നിർമല സീതാരാമനും എസ്.ജയശങ്കറും ലോക്​സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന സൂചന

ബിജെപി കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമനും എസ്.ജയശങ്കറും ലോക്​സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന സൂചന നൽകി കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി. ഇരുവരും രാജ്യസഭാംഗമാണ്. പക്ഷെ ഇരുവരും തിരഞ്ഞെടുപ്പ് നേരിട്ടിട്ടില്ല. ഇത്തവണ ഇരുവരെയും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കിറക്കാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നതെന്ന് ജോഷി പറഞ്ഞു. ഇവർ കർണാടകയിൽ നിന്നാണോ മത്സരിക്കുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.  ‘‘മാധ്യമങ്ങളിൽ ഇതുസംബന്ധിച്ച് വാർത്തകൾ വരുന്നുണ്ട്. അവർ മത്സരിക്കുമെന്ന കാര്യം ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. കർണാടകയിൽ നിന്നാണോ, അതോ മറ്റെവിടെ നിന്നെങ്കിലും ആണോ അവർ ജനവിധി തേടുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.’’ പ്രഹ്ളാദ് ജോഷി…

Read More

മോഹൻലാലിന്റെ ‘നേരി’ന് വിലക്കില്ല; ഹർജി കോടതി നാളെ വീണ്ടും പരിഗണിക്കും.

ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘നേര്’ എന്ന മോഹൻലാൽ ചിത്രത്തിന്റെ റിലീസിന് വിലക്ക് ഏർപ്പെടുത്താനാകില്ലെന്ന് ഹൈക്കോടതി. സിനിമയില്‍ കഥയുടെ ക്രെഡിറ്റ് നൽകിയിട്ടില്ല, പ്രതിഫലം നൽകിയില്ല എന്നീ പരാതികളാണ് ഹർജിക്കാരനായ എഴുത്തുകാരൻ ദീപു കെ ഉണ്ണി ഉന്നയിച്ചത്. ഈ പേരിൽ സിനിമയുടെ റിലീസ് തടയാനാകില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രൻ വ്യക്തമാക്കി. ഹർജിക്കാരന്റെ ആരോപണങ്ങൾ കോടതി നാളെ വീണ്ടും പരിഗണിക്കും.

Read More

അറസ്റ്റ് ചെയ്താലും പ്രതിയാക്കിയാലും ആശങ്കയില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

വ്യാജ തിരിച്ചറിയിൽ കാർഡുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിൽ ആശങ്കയില്ലെന്ന് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ഈ സർക്കാർ എന്തു ചെയ്യുമെന്നറിയില്ല. അറസ്റ്റ് ചെയ്താലും പ്രതിയാക്കിയാലും ഇവിടെ നിയമ സംവിധാനങ്ങളുണ്ടല്ലോ. അന്വേഷണത്തിന്റെ ഭാഗമായി സഹകരിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ചോദ്യം ചെയ്യലിനായി മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ പ്രതികരിക്കുകയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ.  ഇന്നലെയാണ് നോട്ടീസ് ലഭിച്ചത്. വേണമെങ്കിൽ ഒഴിവാകാമായിരുന്നു. തനിക്ക് തന്നത് കുറച്ച് സമയമാണ്. സിപിഎമ്മും കോടതിയും പറയുന്ന കാര്യങ്ങൾ മാത്രമാണ് റിപ്പോർട്ടിലുള്ളത്. അതിനാൽ ആരുടെ പേരിലും…

Read More

കോണ്‍ഗ്രസ് റാലിക്ക് അനുമതി നിഷേധിച്ചതില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്

കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഡ്യ റാലിക്ക് അനുമതി നിഷേധിച്ചതിന്റെ പേരിലുളള ആരോപണങ്ങള്‍ കോണ്‍ഗ്രസിന്റെ ജാള്യത മറയ്ക്കാനെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് മറയ്ക്കാനും സര്‍ക്കാര്‍ പരിപാടി കുളമാക്കാനുമുള്ള ശ്രമമാണിതെന്നും അദ്ദേഹം ആരോപിച്ചു. കോഴിക്കോട് കടപ്പുറത്ത് നവകേരള സദസിന്റെ വേദി നേരത്തെ നിശ്ചയിച്ചതാണ്, 25 ദിവസം മുന്‍പ് അവിടെ ബുക്ക് ചെയ്തിരുന്നു. ഒരു പരിപാടിക്ക് രണ്ടുദിവസം മുന്‍പല്ല വേദി തീരുമാനിക്കേണ്ടത്, കോണ്‍ഗ്രസിന് വേണമെങ്കില്‍ മറ്റെവിടെയെങ്കിലും പരിപാടി നടത്താമല്ലോ എന്നും റിയാസ് കോഴിക്കോട്ട് വെച്ച് പറഞ്ഞു. അതേസമയം പലസ്തീൻ…

Read More

ആരോഗ്യപരമായ സംവാദത്തിന് തയ്യാർ; മാസപ്പടിയില്‍ തെറ്റ് പറ്റിയെങ്കില്‍ മാപ്പ് പറയും: മാത്യു കുഴല്‍നാടൻ

മാസപ്പടി ജിഎസ്ടി വിഷയത്തില്‍ ഉന്നയിച്ച കാര്യങ്ങളില്‍ നിന്ന് ഒളിച്ചോടില്ലെന്ന് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ മാത്യു കുഴല്‍നാടൻ. എന്തുകൊണ്ട് ഏത് കാര്യം പറഞ്ഞുവെന്നുള്ളത് താൻ ജനങ്ങളോട് വിശദീകരിക്കും. അതിന് ശേഷം മാപ്പ് പറയണോ വേണ്ടേ എന്ന് തീരുമാനിക്കും. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ മാപ്പ് പറയാൻ മടിക്കില്ല. എകെ ബാലനോട് വലിയ ബഹുമാനമുണ്ടെന്ന് പറഞ്ഞ മാത്യു വിഷയത്തില്‍ ആരോഗ്യപരമായ സംവാദത്തിന് തയ്യാറാണെന്നും പറഞ്ഞു. വീണ വിജയൻ നികുതി അടച്ചെന്ന അവകാശവാദത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനുണ്ട്. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ വിശദമായി തന്നെ…

Read More

സമ്പർക്ക പട്ടികയിൽ ആളുകളുടെ എണ്ണം കൂടുമെന്ന് വീണാ ജോർജ്; പടക്കം പൊട്ടിച്ച് വവ്വാലിനെ ഓടിക്കരുത് എ.കെ ശശീന്ദ്രൻ

നിപ്പ സമ്പർക്ക പട്ടികയിൽ ആളുകളുടെ എണ്ണം കൂടാൻ സാധ്യതയെന്ന് മന്ത്രി വീണാ ജോർജ്. ഒരാൾക്കുകൂടി നിപ്പ സ്ഥിരീകരിച്ചുവെന്നും കലക്ടറേറ്റിൽ സർവകക്ഷി അവലോകനയോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കവെ മന്ത്രി പറഞ്ഞു. കോർപറേഷൻ പരിധിയിലെ ചെറുവണ്ണൂർ സ്വദേശിയായ 39 വയസ്സുകാരനാണു രോഗബാധിതൻ. ആദ്യം മരിച്ച വ്യക്തി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോൾ അവിടെ ഇദ്ദേഹം ഉണ്ടായിരുന്നു. മറ്റൊരു രോഗിക്ക് കൂട്ടിരിപ്പുകാരനായി എത്തിയതാണ്. നേരിയ ലക്ഷണങ്ങൾ കണ്ടപ്പോൾ ചികിത്സയ്ക്കായി സമീപിക്കുകയായിരുന്നെന്നും വീണ പറഞ്ഞു.  ഓഗസ്റ്റ് 30ന് മരിച്ച കള്ളാട് സ്വദേശിയിൽനിന്ന് കുറെ പേർക്ക് രോഗം…

Read More