സര്‍ക്കാര്‍ നിലപാട് കര്‍ഷക വിരുദ്ധമാണ്; ഉദ്യോഗസ്ഥരുടെ ശമ്പളം കൂട്ടാൻ കർഷകരുടെ കഴുത്തിന് പിടിക്കുന്നു: സർക്കാരിനെതിരെ തലശ്ശേരി ആര്‍ച്ച് ബിഷപ്പ്

ഭൂനികുതി വർധനവിൽ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. സർക്കാർ കർഷകരെ മാനിക്കുന്നില്ല എന്നതിന് തെളിവാണ് ഭൂനികുതി വര്‍ധനവെന്ന് പാംപ്ലാനി തുറന്നടിച്ചു. സര്‍ക്കാര്‍ നിലപാട് കര്‍ഷക വിരുദ്ധമാണ്. ഉദ്യോഗസ്ഥരുടെ ശമ്പളം കൂട്ടാൻ കർഷകരുടെ കഴുത്തിനു പിടിക്കുകയാണെന്നും കേന്ദ്ര സംസ്ഥാന ബജറ്റുകളിൽ മലയോര കർഷകർക്ക് ഒന്നുമില്ലെന്നും ആർച്ച് ബിഷപ്പ് ആരോപിച്ചു. കത്തോലിക്കാ കോൺഗ്രസ്‌ തലശ്ശേരി അതിരൂപത നേതൃസംഗമത്തിലാണ് ആർച്ച് ബിഷപ്പിന്‍റെ പരാമര്‍ശം.

Read More

സൗദിയിൽ ഗാര്‍ഹീക ജീവനക്കാരുടെ ശമ്പളം ഇനി ഈ-വാലറ്റ് വഴി

സൗദിയിൽ ഗാർഹീക ജീവനക്കാരുടെ ശമ്പളം ഇലക്ട്രോണിക്സ് ട്രാൻസ്ഫർ വഴി മാത്രമാക്കുന്നു. മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള മുസാനിദ് പ്ലാറ്റ്‌ഫോം വഴി ഡിജിറ്റൽ വാലറ്റുകളിലൂടെയും അംഗീകൃത ബാങ്കുകളിലൂടെയും ശമ്പളം ലഭ്യമാക്കും. പുതിയ കരാറുകാരായ ജോലിക്കാർക്ക് ഈ വർഷം ജൂലൈ മുതൽ നിയമം പ്രാബല്യത്തിലാകും. രണ്ടായിരത്തി ഇരുപത്തിയാറ് ജനുവരിയോടെ പദ്ധതി പൂർത്തിയാക്കും. ഗാർഹീക ജീവനക്കാരുടെ ശമ്പളം നൽകുന്ന പ്രക്രിയ സുതാര്യവും സുഗമവുമാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതിക്ക് മാനവവിഭവശേഷി മന്ത്രാലയം തുടക്കം കുറിച്ചത്. വേതന സംരക്ഷണം സേവനം ഉറപ്പ് വരുത്തുന്നതിന് ഔദ്യോഗിക സംവിധാനത്തിന്…

Read More

ശമ്പളം മുടങ്ങിയതിന് തലകുത്തി നിന്ന് പ്രതിഷേധിച്ച് കെഎസ് ആർടിസി ജീവനക്കാരൻ; പിന്തുണയുമായി സഹപ്രവര്‍ത്തകരും

കെഎസ് ആർടിസി ശമ്പളം മുടങ്ങിയതിന് പിന്നാലെ തലകുത്തി നിന്ന് പ്രതിഷേധിച്ച് ജീവനക്കാരൻ. മൂന്നാർ ഡിപ്പോയിലെ ഡ്രൈവർ കെഎസ് ജയകുമാറാണ് വ്യത്യസ്തമായ പ്രതിഷേധം നടത്തിയത്. ആയോധനകലയില്‍ പ്രാവീണ്യമുള്ള ആള്‍ കൂടിയാണ് ജയകുമാര്‍. അര മണിക്കൂറോളം തലകുത്തി നിന്ന് ജയകുമാര്‍ പ്രതിഷേധം തുടര്‍ന്നു. പതിമൂന്നാം തീയ്യതി ആയിട്ടും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാതായതോടെയാണ് ഇങ്ങനെയൊരു പ്രതിഷേധം നടത്താൻ ഇവര്‍ തീരുമാനിച്ചത്. സഹപ്രവര്‍ത്തകരും ജയകുമാറിന് പിന്തുണയായി കൂടെയുണ്ടായിരുന്നു. മൂന്നാര്‍-ഉദുമല്‍ പേട്ട ബസിലെ ഡ്രൈവറാണ് ജയകുമാര്‍ ബിഎംഎസ് എംപ്ലോയീസ് സംഘ് ജില്ലാ വർക്കിം​ഗ്…

Read More

ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പണമില്ലാതെ വീടുകള്‍ പണയം വച്ച് ബൈജു രവീന്ദ്രന്‍

ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പണമില്ലാതെ വലയുകയാണ് പ്രമുഖ എഡ്യുക്കേഷണല്‍ ടെക് കമ്പനിയായ ബൈജൂസിന്‍റെ ഉടമയും മലയാളിയുമായ ബൈജു രവീന്ദ്രന്‍. ശമ്പളം കൊടുക്കാനായി ബൈജു തന്‍റെ വീടുകള്‍ പണയം വച്ചുവെന്നാണ് റിപ്പോര്‍ട്ട്. ബെംഗളൂരുവിലെ രണ്ട് കുടുംബവീടുകളും എപ്സിലോണില്‍ നിര്‍മാണത്തിലിരിക്കുന്ന വില്ലയുമാണ് പണയം വച്ചത്. 12 മില്യണ്‍ ഡോളറിനായി വീടുകള്‍ ഈടായി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ബൈജുവിന്‍റെ മാതൃസ്ഥാപനമായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിലെ 15,000 ജീവനക്കാർക്ക് തിങ്കളാഴ്ച ശമ്പളം നൽകാൻ സ്റ്റാർട്ടപ്പ് ഈ പണം ഉപയോഗിച്ചുവെന്നാണ് ബൈജൂസുമായി ബന്ധപ്പെട്ട…

Read More

എട്ട് വിസിമാർക്കെതിരെ ഗവർണർ; ശമ്പളം തിരികെ പിടിക്കാനൊരുങ്ങുന്നു

എട്ട് വിസിമാർക്കെതിരെ നീക്കങ്ങളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസിമാർ നിയമിക്കപ്പെട്ടത് മുതലുള്ള ശമ്പളം തിരിച്ചുപിടിക്കാനാണ് തീരുമാനം. ആരിഫ് മുഹമ്മദ് ഖാൻ അടുത്ത ദിവസം സംസ്ഥാനത്ത് തിരിച്ചെത്തിയാലുടൻ ഉത്തരവിറക്കും. എട്ട് വിസിമാരുടേയും നിയമനം യുജിസി മാനദണ്ഡങ്ങൾ ലംഘിച്ചതാണെന്നാണ് രാജ്ഭവൻ നിലപാട്. അത് കൊണ്ട് ചട്ടം ലംഘിച്ചുള്ള നിയമനത്തിന് നൽകിയ ശമ്പളം അനർഹമായാണെന്നും വിലയിരുത്തിയാണ് നടപടി. പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസിന് വിസിമാർ ഗവർണ്ണർക്ക് രേഖാ മൂലം മറുപടി നൽകേണ്ട സമയ പരിധി നാളെ അവസാനിക്കുകയാണ് അതിനിടെ, ഗവർണരുടെ…

Read More