
സൈഫാ ഖാൻ പുതുപ്പറമ്പിന് ടി.പി. ആലിക്കുട്ടി ഗുരുക്കൾ സ്മാരക അവാർഡ്
പ്രവാസി മാപ്പിളപ്പാട്ട് ഗായകനായ സൈഫാ ഖാൻ പുതുപ്പറമ്പിന് ഈ വർഷത്തെ ടി.പി. ആലിക്കുട്ടി ഗുരുക്കൾ സ്മാരക അവാർഡ് നൽകും . കൂട്ട് പുതുപ്പറമ്പ് – യുഎഇ കലാ സാംസ്കാരിക കൂട്ടായ്മയാണ് അവാർഡ് സമ്മാനിക്കുന്നത്. നാല് പതിറ്റാണ്ടിലധികമായി പ്രവാസ ലോകത്തും നാട്ടിലും മാപ്പിളപ്പാട്ട് ആലാപന രംഗത്തിന് നൽകിയ മികച്ച സംഭാവനകളെ മാനിച്ചാണ് ഗായകൻ സൈഫാ ഖാന് പുരസ്‌കാരം നൽകുന്നതെന്നും നവംബർ 24 ഞായറാഴ്ച ദുബായിലെ കരാമയിൽ നടക്കുന്ന കലാമേളയിൽ അവാർഡ് സമ്മാനിക്കുമെന്നും സംഘാടകർ അറിയിച്ചു. മാപ്പിളപ്പാട്ടും കോൽക്കളിയും ഉൾപ്പെടെ…