
‘സലാമ ആപ്പ്’ കൂടുതൽ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിച്ചു
രക്ഷിതാക്കൾക്ക് സ്കൂള്‍ ബസ്സുകളുടെ നീക്കം മനസിലാക്കാൻ സഹായിക്കുന്ന ‘സലാമ’ ആപ്ലിക്കേഷന്‍ കൂടുതൽ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഇതു വഴി എമിറേറ്റിലെ കൂടുതല്‍ മാതാപിതാക്കള്‍ക്ക് ട്രാക്കിങ് സംവിധാനം ഉപയോഗപ്പെടുത്താം. സര്‍ക്കാര്‍ സ്കൂളുകളും നഴ്സറികളും ഉള്‍പ്പെടെ 672 സ്ഥാപനങ്ങളിലേക്കാണ് ആപ്പിന്റെ സേവനം വ്യാപിപ്പിച്ചത്. സ്കൂള്‍ ഗതാഗത മേഖലയില്‍ മാതാപിതാക്കളുടെ വിശ്വാസം വര്‍ധിപ്പിക്കുകയാണ് ഇതിലൂടെ സംയോജിത ഗതാഗത വകുപ്പ് ലക്ഷ്യമിടുന്നത്. നിലവില്‍ 2,39,000 ത്തിലേറെ വിദ്യാര്‍ഥികളാണ് സ്കൂള്‍ ബസ്സുകള്‍ ഉപയോഗിക്കുന്നത്. എമിറേറ്റിലെ ആകെ വിദ്യാര്‍ഥികളുടെ 49 ശതമാനമാണ് ഇത്. വിദ്യാഭ്യാസ, വിജ്ഞാന വകുപ്പും…