃതർ. തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായാണ് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഒമാനിൽ പെരുന്നാൾ അവധി തുടങ്ങുന്നത് ജൂൺ 27ന് ആണ്.

Read More

കെഎസ്ആർടിസിയില്‍ വീണ്ടും പ്രതിസന്ധി; അനിശ്ചിതത്വം

കെഎസ്ആർടിസി ജീവനക്കാർക്കുള്ള ഫെബ്രുവരി മാസത്തെ ശമ്പളത്തിന്റെ രണ്ടാംഗഡു വിതരണം അനിശ്ചിതത്വത്തിൽ. സർക്കാർ ധനസഹായം ലഭിക്കുന്ന മുറയ്ക്ക് മാത്രമേ രണ്ടാം ഗഡു നൽകുവെന്നാണ് കെഎസ്ആർടിസിയുടെ നിലപാട്. ജനുവരിയിലെ വിഹിതത്തിൽ 20 കോടിയും ഫെബ്രുവരിയിലെ 50 കോടി രൂപയുമാണ് ധനവകുപ്പ് അനുവദിക്കാനുള്ളത്. ഇത് അനുവദിക്കുന്നതിൽ ധനവകുപ്പിൽനിന്ന് നടപടികളായിട്ടില്ല. അതേസമയം, ഗഡുക്കളായി ശമ്പളം നൽകുന്നതിൽ പ്രത്യക്ഷ സമരത്തിന് തയാറെടുക്കുകയാണ് യൂണിയനുകൾ. സമരം പ്രഖ്യാപിച്ചിട്ടുള്ള ബി.എം.എസ് പണിമുടക്ക് തീയതി ഇന്ന് യോഗം ചേർന്ന് തീരുമാനിക്കും. എല്ലാ ജീവനക്കാർക്കും പാതി ശമ്പളം നൽകിയെന്നും ശമ്പളം…

Read More

കർണാടകയില്‍ സർക്കാർ ജീവനക്കാർക്ക് ഒറ്റയടിക്ക് 17% ശമ്പളവർധന പ്രഖ്യാപിച്ച് 

കർണാടകത്തിൽ സർക്കാർ ജീവനക്കാർക്ക് ഒറ്റയടിക്ക് 17% ശമ്പളവർധന പ്രഖ്യാപിച്ച് സർക്കാർ. ഇടക്കാലാശ്വാസമായാണ് 17 ശതമാനത്തിന്‍റെ വർധന. ഏഴാം ശമ്പളക്കമ്മീഷൻ റിപ്പോർട്ട് ലഭിച്ചാലുടൻ പുതിയ ശമ്പള സ്കെയിൽ നടപ്പാക്കുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യക്തമാക്കി. കർണാടകത്തിൽ ഇന്ന് മുതൽ അഞ്ച് ലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചിരുന്നു. ശമ്പളക്കമ്മീഷൻ വർധന നടപ്പാക്കണമെന്നും, ദേശീയ പെൻഷൻ സ്കീം പിൻവലിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. സർക്കാർ ആശുപത്രികളിലെ ഒപി സംവിധാനങ്ങളും ബിബിഎംപി ഓഫീസുകളും റവന്യൂ ഓഫീസുകളും അടക്കം നിരവധി അവശ്യസേവനങ്ങൾ…

Read More

കെഎസ്ആര്‍ടിസിക്ക് താക്കീതുമായി ഹൈക്കോടതി 

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി. ശമ്പളം നല്‍കാന്‍ കഴിയില്ലെങ്കില്‍ സ്ഥാപനം പൂട്ടിക്കോളൂ എന്നും കോടതി പറഞ്ഞു. അതേസമയം ബുധനാഴ്ചയ്ക്കകം ശമ്പളം നല്‍കുമെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് കോടതിയെ അറിയിച്ചു. സ്ഥാപനം പൂട്ടിയാല്‍ 26 ലക്ഷം യാത്രക്കാരെ ബാധിക്കുമെന്നും മാനേജ്‌മെന്റ് പറഞ്ഞു. എന്നാല്‍ യാത്രക്കാര്‍ മറ്റു വഴി തേടിക്കൊള്ളുമെന്നായിരുന്നു കോടതിയുടെ മറുപടി. പത്താം തീയതിയായിട്ടും കെഎസ്ആര്‍ടിസിയില്‍ ഇതുവരെ ശമ്പളം നല്‍കിയില്ല. അഞ്ചാംതീയതിക്ക് മുന്‍പ് ശമ്പളം നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. ബജറ്റ് മാസത്തില്‍ ധനവകുപ്പ് അനുവദിച്ചത് 30 കോടി…

Read More

ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബുകള്‍ക്കായി 200 കോടിയുടെ പദ്ധതി; കെഎസ്ആര്‍ടിസിക്ക് 3376.88 കോടി

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ വീതം വെപ്പില്‍ കേരളം അവഗണിക്കപ്പെടുമ്പോഴും കേരളത്തിലെ പശ്ചാത്തല സൗകര്യ വികസനത്തിലും ഉല്പാദനമേഖലയിലും സാമൂഹ്യ സുരക്ഷാ മേഖലയിലും ഉള്ള ചിലവുകള്‍ക്ക് സര്‍ക്കാര്‍ യാതൊരു മുടക്കവും വരുത്തിയിട്ടില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷനും ശമ്പളവും പരിഷ്‌കരിച്ചിട്ടുണ്ട്. 2020 ല്‍ ശമ്പളവും പെന്‍ഷനും നല്‍കാനായി വേണ്ടി വന്നത് 46,750 കോടി രൂപയായിരുന്നെങ്കില്‍ 2021-22 ല്‍ എത്തിയപ്പോള്‍ അത് 71,391 കോടിരൂപയായി ഉയര്‍ന്നു. ഇതിലൂടെ മാത്രം 24,000 കോടി രൂപയുടെ അധിക ഉത്തരവാദിത്വം…

Read More

കെഎസ്ആർടിസിയിൽ ശമ്പള വിതരണം തുടങ്ങി

കെഎസ്ആർടിസിയിൽ ശമ്പള വിതരണം തുടങ്ങി. നവംബർ മാസത്തെ ശമ്പളമാണ് നൽകിയത്. ശമ്പളം വൈകിയതിനെ ഇന്ന് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. പിന്നാലെയാണ് നടപടി. ജീവനക്കാർക്കുള്ള ശമ്പള വിതരണം വൈകരുതെന്ന കോടതിയുടെ മുൻ ഉത്തരവ് നടപ്പാക്കാനുള്ളതാണെന്നാണ് ഹൈക്കോടതി സർക്കാരിനെ ഓർമിപ്പിച്ചത്. കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചില്ലെന്ന് ജീവനക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിച്ചപ്പോഴായിരുന്നു വിമർശനം. ശമ്പളം നൽകിയില്ലെങ്കിൽ ഇക്കാര്യത്തിൽ പുനർവിചിന്തനം ആവശ്യമാണെന്ന് കോടതി പറഞ്ഞു. ശമ്പളം എല്ലാ മാസവും അഞ്ചിന് മുൻപ് നൽകണം എന്ന മുൻ ഉത്തരവ് നടപ്പാക്കാനുള്ളതാണെന്ന് ഓർമ്മിപ്പിച്ച…

Read More

കെഎസ്ആർടിസിയിൽ സമരം ചെയ്യുന്നവർക്ക് ശമ്പളമില്ല; പണിമുടക്കിയവർ തിരിച്ചു വരുമ്പോൾ ജോലി കാണില്ല; ഗതാഗതമന്ത്രി

കെഎസ്ആർടിസിയിൽ സിംഗിൾ ഡ്യൂട്ടി നടപ്പാക്കാനുള്ള തീരുമാനത്തിനെതിരെ ഐ എൻ ടിയുസി ആഭിമുഖ്യത്തിലുള്ള ടിഡിഎഫ് പ്രഖ്യാപിച്ച സമരത്തിനെതിരെ ഗതാഗത മന്ത്രി ആൻറണി രാജു രംഗത്ത്. ഇത് രാഷ്ട്രീയ പ്രേരിതമാണ്. 8 മണിക്കൂർ ഡ്യൂട്ടിയെ സംബന്ധിച്ച് ചിലർ തെറ്റിദ്ധാരണ പരത്തുന്നു. യൂണിയൻ നേതാവിൻറെ സമ്മർദ്ദത്തിന് വഴങ്ങി ആരെങ്കിലും സമരം നടത്തിയാൽ അവരെ സഹായിക്കാൻ യൂണിയന് കഴിയില്ല. മാനേജ്‌മെന്റ് പ്രഖ്യാപിച്ച ഡയസ്‌നോൺ സർക്കാർ മുമ്പും അംഗീകരിച്ചിട്ടുണ്ട്. സമ്മർദ്ദത്തിന് സർക്കാർ വഴങ്ങില്ല. അഞ്ചാം തിയതിക്കുള്ളിൽ ശമ്പളം നൽകാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതാണ്. സമരം…

Read More

കെ എസ് ആർ ടി തൊഴിലാളികൾക്ക് ഓണത്തിന് ഇരട്ടിമധുരം -മുഴുവൻ വേതനവും നാളെ നൽകാൻ തീരുമാനമായി

കെ എസ് ആർ ടി സി മാനേജ്മെന്റും തൊഴിലാളി യൂണിയനുകളുമായുള്ള തർക്കം പരിഹരിക്കാൻ മുഖ്യമന്ത്രിയുമായി ഇന്നു നടത്തിയ ചർച്ചയിൽ ശമ്പളകുടിശ്ശികയടക്കം മുഴുവൻ വേതനവും ചൊവ്വാഴ്‌ചക്കകം നൽകാൻ തീരുമാനമായി. കൂടാതെ എല്ലാ മാസവും അഞ്ചാം തിയ്യതിക്കുള്ളിൽ വേതനം നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തൊഴിലാളി യൂണിയന് ഉറപ്പു നൽകി. ഓണമായിട്ടും വേതനം നൽകാത്തത്തിൽ കോടതിയടക്കം സർക്കാരിനെ വിമർശിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച നടന്നത്. ഒരു മാസത്തെ മുഴുവൻ വേതനവും നൽകുന്നതിനായി 78 കൊടി രൂപയാണ് സർക്കാരിന് വേണ്ടത്….

Read More