കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ ഇടപെട്ട് ഹൈക്കോടതി; ഓണത്തിന് ജീവനക്കാർ വിശന്നിരിക്കരുത്

കെഎസ്ആർടിസി ജീവനക്കാർ ഓണത്തിന് പട്ടിണി കിടക്കാൻ ഇടവരരുതെന്ന് ഹൈക്കോടതി. ജൂലൈ മാസത്തെ ശമ്പളം പൂർണമായും ഓണത്തിനു മുൻപ് കൊടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ജൂലൈയിലെ പെൻഷനും ഉടൻ വിതരണം ചെയ്യണം. ജൂലൈയിലെ ശമ്പളം ആദ്യ ഗഡു നൽകേണ്ട ഉത്തരവാദിത്തം കെഎസ്ആർടിസിക്കാണെന്നും ഹൈക്കോടതി പരാമർശിച്ചു. 130 കോടി രൂപ സർക്കാർ നൽകിയാൽ രണ്ടുമാസത്തെ മൊത്തം ശമ്പളവും നൽകാനാകുമെന്ന് കെഎസ്ആർടിസി മാനേജ്മെന്റ് കോടതിയെ അറിയിച്ചു. ജൂണിലെ ശമ്പളം നൽകിയെന്ന് കെഎസ്ആർടിസി അറിയിച്ചിരുന്നു. അതേസമയം, കെഎസ്ആർടിസി ശമ്പള വിഷയം ഹൈക്കോടതി ഈ മാസം…

Read More

കെഎസ്ആർടിസിയിലെ ശമ്പള വിതരണ പ്രതിസന്ധി; ജീവനക്കാർ 26 നു പണിമുടക്കും

കെഎസ്ആർടിസിയിലെ ശമ്പള വിതരണ പ്രതിസന്ധിയിൽ തുടരുന്ന സാഹചര്യത്തിൽ ജീവനക്കാർ 26 നു പണിമുടക്കും.എല്ലാ മാസവും അഞ്ചിനുള്ളിൽ ശമ്പളം വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് 26നു കെഎസ്ആർടിസി ജീവനക്കാർ പണിമുടക്കും. ഐഎൻടിയുസി, സിഐടിയു സംഘടനകൾ അടങ്ങുന്ന സംയുക്ത സമര സമിതിയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ശമ്പളം നൽകുക, ഓണം ആനുകൂല്യങ്ങൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിക്കും. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കിലേക്ക് പോകാനാണ് ഭാരവാഹികളുടെ തീരുമാനം

Read More