
ഡൽഹിയിലെ സാകേത് കോടതി വളപ്പിൽ വെടിവയ്പ്; സംഭവത്തിൽ ഒരു സ്ത്രീക്ക് വെടിയേറ്റു
ഡൽഹിയിലെ സാകേത് കോടതി വളപ്പിൽ വെടിവയ്പ്. സംഭവത്തിൽ ഒരു സ്ത്രീക്ക് പരുക്കേറ്റു. അഭിഭാഷക വേഷത്തിലെത്തിയ ആൾ നാലു റൗണ്ട് വെടിയുതിർത്തെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ എയിംസിലേക്ക് മാറ്റി. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് കേസിൽ വിചാരണയ്ക്കായി കോടതിയിലെത്തിയ സ്ത്രീക്കാണ് വെടിയേറ്റത്. വെടിവയ്പ്പിനെ തുടര്‍ന്ന് കോടതിയിലും പരിസരത്തും സുരക്ഷ ശക്തമാക്കി. ഡൽഹിയിലെ ദ്വാരകയിൽ ബൈക്കിലെത്തിയ രണ്ടംഗ സംഘം അഭിഭാഷകനെ വെടിവച്ചു കൊലപ്പെടുത്തി ദിവസങ്ങൾക്കു ശേഷമാണ് ഈ സംഭവം. അഭിഭാഷക വേഷം ചമഞ്ഞാണ്…