കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ഓഫീസിൽ എത്തി കെ.എം മാണിയുടെ ചിത്രം എടുത്ത് മടങ്ങി സജി മഞ്ഞക്കടമ്പിൽ

കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം ഓഫീസിലെത്തി കെ.എം മാണിയുടെ ഫ്രെയിം ചെയ്ത ഫോട്ടോ എടുത്ത് മടങ്ങി സജി മഞ്ഞക്കടമ്പിൽ. പാലാ നിയോജക മണ്ഡലം കമ്മിറ്റി ഓഫീസിലാണ് സംഭവം. സജിയുടെ നടപടി പ്രതിഷേധാർഹമെന്ന് യു.ഡി.എഫ് അറിയിച്ചു. കെ.എം മാണിയുടെ ചരമദിനത്തിൽ ഉപയോഗിക്കാനാണ് ഫോട്ടോയെടുത്തതെന്നാണ് സജിയുടെ വിശദീകരണം. യു.ഡി.എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്‍റെ പ്രചാരണം ഊർജിതമായി പുരോഗമിക്കുന്നതിനിടെയാണ് സജി മഞ്ഞക്കടമ്പിലിന്‍റെ രൂപത്തിൽ അപ്രതീക്ഷിത പ്രതിസന്ധിയുണ്ടായത്. പി.ജെ. ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്‍റ് സ്ഥാനവും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനവും ഒന്നിച്ച്…

Read More

കോട്ടയത്ത് യുഡിഎഫില്‍ പൊട്ടിത്തെറി; ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ രാജിവെച്ചു

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോട്ടയം യുഡിഎഫില്‍ പൊട്ടിത്തെറി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ രാജിവെച്ചു. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും സജി മഞ്ഞക്കടമ്പില്‍ രാജിവെച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് നേതാവ് മോന്‍സ് ജോസഫുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്ക് കാരണം. മോന്‍സ് ജോസഫിന്റെ ധാര്‍ഷ്ട്യവും അഹങ്കാരവും ഏകാധിപത്യ പ്രവണതയും മൂലം പാര്‍ട്ടിയില്‍ വലിയ പീഡനം അനുഭവിക്കുകയായിരുന്നുവെന്ന് സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു.ഫ്രാന്‍സിസ് ജോര്‍ജിനെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചശേഷം തന്നെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും…

Read More