കോഴ കേസിൽ അഡ്വ. സൈബി ജോസിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

ജഡ്ജിമാർക്ക് കൈക്കൂലി നൽകിയെന്ന കേസിൽ അഡ്വ.സൈബി ജോസിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. രണ്ടു തവണയായാണ് മൊഴിയെടുത്തത്. ഹൈക്കോടതി ജഡ്ജിമാർക്ക് കൈക്കൂലി നൽകിയെന്ന കേസിൽ കേരളാ ബാർ കൗൺസിലിൻറെ നോട്ടീസിന് അഡ്വ സൈബി ജോസ് നേരത്തെ മറുപടി നൽകിയിരുന്നു. തനിക്കെതിരായ ഗൂഡാലോചനയുടെ തുടർച്ചയാണ് ആരോപണങ്ങളെന്നാണ് സൈബി ആവർത്തിക്കുന്നത്. ഇക്കാര്യം പൊലീസുംപരിശോധിക്കുന്നുണ്ട്. ജഡ്ജിമാരുടെ പേരിൽ താൻ കോഴ വാങ്ങിയിട്ടില്ല. ക്രൈംബ്രാഞ്ച് അന്വേഷണം റിപ്പോർട്ട് വരുംവരെ തനിക്കെതിരെ നടപടി പാടില്ലെന്നും മറുപടിയിലുണ്ട്. അഡ്വ സൈബി ജോസിൻറെ മറുപടി ജനറൽ ബോഡി യോഗത്തിൽ…

Read More

ഹൈക്കോടതി ജഡ്ജിമാരുടെ പേരിൽ പണം വാങ്ങിയെന്ന പരാതി; ക്രൈംബ്രാഞ്ച് മേധാവിയുടെ മേൽനോട്ടത്തിലുള്ള സംഘം അന്വേഷിക്കും

ഹൈക്കോടതി ജഡ്ജിമാരുടെ പേരിൽ പണം വാങ്ങിയെന്ന പരാതി ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്താണ് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ച് ഓർഡർ ഇറക്കിയത്.  ക്രൈംബ്രാഞ്ച് മേധാവി എഡിജിപി ഡോ. ദർവേഷ് സാഹിബ് നേരിട്ട് മേൽനോട്ടം  വഹിക്കുന്ന സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥൻ ക്രൈം ബ്രാഞ്ച് ആലപ്പുഴ യൂണിറ്റ് എസ് പി കെ.എസ്. സുദർശൻ ആണ്. എറണാകുളം ക്രൈംബ്രാഞ്ചിലെ ഡിറ്റക്ടീവ് ഇൻസ്‌പെക്ടർമാരായ എ.എസ് ശാന്തകുമാർ, സിബി ടോം, ഗ്രേഡ് എസ് ഐ…

Read More