സോളർ പീഡനക്കേസ്: പരാതിക്കാരിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് മന്ത്രി സജി ചെറിയാൻ

 സോളർ പീഡനക്കേസിലെ പരാതിക്കാരിയുമായി കൂടിക്കാഴ്ച നടത്തിയെന്നു സമ്മതിച്ച് മന്ത്രി സജി ചെറിയാൻ. പരാതിക്കാരിയും വക്കീലും അയൽക്കാരാണെന്നും പരാതിക്കാരി പറഞ്ഞ കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അതൊക്കെ പുറത്തുപറഞ്ഞ് ആരുടെയും വിഴുപ്പലക്കാനും വ്യക്തിഹത്യനടത്താനും ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. ”എന്റെ അയൽക്കാരി, എന്റെ നാട്ടുകാരനായ വക്കീൽ ഇവരൊക്കെ എന്റെ അടുത്തേക്ക് വരുന്നതിനും എനിക്ക് അങ്ങോട്ട് പോകുന്നതിനും തടസ്സം വല്ലതുമുണ്ടോ?. ഇതൊക്കെ സംസാരിച്ചിട്ടുണ്ടാകുമല്ലോ. സംസാരിച്ച കാര്യങ്ങൾ ആർക്കെങ്കിലും എതിരായി ഉപേയാഗിച്ചിട്ടുണ്ടോ എന്നതാണ് ചോദ്യം. പലരും പലരെപ്പറ്റിയും പറഞ്ഞിട്ടുണ്ട്. അങ്ങനെ പറയിപ്പിക്കുന്നതാണ് നിങ്ങൾ…

Read More

മന്ത്രി വസതി ഒഴിവില്ല; സജി ചെറിയാനു വേണ്ടി 85,000 രൂപ മാസവാടകയില്‍ വീടെടുത്ത് സർക്കാർ

മന്ത്രിസഭയില്‍ തിരികെയെത്തിയ സജി ചെറിയാനു വഴുതക്കാട്ടെ സ്വകാര്യ വസതി സർക്കാർ വാടകയ്ക്കെടുത്തു നൽകി. ഔദ്യോഗിക വസതികളൊന്നും ഒഴിവില്ലാത്തതിനാലാണ് വഴുതക്കാട് ഈശ്വര വിലാസം റോഡിൽ ടിസി 16–158 നമ്പർ വീട് പ്രതിമാസം 85,000 രൂപയ്ക്ക് വാടകയ്‌ക്കെടുത്ത് നൽകിയത്. എംഎല്‍എ ഹോസ്റ്റലിലാണ് മന്ത്രി ഇപ്പോള്‍ താമസിക്കുന്നത്. രാജിവയ്ക്കുന്നതിനു മുന്‍പ് സജി ചെറിയാന്‍ താമസിച്ചിരുന്ന കവടിയാറിലെ വീട് പിന്നീട് കായിക മന്ത്രി വി.അബ്ദുറഹിമാനു നല്‍കി. ഇപ്പോള്‍ മന്ത്രി വസതിയൊന്നും ഒഴിവില്ലെന്നാണ് വിശദീകരണം. ഇതോടെയാണ് വീട് വാടകയ്ക്കെടുക്കാന്‍ തീരുമാനിച്ചത്. ഇപ്പോഴെടുത്ത വീടിന് ഒരു…

Read More

മാറിനിന്നത് സർക്കാർ താൽപ്പര്യം സംരക്ഷിക്കാൻ: സജി ചെറിയാൻ

വിവാദ പ്രസംഗത്തിൻറെ പേരിൽ ആറുമാസം മാറിനിന്നത് സർക്കാരിൻറെയും പാർട്ടിയുടെയും താൽപ്പര്യം സംരക്ഷിക്കാനെന്ന് സജി ചെറിയാൻ. തൻറെ പേരിൽ എവിടെയും കേസില്ല. പൊലീസ് ആറുമാസം അന്വേഷിച്ച് കഴമ്പില്ലെന്ന് കണ്ടെത്തിയ കേസാണെന്നും സജി ചെറിയാൻ പറഞ്ഞു. നിയമവിരുദ്ധമായോ ഭരണഘടനാവിരുദ്ധമായോ താൻ ഒന്നും സംസാരിച്ചിട്ടില്ല. തൻറെ പേരിൽ രണ്ട് പരാതിയുണ്ടായിരുന്നു. അത് രണ്ടും തീർപ്പായെന്നും സജി ചെറിയാൻ പറഞ്ഞു. നാളെ വൈകീട്ട് നാലുമണിക്കാണ് സജി ചെറിയാൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. സജി ചെറിയാനെ മന്ത്രിസഭയിൽ വീണ്ടും ഉൾപ്പെടുത്താനുള്ള മുഖ്യമന്ത്രിയുടെ ശുപാർശ…

Read More

സജി ചെറിയാന്റെ സത്യപ്രതിജ്ഞ; വിശദാംശങ്ങൾ തേടണമെന്ന് ഗവർണർക്ക് നിയമോപദേശം

വീണ്ടും മന്ത്രിയായി സജി ചെറിയാനെ സത്യപ്രതിജ്ഞ ചെയ്യിക്കണമെന്ന മുഖ്യമന്ത്രിയുടെ ശുപാർശയിൽ ആവശ്യത്തിന് സമയമെടുത്ത് ആലോചിച്ച് തീരുമാനമെടുത്താൽ മതിയെന്ന് ഗവർണർക്ക് നിയമോപദേശം. സർക്കാരും മുഖ്യമന്ത്രിയും ആവശ്യപ്പെട്ടാലും ഇക്കാര്യത്തിൽ  സ്വയം ബോധ്യപ്പെടും വരെ സമയമെടുക്കാം. മുഖ്യമന്ത്രി ആവശ്യപ്പെട്ടു എന്ന് കരുതി അതിവേഗം തീരുമാനമെടുക്കേണ്ട കാര്യമില്ല. ഭരണഘടനയെ അവഹേളിച്ചെന്ന കേസിൽ കോടതി കുറ്റാരോപിതന് ക്ലീൻചിറ്റ് നൽകിയിട്ടില്ല. ഭരണഘടനാ തത്വങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്നും സംരക്ഷിക്കപ്പെടുന്നുണ്ടെന്നും ഉറപ്പാക്കേണ്ട ബാധ്യതയുണ്ടെന്നും ഗവർണർക്ക് ലഭിച്ച നിയമോപദേശത്തിലുണ്ട്. ഇതോടെ ബുദ്ധനാഴ്ച തന്നെ സജി ചെറിയാൻറെ സത്യപ്രതിജ്ഞ നടക്കുമോയെന്ന കാര്യം അനിശ്ചിതത്വത്തിലായി. …

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

സംസ്ഥാന സര്‍ക്കാരിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. കണ്‍കറന്റ് ലിസ്റ്റിലെ വിഷയങ്ങള്‍ തങ്ങളുടെ മാത്രമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ധരിക്കുന്നുവെന്ന് സ്റ്റാലിന്‍ പറഞ്ഞു. ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് കാവി പാര്‍ട്ടിയെ അനുകൂലിക്കുന്ന ഒരു ഗവര്‍ണറെ അയച്ച് അതിലൂടെ സമാന്തര സര്‍ക്കാരിനെ സൃഷ്ടിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സ്റ്റാലിന്‍ തുറന്നടിച്ചു. ……………………………………… സജി ചെറിയാന്റെ സത്യപ്രതിജ്ഞയില്‍ നിയമോപദേശം തേടി ഗവർണര്‍. കോടതി കേസ് തീർപ്പാകാത്തതിനാൽ നിയമ തടസമുണ്ടോ എന്നാണ് ഗവർണര്‍ സ്റ്റാന്റിംഗ് കൗൺസിലിനോട്…

Read More

വിഴിഞ്ഞം മികച്ച തുറമുഖമാകും; പിണറായി കാലത്ത് പറ്റില്ലെന്ന് യുഡിഎഫ് നിലപാടെന്ന് സജി ചെറിയാൻ

പണി തീർന്നാൽ ലോകത്തിലെ ഏറ്റവും മികച്ച തുറമുഖമാകും വിഴിഞ്ഞമെന്നും ഗതാഗത സൗകര്യമടക്കം എല്ലാ സൗകര്യവും ഉണ്ടാകുമെന്നും മുൻമന്ത്രിയും സിപിഎം നേതാവുമായ സജി ചെറിയാൻ. നാടിന്റെ മുഖച്ഛായ മാറും. എന്നാലത് പിണറായി കാലത്ത് പറ്റില്ലെന്ന് പറയുന്നത് യുഡിഎഫിന്റെ വൈകല്യമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തുറമുഖ നിർമ്മാണം നിർത്തി വെക്കണോയെന്ന കാര്യത്തിൽ യുഡിഎഫ് നിലപാട് വ്യക്തമാക്കിയാൽ നല്ലതെന്ന് സജി ചെറിയാൻ പറഞ്ഞു. തുറമുഖ നിർമാണം വേണോ വേണ്ടേ എന്നതിൽ പ്രതിപക്ഷത്ത് ഏകാഭിപ്രായം ഉണ്ടോ. അദാനിയെ കൊണ്ട് വരാൻ പറ്റില്ലെന്ന് ഹൈക്കമാന്റ് നിലപാട്…

Read More