
‘ഇന്ത്യയിലേക്ക് രക്ഷപ്പെട്ടില്ലായിരുന്നെങ്കിൽ ബംഗ്ലാദേശിൽ വെച്ച് കൊല്ലപ്പെട്ടേനെ’; തുറന്ന് പറഞ്ഞ് ഷെയ്ഖ് ഹസീന
ഇന്ത്യയിലേക്ക് രക്ഷപ്പെട്ട് വന്നില്ലായിരുന്നുവെങ്കിൽ താൻ ബംഗ്ലാദേശിൽവെച്ച് കൊല്ലപ്പെടുമായിരുന്നുവെന്ന് ബംഗ്ലാദേശ് മുൻ മുഖ്യമന്ത്രി ഷെയ്ഖ് ഹസീന. താനും സഹോദരിയും എങ്ങനെയാണ് മരണത്തിൽ നിന്ന് രക്ഷപ്പെട്ടതെന്ന് വിവരിക്കുന്ന ഷെയ്ഖ് ഹസീനയുടെ ശബ്ദരേഖ അവരുടെ പാർട്ടി ആയ അവാമി ലീഗാണ് പുറത്തുവിട്ടത്. തന്നെ കൊല്ലാൻ രാഷ്ട്രീയ എതിരാളികൾ ഗൂഢാലോചന നടത്തിയെന്ന് ശബ്ദസന്ദേശത്തിൽ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി പറയുന്നു. ഇരുപത് മിനിട്ടുകൂടി അവിടെ നിന്നാൽ ഞങ്ങൾ കൊല്ലപ്പെടുമായിരുന്നു. ദൈവത്തിന്റെ കാര്യമാണ് ആ സമയം സഹായിച്ചത്. തനിക്കെതിരെ മുൻപ് നടന്ന വധശ്രമങ്ങളെ പറ്റിയും ഹസീന…