
സർക്കാരിനെതിരെ ആയിരുന്നില്ല സമരം: സാക്ഷി മാലിക്
ദേശീയ ഗുസ്തി ഫെഡറേഷൻ തലവനും ബിജെപി എംപിയുമായ ബ്രിജ്ഭൂഷണെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്കെതിരെ ബിജെപി നേതാക്കൾ ഉയർത്തുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി സാക്ഷി മാലിക്. ‘സത്യം’ ഇതാണെന്ന അടിക്കുറിപ്പോടെ ഭർത്താവും ഗുസ്തി താരവുമായ സത്യവർത് കാഡിയനൊപ്പമുള്ള വീഡിയോയിൽ സമരം സംബന്ധിച്ച് സാക്ഷി മാലിക് വെളിപ്പെടുത്തലുകൾ നടത്തി. പ്രതിഷേധത്തിന്റെ തുടക്കം മുതൽ ഈ ദിവസംവരെയുള്ള കാര്യങ്ങളിൽ യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണെന് വിശദീകരിച്ചുകൊണ്ടാണ് വീഡിയോ. ബ്രിജ്ഭൂഷണെതിരായ ലൈംഗികാതിക്ര പരാതികളിൽ എടുത്ത പോക്സോ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡൽഹി പോലീസ് കോടതിയിൽ അപേക്ഷ…