
പേടിയുള്ള ആളാണ് താന്‍; ജനക്കൂട്ടത്തെ കാണുമ്പോള്‍ ഉത്കണ്ഠ കൂടും: തുറന്നുപറഞ്ഞ് സായ് പല്ലവി
സഭാ കമ്പത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി സായ് പല്ലവി. ജനക്കൂട്ടം ചുറ്റിലുമുണ്ടാവുമ്പോള്‍ ഉത്കണ്ഠ കൂടും. ആളുകള്‍ പ്രശംസിക്കുമ്പോഴും സമാനമായ മാനസികാവസ്ഥയാണ് തനിക്കുണ്ടാവാറുള്ളതെന്ന് സായ് പല്ലവി കൂട്ടിച്ചേര്‍ത്തു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സായ് പല്ലവിയുടെ തുറന്നുപറച്ചില്‍. പേടിയുള്ള ആളാണ് താന്‍. മുന്നില്‍ കുറേ ആളുകളെ കാണുമ്പോള്‍ ടെന്‍ഷന്‍ കൂടും. അത് ഷൂട്ടിങ് സെറ്റിലായാലും അങ്ങനെ തന്നെ. ജനക്കൂട്ടം ചുറ്റിലുമുണ്ടാവുമ്പോള്‍ ഉത്കണ്ഠ കൂടും. അതിപ്പോള്‍ ആളുകള്‍ പ്രശംസിക്കുമ്പോഴും അങ്ങനെ തന്നെയാണ്. അവര്‍ എന്നെ പ്രശംസിക്കുമ്പോള്‍ ഞാന്‍ ഉള്ളില്‍ വണ്‍,…