ലോകത്തിലെ ആദ്യ മലയാളം മിഷൻ ക്ലബ്ബ് അജ്‌മാൻ ഹാബിറ്റാറ്റ് സ്കൂളിൽ മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം നിർവഹിച്ചു

ലോകത്തിലെ ആദ്യ മലയാളം മിഷൻ ക്ലബ്ബ് അജ്‌മാൻ ഹാബിറ്റാറ്റ് സ്കൂളിൽ മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം നിർവഹിച്ചു. ഓൺലൈൻ വഴി ആയിരുന്നു ഉൽഘാടനം. മലയാളം മിഷന്‍ ഡയറക്ടര്‍ മുരുഗന്‍ കാട്ടാക്കട ചടങ്ങില്‍ ആധ്യക്ഷം വഹിച്ചു. മലയാള ഭാഷക്ക് ആഗോള പ്രചാരം നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച മലയാളം മിഷന്റെ പ്രചാരണാര്‍ഥമാണ് ക്ലബ്ബ് രൂപികരിച്ചത്. സംസ്ഥാന സര്‍ക്കാറിന്റെ കുട്ടി മലയാളം പദ്ധതിയുടെ കീഴില്‍ ലോകത്ത് സഥാപിക്കപ്പെടുന്ന ആദ്യത്തെ മലയാളം ക്ലബ്ബ് കൂടിയാണ് ഹാബിറ്റാറ്റ് സ്‌കൂളിലേത്. മലയാളം മിഷന്റെ സര്‍ക്കാര്‍…

Read More

വിവാദ പ്രസംഗം: സജി ചെറിയാനെതിരായ കേസ് മാറ്റിവച്ച് തിരുവല്ല കോടതി

മല്ലപ്പള്ളി പ്രസംഗത്തിൽ സജി ചെറിയാന് അനുകൂലമായ പൊലീസ് റിപ്പോർട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നാളത്തേക്ക് മാറ്റിവെച്ചു. സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ തീരുമാനമാകും വരെ കേസ് അവസാനിപ്പിക്കരുതെന്ന ആവശ്യവും ഇതോടൊപ്പം പരിഗണിക്കും. ഹൈക്കോടതിയിലെ അഭിഭാഷകനായ ബൈജു നോയൽ നൽകിയ ഹർജിയാണ് കോടതി നാളത്തേക്ക് മാറ്റിവച്ചത്. ആദ്യ അഞ്ച് സാക്ഷികളുടെ മൊഴി രേഖപ്പെടുത്താതെയും ശാസ്ത്രീയ റിപ്പോർട്ടുകൾ ഉൾപ്പെടുത്താതെയും ദുർബലമായ റിപ്പോർട്ടാണ് പൊലീസ് സമർപ്പിച്ചതെന്നാണ് ഹർജിക്കാരന്റെ…

Read More

‘ഭരണഘടനയെ കുന്തം കുടച്ചക്രം എന്ന് വിശേഷിപ്പിച്ച ആളെ വീണ്ടും മന്ത്രിയാക്കുന്നു’; കെ മുരളീധരൻ

ഭരണഘടനയെ അധിക്ഷേപിച്ചെന്ന ആരോപണത്തിൽ പുറത്തായ സജി ചെറിയാൻ വീണ്ടും മന്ത്രിയാകുന്നതിനെ ശക്തമായി അപലപിച്ച് കെ മുരളീധരൻ എംപി. ഗവർണർ മലക്കം മറിഞ്ഞു. ഭരണഘടന കുന്തം കുടച്ചക്രം എന്ന് പറഞ്ഞ ആളെയാണ് വീണ്ടും മന്ത്രിയാക്കുന്നത്. മുഖ്യമന്ത്രിയും ഗവർണറുമായി എന്തോ ഓപ്പറേഷൻ നടന്നു. രണ്ടുപേരുടെയും കളി കൊണ്ട് വിദ്യാർഥികളാണ് കുടുങ്ങിയത് .കൊടുക്കൽ വാങ്ങലാണ് നടക്കുന്നത്. സജി ചെറിയാൻ രാജിവെക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സജി ചെറിയാൻ മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിൽ വൈകീട്ട് നാലിനാണ് സത്യപ്രതിജ്ഞ. കടുത്ത വിയോജിപ്പോടെ…

Read More

സജി ചെറിയാന്റെ സത്യപ്രതിജ്ഞ പ്രതിപക്ഷം ബഹിഷ്‌കരിക്കുമെന്ന് വിഡി സതീശൻ

സജി ചെറിയന്റെ സത്യപ്രതിജ്ഞ പ്രതിപക്ഷം ബഹിഷ്‌കരിക്കുമെന്ന് വിഡി സതീശൻ. സജി ചെറിയാൻ രാജിവെച്ച സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഭരണഘടനയെ അവഹേളിച്ചു. വീണ്ടും മന്ത്രിയാവുന്നതിൽ ധാർമികമായ പ്രശ്‌നമുണ്ട്. ഇതിന്റെ യുക്തി എന്താണ്. സജി ചെറിയാൻ വീണ്ടും മന്ത്രിയാകാൻ എന്ത് മാറ്റമുണ്ടായെന്ന് മുഖ്യമന്ത്രിയും പാർട്ടിയും വ്യക്തമാക്കണമെന്ന് വിഡി സതീശൻ പറഞ്ഞു. സജി ചെറിയാന്റെ പ്രസംഗത്തോട് പാർട്ടി യോജിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം. ഇപ്പോൾ നിലനിൽക്കുന്നത് അസാധാരണ സാഹചര്യമാണ്. പ്രതിപക്ഷം സംഭവത്തിൽ പ്രതിഷേധിക്കും. പ്രതിഷേധ രീതി പിന്നീട് തീരുമാനിക്കും. നിയമപരമായ വഴികൾ തേടും….

Read More

സജി ചെറിയാന്റെ സത്യപ്രതിജ്ഞ നാളെ; മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു

സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക്. മുഖ്യമന്ത്രിയുടെ ശുപാര്‍ശയ്ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകരിച്ചു. സജി ചെറിയാന്‍ നാളെ വൈകീട്ട് നാലു മണിക്ക് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിലെ പ്രത്യേക ഓഡിറ്റോറിയത്തില്‍ വെച്ചാകും സത്യപ്രതിജ്ഞ നടക്കുക. സജിചെറിയാന്റെ മന്ത്രിസഭ പുനഃപ്രവേശനത്തില്‍ ഗവര്‍ണര്‍ വീണ്ടും നിയമോപദേശം തേടിയിരുന്നു. അറ്റോര്‍ണി ജനറല്‍ വെങ്കടരമണിയോടാണ് നിയമോപദേശം തേടിയത്. നിയമപരവും ഭരണഘടനാപരവുമായ വശങ്ങളാണ് ഗവര്‍ണര്‍ എജിയോട് ചോദിച്ചത്. ഭരണഘടനാ അവഹേളനം നടത്തിയ ആളെ മന്ത്രിയാക്കുന്നത് നിയമപരമാകുമോ എന്ന് ആരാഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ആവശ്യത്തില്‍ ഗവര്‍ണര്‍ക്ക്…

Read More

സജി ചെറിയാനെ മന്ത്രിയാക്കുന്നത് അധാർമ്മികം; വിഡി സതീശൻ

സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള തീരുമാനം അധാർമികമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സജി ചെറിയാന്രെ പ്രസംഗം ഭരണഘടനാവിരദ്ധമാണ്. ആ സാഹചര്യം  ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കേസിൽ വിജിലൻസ് അന്വേഷണം തൃപ്തികരം അല്ല. മുഖ്യമന്ത്രി റിപ്പോർട്ടിൽ കൈ കടത്തിയെന്നും വിഡി സതീശൻ ആരോപിച്ചു. വിഷയം ഹൈകോടതിയുടെ പരിഗണയിൽ ആണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. കോടതി കുറ്റവിമുക്തനാകാതെ സജി ചെറിയാനെ മന്ത്രിയാക്കരുത്. ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഇപ്പോഴും അവ്യക്തതയുണ്ട്. കാര്യങ്ങൾ അപകടകരമായ നിലയിലേക്ക് പോവുകയാണ്. സർക്കാർ അടിയന്തിരമായി…

Read More

സജിചെറിയാൻറെ സത്യപ്രതിജ്ഞ; മുഖ്യമന്ത്രിയുടെ ശുപാർശ തള്ളാനാകില്ലെന്ന് ഗവർണർക്ക് നിയമോപദേശം

സജി ചെറിയാന്റെ സത്യപ്രതിജ്ഞ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ശുപാർശ  ഗവർണർക്ക് തള്ളാനാകില്ലെന്ന് ഗവർണർക്ക് നിയമോപദേശം ലഭിച്ചു. ആവശ്യമെങ്കിൽ ഗവർണർക്ക് കൂടുതൽ വ്യക്തത തേടാം. സ്റ്റാന്റിംഗ് കൗൺസിലിനോടാണ് ഗവർണർ ഉപദേശം തേടിയത്. ഗവർണർ നാളെ വൈകീട്ട് തലസ്ഥാനത്ത് എത്തും. ഗവർണറുടെ തീരുമാനം കാത്തിരിക്കുകയാണ് സർക്കാർ. ഭരണഘടനയെ വിമർശിച്ച് ജൂലൈ മൂന്നിനായിരുന്നു സജി ചെറിയാൻറെ  വിവാദ പ്രസംഗം. വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ ജൂലൈ ആറിന് രാജിവെച്ചു. കേസ് അന്വേഷിച്ച പൊലീസ് വക ക്ലീൻ ചിറ്റ് കിട്ടിയതോടെയാണ് തിരിച്ചുവരവിന് കളമൊരുങ്ങിയത്. ഭരണഘടനയെ വിമർശിക്കുക മാത്രമാണ്…

Read More

സജി ചെറിയാൻ തിരികെ മന്ത്രിസഭയിലേക്ക്; തീരുമാനം സിപിഎം സെക്രട്ടറിയേറ്റിന്റേത്

ഭരണഘടനാ വിരുദ്ധ പരാമർശത്തിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാൻ, പുതുവർഷത്തിൽ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു. സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പച്ചക്കൊടി കാട്ടി. സത്യപ്രതിജ്ഞാ തീയതി മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനിക്കും. ഈ വർഷം ജൂലൈ ആറിനാണ് സജി ചെറിയാൻ രാജിവച്ചത്. സജി ചെറിയാനെതിരായ കേസ് അവസാനിപ്പിച്ചുവെന്ന റിപ്പോർട്ട് പൊലീസ് കോടതിയിൽ നൽകിയിരുന്നു. കേസിൽ സജി ചെറിയാനെതിരെ തെളിവില്ലെന്നാണ് പൊലീസ് റിപ്പോർട്ട്. സജി ചെറിയാൻ ഭരണഘടനയെ വിമർശിക്കുക മാത്രമാണ് ചെയ്തത്. ഭരണഘടനയെ…

Read More

‘കെ സുധാകരന് വട്ടാണെന്ന് പറയുന്നില്ല’; അസുഖമുള്ളയാൾക്ക് മരുന്ന് നൽകണമെന്ന് സജി ചെറിയാൻ

കെ സുധാകരന് വട്ടാണെന്ന് പറയുന്നില്ലെന്നും പക്ഷേ അസുഖമുള്ളയാൾക്ക് മരുന്ന് നൽകണമെന്നും സജി ചെറിയാൻ. ഇല്ലെങ്കിൽ അസുഖം കൂടും. അതുകൊണ്ടാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും ആർഎസ്എസ് അനുകൂല പ്രസ്താവന വിവാദമായ പശ്ചാത്തലത്തിൽ സജി ചെറിയാൻ പറഞ്ഞു. കെ സുധാകരൻ ഉടൻ ആർഎസ്എസിൽ പോകും. അതുകൊണ്ടാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നത് . സുധാകരന്റെ പരാമർശങ്ങളിൽ മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കണം. കോൺഗ്രസ് ആർഎസ്എസിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും സജി ചെറിയാൻ പറഞ്ഞു. കെഎസ്‌യു നേതാവായിരിക്കെ സിപിഎം ആക്രമണങ്ങളിൽ നിന്ന് ആർഎസ്എസ്…

Read More