ക്രൈസ്തവ സഭാ നേതൃത്വത്തിന് എതിരായ മന്ത്രി സജി ചെറിയാന്റെ പ്രസ്താവന; സിപിഐഎമ്മിന് അതൃപ്തി

ക്രൈസ്തവ സഭാ നേതൃത്വത്തിനെതിരെയുള്ള മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയിൽ സിപിഐഎമ്മിന് അതൃപ്തി. പറയാൻ പാടില്ലാത്ത വാക്കുകളാണ് സജി ചെറിയാന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് പാർട്ടി വിലയിരുത്തല്‍. സജി ചെറിയാന്റെ പ്രസ്താവന പരിശോധിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. ‘‘പ്രസ്താവന പാർട്ടിയുടെ അഭിപ്രായമല്ല. പ്രസംഗത്തിനിടയിലെ പ്രയോഗം മാത്രമാണ്. സഭാ നേതൃത്വത്തിന് അതൃപ്തിയുണ്ടെങ്കിൽ പരിശോധിക്കും. സജി ചെറിയാന്റെ പ്രസ്താവന സംബന്ധിച്ച് ഉയർന്നു വന്നിട്ടുള്ള പരാതികളും പരിശോധിക്കും. ബിഷപ്പുമാർക്ക് പ്രയാസമുണ്ടാക്കിയ പദം ഉൾപ്പെടെയുള്ളവയിൽ ആവശ്യമായ നടപടിയുണ്ടാകും’’–എം.വി.ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. സജി ചെറിയാന്റെ…

Read More

‘സജി ചെറിയാന്റെ പ്രസ്താവന പാർട്ടി സർക്കാർ നിലപാടായി കണേണ്ട’ ; മന്ത്രി റോഷി അഗസ്റ്റിൻ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ മതമേലധ്യക്ഷന്‍മാര്‍ക്കെതിരായ മന്ത്രി സജി ചെറിയാന്‍റെ പ്രസ്താവന സർക്കാർ നിലപാടായി കണക്കാക്കേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.ബിഷപ്പുംമാർ പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്തതിൽ താൻ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സജി ചെറിയാനെ ന്യായീകരിച്ച് മന്ത്രി അബ്ദുറഹ്മാൻരംഗത്തെത്തി .പ്രശ്നം താൽക്കാലികം മാത്രമാണ്.മണിപ്പൂരിൽ നടന്നത് എല്ലാവർക്കും അറിയാം.തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ബിജെപിയുടെ ഇപ്പോഴത്തെ നീക്കം.വിരുന്നിൽ പങ്കെടുത്തവർ ഇതൊക്കെ ശ്രദ്ധിക്കണമായിരുന്നുവെന്നാണ് സജി ചെറിയാൻ പറഞ്ഞതെന്നും അബ്ദു റഹിമാൻ വിശദീകരിച്ചു സജി ചെറിയാന്‍റെ പരാമർശംസംബന്ധിച്ച്.മുഖ്യമന്ത്രി…

Read More

സഭയുടെ നിലപാട് വിരുന്നിൽ പങ്കെടുത്തതുകൊണ്ട് അലിഞ്ഞുപോകുന്നതല്ല; സജി ചെറിയാനെതിരെ യാക്കോബായ സഭ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാരെ വിമർശിച്ച മന്ത്രി സജി ചെറിയാനെതിരെ യാക്കോബായ സഭ. ഏതെങ്കിലും വിരുന്നിൽ പങ്കെടുത്തതുകൊണ്ട് അലിഞ്ഞുപോകുന്നതല്ല സഭയുടെ നിലപാടെന്ന് മീഡിയ കമ്മിഷൻ ചെയർമാൻ കുര്യാക്കോസ് മാർ തെയോഫിലോസ് പറഞ്ഞു. പ്രധാനമന്ത്രിയുടെ വിരുന്നിനെ രാഷ്ട്രീയമായല്ല കാണുന്നത്. രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയൊരുക്കിയ ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കുന്നത് മര്യാദയുടെ ഭാഗമാണ്. മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിലും നവകേരള സദസ്സിലും സഭയുടെ പ്രതിനിധികൾ പങ്കെടുത്തിട്ടുണ്ട്. അതും രാഷ്ട്രീയമല്ല, സർക്കാർ നടത്തുന്ന പരിപാടിയായാണ് കാണുന്നതെന്നും കുര്യാക്കോസ് മാർ തെയോഫിലോസ് പറഞ്ഞു. മണിപ്പൂർ…

Read More

“ബിജെപി വിരുന്നിന് വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായി,മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പൂർ വിഷയം അവർ മറന്നു” ; ബിഷപ്പുമാർക്കെതിരെ വിമർശനവുമായി മന്ത്രി സജി ചെറിയാൻ

ക്രിസ്തുമസ് ദിനത്തില്‍ ക്രൈസ്തവസഭാ നേതാക്കൾക്കും പ്രമുഖർക്കും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നല്‍കിയ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരെ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്‍. ബിജെപി വിരുന്നിന് വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായെന്നും അവര്‍ നല്‍കിയ മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പൂർ വിഷയം അവർ മറന്നുവെന്നും മന്ത്രി സജി ചെറിയാന്‍ ആരോപിച്ചു. ബിജെപിയുടെ വിരുന്നിനുപോയ ബിഷപ്പുമാർ മണിപ്പൂരിനെക്കുറിച്ച് മിണ്ടിയില്ല. അവർക്ക് അതൊരു വിഷയമായില്ലെന്നും സജി ചെറിയാന്‍ വിമര്‍ശിച്ചു. ആലപ്പുഴ പുന്നപ്ര വടക്ക് സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനിടെയാണ്…

Read More

‘വ്യക്തിപരമായ അധിക്ഷേപം അംഗീകരിക്കാനാകില്ല’: ചലച്ചിത്ര അക്കാദമിയിൽ പ്രശ്‌നങ്ങളുണ്ടെന്ന് മന്ത്രി

ചലച്ചിത്ര അക്കാദമിയിൽ ചില പ്രശ്‌നങ്ങളുണ്ടെന്ന് മന്ത്രി സജി ചെറിയാൻ. വിവാദങ്ങൾ ഉണ്ടാകാൻ പാടില്ലാത്തതാണ്. ഇപ്പോ ആവശ്യമില്ലാത്ത വിവാദങ്ങളാണ് ഉയരുന്നത്. അച്ചടക്കത്തോടെ അക്കാദമിയെ മുന്നോട്ടുകൊണ്ടുപോകുകയെന്നതാണ് സർക്കാരിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസ്സിനിടെ ആലപ്പുഴയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ”വ്യക്തിപരമായ അധിക്ഷേപങ്ങളോട് ഒരിക്കലും യോജിക്കാനാകില്ല. സംവിധായകൻ ഡോ.ബിജു നേരിട്ടുകണ്ട് ചില പ്രശ്‌നങ്ങൾ ഉന്നയിച്ചിരുന്നു. അതിൽ ചില വാസ്തവങ്ങളുണ്ട്, ചില കാര്യങ്ങൾ അദ്ദേഹത്തെ ബോധ്യപ്പെടുത്താനുമായി. ചില കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്. നവ കേരള സദസ്സ് ആരംഭിക്കുന്നതിന് തൊട്ടുമുൻപായിരുന്നു ഡോ.ബിജു വന്ന് കണ്ടത്. ഇതുമായി…

Read More

രഞ്ജിത്തിനോട് വിശദീകരണം തേടും; ഡോ. ബിജു മികച്ച സംവിധായകനെന്നും സജി ചെറിയാൻ

ഡോ. ബിജുവിനെതിരായ പരാമർശത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനോട് വിശദീകരണം തേടുമെന്ന് കലാ-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. രഞ്ജിത്തിനോട് നേരിട്ടെത്തി കാണാൻ മന്ത്രി ആവശ്യപ്പെട്ടു. തിരുവനന്തപുരത്തെ ഓഫീസിലേക്കാണ് വിളിപ്പിച്ചിരിക്കുന്നത്. വിവാദ പരാമർശങ്ങളിൽ രഞ്ജിത്തിന്റെ ഭാഗം കേൾക്കാനാണിതെന്നും മന്ത്രി അറിയിച്ചു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ബിജുവിനെതിരായി നടത്തിയ പരാമർശത്തോട് യോജിപ്പില്ല. രഞ്ജിത്തിനെ നേരിട്ട് കാണും. ഡോ. ബിജു മികച്ച സംവിധായകനാണെന്നും വിസ്മയം തീർത്ത കലാകാരനാണെന്നും മന്ത്രി പറഞ്ഞു. ഡോ. ബിജുവിനോട് നേരിട്ട് സംസാരിച്ചുവെന്നും അദ്ദേഹത്തെ മാറ്റിനിർത്തുനനത്തിന്…

Read More

‘നാട്ടുകാരാണ്, ഡിവൈഎഫ്‌ഐ അല്ല’;  അങ്കമാലിയിലെ മർദ്ദനത്തെ ന്യായീകരിച്ച് മന്ത്രി

ഡിവൈഎഫ്‌ഐ മർദ്ദനത്തെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ. അങ്കമാലിയിൽ മർദിച്ചത് ഡിവൈഎഫ്‌ഐ പ്രവർത്തകർ അല്ലെന്നും നാട്ടുകാരാണെന്നും മന്ത്രി പറഞ്ഞു. നവകേരള യാത്രയെ സുരക്ഷിതമായി തിരുവനന്തപുരത്ത് എത്തിക്കേണ്ട ഉത്തരവാദിത്തം നാട്ടുകാർ ഏറ്റെടുത്തിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. നാട്ടുകാരെ ഞങ്ങൾക്ക് തടയാൻ സാധിക്കുമോ. ചില പ്രതിരോധങ്ങൾ സ്വാഭാവികമായി ഉണ്ടാകും. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ബസിനു മുന്നിൽ ചാടാനാണ് അവരുടെ ശ്രമം. അവർക്ക് നവകേരള യാത്ര കഴിയും മുമ്പ് ഒരു രക്തസാക്ഷിയെ വേണം. ഇന്ന് നടന്നത് സമ്മർദ്ദത്തിൽ ആളുകളെ പിടിച്ചു മാറ്റിയതാണ്. അവരെങ്ങാനും വണ്ടിയുടെ…

Read More

സജി ചെറിയാൻ കർഷകരെ അപമാനിച്ചു, പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം; ചെന്നിത്തല

മന്ത്രി സജി ചെറിയാന്റെ പ്രതികരണത്തിനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രി കർഷകരെ അപമാനിച്ചുവെന്നും സജി ചെറിയാൻ പ്രസ്താവന പിൻവലിച്ചു മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ കൃഷി വേണ്ടെങ്കിൽ പിന്നെ തമിഴ്നാട്ടിൽ പോയി ജീവിച്ചാൽ പോരെ. കർഷകരെ സഹായിക്കുന്നതിനു പകരം മന്ത്രി അവരെ ആക്ഷേപിക്കുകയാണ് ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിൽ കൃഷി ചെയ്തില്ലെങ്കിൽ ഒന്നും സംഭവിക്കില്ലെന്നും തമിഴ്‌നാട്ടിൽ നിന്ന് അരി വരുമെന്നുമായിരുന്നു സജി ചെറിയാന്റെ വാക്കുകൾ. കൃഷിമന്ത്രി പി. പ്രസാദ് അടക്കം പങ്കെടുത്ത പൊതുപരിപാടിക്കിടെയായിരുന്നു സജി…

Read More

കെ റെയിലിന്റെ കല്ലിട്ട സ്ഥലത്ത് തങ്കമ്മയ്ക്കായി വീടുപണിയണം, വീട് വച്ചുനൽകാമെന്ന് പറഞ്ഞതാണ് ; വാക്കു മാറുന്ന പ്രശ്നമില്ല: മന്ത്രി സജി ചെറിയാൻ

ചെങ്ങന്നൂരിൽ വീടിന്റെ അടുപ്പുകല്ലിളക്കി കെ റെയിലിന്റെ മഞ്ഞക്കുറ്റി സ്ഥാപിച്ചതിനെ തുടർന്നു പ്രതിസന്ധിയിലായ തങ്കമ്മ എന്ന സ്ത്രീക്കു വീടു വച്ചുനൽകാൻ ഇപ്പോഴും തയാറാണെന്നു മന്ത്രി സജി ചെറിയാൻ. സ്ഥലം തരാൻ ആളുണ്ടെങ്കിൽ ന്യായവില കൊടുത്തു ഭൂമി വാങ്ങി വീടുവച്ചു കൊടുക്കാൻ തയാറാണെന്ന് മന്ത്രി വ്യക്തമാക്കി. കെ റെയിലിന്റെ കല്ലിട്ട സ്ഥലത്ത് തങ്കമ്മയ്ക്കായി വീടുപണിയണം എന്നാണ് കെ റെയിൽ വിരുദ്ധ സമിതിയുടെ ആവശ്യം. കല്ലിട്ടതിന് അപ്പുറത്തു സ്ഥലം കാണിച്ചുതന്നാൽ അതു വാങ്ങി വീടുവച്ചു നൽകാന്‍ തയാറാണ്. വീട് വച്ചുകൊടുക്കാമെന്നു പറഞ്ഞതാണെന്നും…

Read More

അലൻസിയറിന്റെ അഭിപ്രായപ്രകടനം സ്ത്രീവിരുദ്ധം: പ്രതികരിച്ച് സജി ചെറിയാന്‍

സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ സമ്മേളനത്തിനിടെ, സ്പെഷൽ ജൂറി പുരസ്കാരം നേടിയ നടൻ അലൻസിയർ ലോപ്പസ് നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരണവുമായി സാംസ്കാരിക മന്ത്രി സജി ചെറിയാൻ. അലൻസിയറിന്റെ അഭിപ്രായപ്രകടനം സ്ത്രീവിരുദ്ധമെന്ന് മന്ത്രി പറഞ്ഞു.  ”പുരസ്കാര സമർപ്പണ വേദിയിൽ പറഞ്ഞത് തീർത്തും വിലകുറഞ്ഞ വാക്കുകൾ. സാസ്കാരിക കേരളം ഇത്തരം നിലപാടുകളെ അവജ്ഞയോടെ തള്ളിക്കളയണം”– മന്ത്രി പറഞ്ഞു.  അതേ സമയം താനാരെയും അപമാനിച്ചില്ല എന്നും സ്ത്രീകളാണ് പുരുഷന്‍മാരെ ഉപഭോഗവസ്തുവായി കാണുന്നതെന്നും അലന്‍സിയര്‍ പറഞ്ഞു. മാപ്പ് പറയില്ലെന്നും തന്റെ പരാമര്‍ശത്തില്‍…

Read More