യുഡിഎഫിലേക്ക് തിരിച്ചുപോകില്ല; തൽക്കാലം ഒരു പാർട്ടിയിലേക്കുമില്ല: സജി മഞ്ഞക്കടമ്പിൽ

യുഡിഎഫിലേക്ക് തിരിച്ചു പോകില്ലെന്ന സൂചന നൽകി സജി മഞ്ഞക്കടമ്പിൽ. മോൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള യുഡിഎഫിലേക്ക് തിരിച്ചുപോയാൽ ദുരന്തമാകുമെന്നും സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. പ്രശ്നങ്ങൾ തിരുവഞ്ചൂരടക്കം കോൺ​ഗ്രസിലെ പ്രധാന നേതാക്കളെ അറിയിച്ചിട്ടുണ്ട്. തൽക്കാലം ഒരു പാർട്ടിയിലേക്കുമില്ലെന്നും സജി പറഞ്ഞു. ജോസ് കെ മാണിയുടെ നല്ല വാക്കുകളിൽ അഭിമാനിക്കുന്നു എന്നും സജി കൂട്ടിച്ചേർത്തു. 

Read More

‘പൊളിറ്റിക്കൽ ക്യാപ്റ്റന്‍’; മഞ്ഞക്കടമ്പിലിനെ പുകഴ്ത്തി ജോസ് കെ മാണി

യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സ്ഥാനം രാജി വെച്ച സജി മഞ്ഞക്കടമ്പിലിനെ പുകഴ്ത്തി ജോസ് കെ മാണി. സജി മഞ്ഞക്കടമ്പിൽ  മികച്ച സംഘാടകൻ ആണെന്നും പൊളിറ്റിക്കൽ ക്യാപ്റ്റൻ ആണ് പുറത്ത് വന്നതെന്നുമാണ് ജോസ് കെ മാണിയുടെ പരാമർശം.   ജില്ലയിലെ പാർട്ടിയുടെ ഒന്നാമനാണ് രാജിവെച്ചതെന്ന് ചൂണ്ടിക്കാണിച്ച ജോസ് കെ മാണി അതൊരു ചെറിയ കാര്യമായി കാണാൻ കഴിയില്ലെന്നും യുഡിഎഫിന്റെ പതനം ആണ് സൂചിപ്പിക്കുന്നതെന്നും വ്യക്തമാക്കി. പാർട്ടിയിലെ വിശ്വാസമാണ് സജിക്ക് നഷ്ടമായത്. സജിമോൻ മാത്രമല്ല നിരവധി നേതാക്കൾ ആശങ്കയിലാണ്. ജോസഫ് വിഭാഗത്തിനു വേണ്ടി…

Read More

സജി മഞ്ഞക്കടമ്പിലിന്റെ രാജിയിൽ കടുത്ത അതൃപ്തിയിൽ കോൺ​ഗ്രസ് നേതൃത്വം

സജി മഞ്ഞക്കടമ്പിലിന്റെ രാജിയിൽ കടുത്ത അതൃപ്തിയിൽ കോൺ​ഗ്രസ് നേതൃത്വം.ഇന്നലെയാണ് സജി മഞ്ഞക്കടമ്പിൽ കോട്ടയം യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനവും ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡൻ്റ് സ്ഥാനവും രാജിവച്ചത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സഹകരിപ്പിക്കുന്നില്ലെന്നായിരുന്നു സജിയുടെ പരാതി. സജിയുടെ രാജി മുന്നണി പ്രവർത്തകരിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.  സംഭവത്തിലെ അതൃപ്തി കോൺ​ഗ്രസ് പിജെ ജോസഫിനെ അറിയിക്കുകയും ചെയ്തു. മുന്നണിയുടെ വിജയസാധ്യതയെ ബാധിക്കാതെ പ്രശ്നം പരിഹരിക്കണമെന്ന നിലപാടിലാണ് കോൺഗ്രസ്. പറഞ്ഞു തീർക്കാമായിരുന്ന പ്രശ്നങ്ങൾ ജോസഫ് ഗ്രൂപ്പ് നേതൃത്വം വഷളാക്കിയെന്ന് കോൺഗ്രസിൽ വിമർശനം…

Read More