
വലിയ കോമ്പല്ല്; 2.5 മീറ്റർ നീളം; ഡൈനസോറുകൾക്ക് മുമ്പ് ജീവിച്ചിരുന്ന ഭീമൻ നീർപല്ലി
ഡൈനസോറുകൾക്കൊക്കെ മുമ്പ് ജലാശയങ്ങളെ വിറപ്പിച്ചിരുന്ന മറ്റൊരു ഭീകരൻ ഭൂമിയിൽ ഉണ്ടായിരുന്നെന്ന് ഈയിടെ ഗവേഷകർ കണ്ടെത്തി. ഒരു ഭീമൻ നീർപല്ലിയാണിത്. ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്നാണ് ഗവേഷകർക്ക് 28 കോടി വർഷത്തോളം പഴക്കമുള്ള പല്ലിയുടെ ഫോസിൽ കിട്ടിയത്. ഗയാസിയ ജെന്ന്യെ എന്ന് ശാസ്ത്ര നാമമുള്ള ഈ ഫോസിലിന് ഏകദേശം 2.5 മീറ്റർ നീളമുണ്ട്. ടോയ്ലറ്റ് സീറ്റുകളുടെ ഷെയ്പ്പാണത്രെ ഇവയുടെ തലയ്ക്ക്. മാത്രമല്ല അന്നത്തെ ഏറ്റവും വലിയ വേട്ടക്കാരിലൊരാളായിരുന്ന ഇവയ്ക്ക് പേടിപ്പെടുത്തുന്ന കോമ്പല്ലുകളുമുണ്ടായിരുന്നെന്നും ഗവേഷകർ പറയുന്നു. നമീബിയയിലെ ഗയ് അസ്…