
‘വിജയത്തിലേക്കുള്ള ചെറിയ ചുവട് വയ്പ്പ്’ ; ലൈംഗിക അതിക്രമ കേസിൽ ബ്രിജ് ഭൂഷണിനെതിരായ കോടതി നടപടിയിൽ പ്രതികരിച്ച് സാക്ഷി മാലിക്
ലൈംഗികാതിക്രമ കേസിൽ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ കുറ്റം ചുമത്താനുള്ള ഡൽഹി കോടതി ഉത്തരവിനോട് പ്രതികരിച്ച് ഗുസ്തി താരം സാക്ഷി മാലിക്. വിജയത്തിലേക്കുള്ള ചെറിയ ചുവടുവെപ്പാണിതെന്ന് ഒളിമ്പിക് വെങ്കല മെഡൽ ജേതാവുകൂടിയായ സാക്ഷി പറഞ്ഞു. ഗുസ്തി താരങ്ങൾ നൽകിയ പരാതിയിൽ ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്താനാണ് ഡൽഹി റൗസ് അവന്യൂ കോടതി ഉത്തരവിട്ടത്. ഒളിമ്പ്യന്മാരായ സാക്ഷി, വിനേഷ് ഫോഗട്ട് എന്നിവരുടെ നേതൃത്വത്തിൽ നിരവധി വനിതാ ഗുസ്തി താരങ്ങൾ…