ലോ ​ഫെ​യ​ർ- മെ​ഗാ സെ​യി​ലു​മാ​യി സ​ലാം എ​യ​ർ

ജി.​സി.​സി മേ​ഖ​ല​ക​ളി​ൽ കു​റ​ഞ്ഞ നി​ര​ക്കി​ൽ യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ന്ന `ലോ ​ഫെ​യ​ർ- മെ​ഗാ സെ​യി​ൽ’ പ്ര​മോ​ഷ​ൻ അ​വ​ത​രി​പ്പി​ച്ച് ഒ​മാ​ന്‍റെ ബ​ജ​റ്റ് എ​യ​ർ​ലൈ​നാ​യ സ​ലാം എ​യ​ർ. ബ​ഹ്‌​റൈ​ൻ, ബാ​ഗ്ദാ​ദ്, ദു​ബൈ, ദോ​ഹ, ദ​മാം, ഫു​ജൈ​റ, കു​വൈ​ത്ത് സി​റ്റി, റി​യാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​മോ​ഷ​ൻ ല​ഭ്യ​മാ​ണ്. സെ​പ്റ്റം​ബ​ർ 16 മു​ത​ൽ അ​ടു​ത്ത മാ​ർ​ച്ച് 31 വ​രെ​യു​ള്ള യാ​ത്ര​ക​ൾ​ക്കാ​ണ് ഈ ​ഓ​ഫ​ർ ല​ഭ്യ​മാ​കു​ക. യാ​ത്ര​ക്ക് മൂ​ന്നു ദി​വ​സം മു​ന്നേ​കൂ​ട്ടി ബു​ക്ക് ചെ​യ്യു​ക​യും വേ​ണം. ജി.​സി.​സി പൗ​ര​ന്മാ​രെ​യും താ​മ​സ​ക്കാ​രെ​യും ഒ​മാ​നി​ന്‍റെ പ്ര​കൃ​തി സു​ന്ദ​ര​മാ​യ കാ​ഴ്ച​ക​ളി​ലേ​ക്ക്…

Read More

സലാം എയർ മസ്കത്ത് – തിരുവനന്തപുരം സർവീസ് ബുധനാഴ്ച പുനരാരംഭിക്കും

ഒമാന്‍റെ ബജറ്റ് എയര്‍ലൈനായ സലാം എയറിന്‍റെ മസ്കത്ത്-തിരുവനന്തപുരം സർവീസ് ബുധനാഴ്ച പുനരാരംഭിക്കും. ആഴ്ചയിൽ രണ്ടു വീതം സർവീസുകളായിരിക്കും ഉണ്ടാകുക. ഒമാന്‍ എയറുമായി സഹകരിച്ചാണ്‌ സലാം എയര്‍ ഇന്ത്യന്‍ സെക്ടറുകളിലേക്ക്‌ സര്‍വീസ് നടത്തുക. ബുധൻ, ഞായർ ദിവസങ്ങളിൽ മസ്കത്തിൽനിന്ന് രാത്രി 10.15ന് പുറപ്പെടുന്ന വിമാനം പുലർച്ച 3.25ന് തിരുവനന്തപുരത്തെത്തും. ശരാശരി 42 റിയാലാണ് വെബ്സൈറ്റിൽ ടിക്കറ്റ് നിരക്ക് . ഇതിൽ ഏഴ് കിലോ ഹാൻഡ് ബാഗും 20 കിലോ ചെക്ക് ഇൻ ലഗേജും കൊണ്ടുപോകാൻ കഴിയും. 10 റിയാൽ…

Read More

സ​ലാം എ​യ​ർ മ​സ്ക​ത്ത്​-​കോ​ഴി​ക്കോ​ട് സ​ർ​വി​സി​ന് നാ​ളെ തു​ട​ക്കം

ഒ​മാ​ന്‍റെ ബ​ജ​റ്റ്​ എ​യ​ർ വി​മാ​ന​മാ​യ സ​ലാം എ​യ​റി​ന്‍റെ മ​സ്ക​ത്ത്​-​കോ​ഴി​ക്കോ​ട്​ സ​ർ​വി​സി​ന്​ ശ​നി​യാ​ഴ്ച തു​ട​ക്ക​മാ​കും. ഒ​ക്​​ടോ​ബ​ർ ഒ​ന്ന്​ മു​ത​ൽ സ​ലാം എ​യ​ർ ഇ​ന്ത്യ​ൻ സെ​ക്​​ട​റി​ൽ​നി​ന്ന്​ പൂ​ർ​ണ​മാ​യും പി​ൻ​വാ​ങ്ങി​യി​രു​ന്നു. ഇ​ന്ത്യ​യി​ലേ​ക്ക്​ വി​മാ​ന​ങ്ങ​ൾ അ​നു​വ​ദി​ക്കു​ന്ന​തി​ലു​ള്ള പ​രി​മി​തി മൂ​ല​മാ​ണ് സ​ർ​വി​സു​ക​ൾ നി​ർ​ത്തു​ന്ന​തെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്ന​ത്. ഇ​ത്​ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള സ​ർ​വി​സി​ന്​ നാ​ളെ തു​ട​ക്ക​മാ​കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം, ഹൈ​ദ​രാ​ബാ​ദ്, ജ​യ്പു​ർ, ല​ഖ്നോ എ​ന്നീ ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളി​ലേ​ക്കും ​ മ​സ്ക​ത്തി​ൽ​നി​ന്ന്​ നേ​രി​ട്ട്​ സ​ർ​വി​സു​ക​ൾ ന​ട​ത്തും. മ​സ്ക​ത്തി​ൽ​നി​ന്ന് രാ​ത്രി 10.30ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം പു​ല​ർ​ച്ച 3.20ന് ​കോ​ഴി​ക്കോ​ട്ടെ​ത്തും….

Read More

ഡിസംബർ 17 മുതൽ ലക്‌നോവിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതായി സലാംഎയർ

2023 ഡിസംബർ 17 മുതൽ ലക്നോവിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതായി സലാംഎയർ അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം, 2023 ഡിസംബർ 17 മുതൽ ലക്നോവിലേക്ക് ആഴ്ച്ച തോറും അഞ്ച് സർവീസുകളാണ് സലാംഎയർ നടത്തുന്നത്. മസ്‌കറ്റ് വിമാനത്താവളത്തിൽ നിന്നുള്ള ഈ സർവീസുകൾ ആഴ്ച്ച തോറും ബുധൻ, വ്യാഴം, വെള്ളി, ഞായർ, തിങ്കൾ എന്നീ ദിനങ്ങളിലായിരിക്കും. 2023 ഡിസംബർ 5 മുതൽ കോഴിക്കോട്, തിരുവനന്തപുരം എന്നിവ ഉൾപ്പടെ അഞ്ച് ഇന്ത്യൻ നഗരങ്ങളിലേക്ക് വിമാനസർവീസുകൾ ആരംഭിക്കാൻ തീരുമാനിച്ചതായി സലാംഎയർ നേരത്തെ അറിയിച്ചിരുന്നു….

Read More

പ്രവാസികൾക്ക് തിരിച്ചടി; ഇന്ത്യയിലേക്കുള്ള സർവ്വീസ് നിർത്താനൊരുങ്ങി സലാം എയർ

ബജറ്റ് എയര്‍ലൈനായ സലാം എയര്‍ ഒമാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സര്‍വ്വീസ് നിര്‍ത്തുന്നു. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് വിമാനകമ്പനി കൈമാറി. വിമാനങ്ങളുടെ ലഭ്യതക്കുറവ് മൂലമാണ് സര്‍വ്വീസ് നിര്‍ത്തുന്നതെന്ന് സലാം എയര്‍ വ്യക്തമാക്കി. അടുത്ത മാസം ഒന്നു മുതല്‍ ഇന്ത്യയിലേക്കുളള സര്‍വീസുകള്‍ നിര്‍ത്തുന്നു എന്നാണ് ഒമാന്‍ ബജറ്റ് എയര്‍ലൈനായ സലാം എയര്‍ വിവിധ ട്രാവല്‍ ഏജന്‍സികള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ പറയുന്നത്. ഒക്ടോബര്‍ ഒന്ന് മുതലുളള ബുക്കിംഗ് സ്വീകരിക്കരുതെന്നാണ് നിര്‍ദേശം. വെബ്‌സൈറ്റില്‍ നിന്നും അടുത്ത മാസം മുതല്‍ ടിക്കറ്റ്…

Read More

സലാം എയർ ഫുജൈറ-കോഴിക്കോട് സർവിസ് ആരംഭിക്കുന്നു

ഒമാനിലെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ ഫുജൈറയിൽനിന്ന് കോഴിക്കോട്ടേക്കും സർവിസ് ആരംഭിക്കുന്നു. ഒക്ടോബർ രണ്ടുമുതലാണ് ഫുജൈറ വിമാനത്താവളത്തിൽനിന്ന് സലാം എയർ കോഴിക്കോട്ടേക്ക് സർവിസുകൾ ആരംഭിക്കുന്നത്. ഫുജൈറയിൽനിന്ന് മസ്‌കത്ത് വഴിയാണ് സർവിസ്. കോഴിക്കോട്ടേക്ക് എല്ലാ തിങ്കളാഴ്ചകളിലും രാവിലെ 10.20നും വൈകീട്ട് 7.50നുമാണ് സർവിസ്. അന്നേ ദിവസം വൈകീട്ട് 4.20ന് തിരിച്ച് ഫുജൈറയിലേക്കും സർവിസ് ഉണ്ടായിരിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. സലാം എയർ കഴിഞ്ഞ മാസം ഫുജൈറയിൽനിന്ന് തിരുവനന്തപുരത്തേക്ക് സർവിസ് ആരംഭിച്ചിരുന്നു. കേരളം കൂടാതെ ഇന്ത്യയിലെ മറ്റ് നഗരങ്ങളായ ജയ്പുർ,…

Read More

ഫുജൈറ-തിരുവനന്തപുരം സർവീസിന് തുടക്കമായി; സലാം എയർ ആഴ്ചയിൽ നാല് സർവീസ് നടത്തും

ഒരിടവേളയ്ക്ക് ശേഷം ഫുജൈറ രാജ്യാന്തരവിമാനത്താവളം പാസഞ്ചർ സർവീസിനായി തുറന്നു. ഒമാന്റെ സലാം എയർ ഇന്നലെ ഉദ്ഘാടന സർവീസ് നടത്തി. തിരുവനന്തപുരം ഉൾപ്പെടെ 39 നഗരങ്ങളിലേക്ക് സലാം എയർ ഫുജൈറയിൽ നിന്നു സർവീസ് നടത്തും. മസ്‌കത്ത് വഴി ജയ്പൂർ, ലക്നൗ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് ഇന്ത്യയിലേക്കുളള സർവീസ്.തിങ്കൾ, ബുധൻ ദിവസങ്ങളിൽ രാവിലെ 9.40 നും രാത്രി 8.10 നും ഫുജൈറയിൽ നിന്ന് മസ്‌കത്തിലേക്ക് വിമാനം പുറപ്പെടും. ടാൻസിറ്റിന് ശേഷം രാത്രി 10.55 ന് മസ്‌കത്തിൽ നിന്ന് പുറപ്പെടുന്ന വിമാനത്തിൽ പുലർച്ചെ…

Read More

സലാം എയർ മസ്‌കത്ത്-ഫുജൈറ സർവീസ് ജൂലൈ 13 മുതൽ

ഒമാൻ ബജറ്റ് എയർലൈൻ സലാം എയർ യു എ ഇ നഗരമായ ഫുജൈറയിലേക്ക് സർവീസ് പ്രഖ്യാപിച്ചു. അടുത്ത മാസം 12 മുതൽ തിങ്കൾ, ബുധൻ ദിവസങ്ങളിലായി ആഴ്ചയിൽ നാല് സർവീസുകൾ വീതം നടത്തും. മേഖലയിലെ കൂടുതൽ നഗരങ്ങളിലേക്ക് യാത്രാ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ സെക്ടറുകളിലേക്ക് സർവീസുകൾ ആരംഭിക്കുന്നതെന്ന് സലാം എയർ സി ഇ ഒ ക്യാപ്റ്റൻ മുഹമ്മദ് അഹമദ് പറഞ്ഞു. 13 രാജ്യങ്ങളിലെ 39 കേന്ദ്രങ്ങളിലേക്കാണ് സലാം എയർ നിലവിൽ സർവീസ് നടത്തുന്നത്.

Read More

സലാം എയർ ഫുജൈറയിൽ നിന്ന് മസ്‌കറ്റ് വഴി കേരളത്തിലേക്ക് സർവീസ് ആരംഭിക്കുന്നു

ബജറ്റ് വിമാന കമ്പനിയായ ‘സലാം എയർ’ ഫുജൈറ എയർപോർട്ടിൽ നിന്നും കേരളത്തിലേക്ക് സർവീസ് ആരംഭിക്കുന്നു. ഒമാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ‘സലാം എയർ’ ജൂലൈ അഞ്ച് മുതലാണ് ഫുജൈറ എയർപോർട്ടിൽ നിന്നും സർവീസുകൾ ആരംഭിക്കുന്നത്. കേരളത്തിലേക്ക് തിരുവനന്തപുരത്തേക്ക് ജൂലായ് 16നാണ് ആദ്യത്തെ സർവീസ് നടത്തുന്നത്. ഫുജൈറയിൽ നിന്ന് മസ്‌കറ്റ് വഴിയാണ് തിരുവനന്തപുരത്തേക്കുള്ള സർവീസ്. കേരളത്തിലേക്ക് കൂടാതെ ജയ്പൂർ, ലക്നൗ എന്നിവിടങ്ങളിലേക്കും സർവീസുകൾ ആരംഭിക്കുന്നുണ്ട്. ‘സലാം എയർ’ മസ്‌കത്തിൽ നിന്ന് കേരളത്തിലേക്ക് നേരത്തെ സർവീസ് ആരംഭിച്ചിട്ടുണ്ടായിരുന്നു. ഇപ്പോൾ ഫുജൈറയിൽ നിന്ന്…

Read More