സ്ലീവ്‌ലെസ് പോലും ധരിക്കാത്ത പെണ്‍കുട്ടി, പത്ത് വർഷത്തിനു മുമ്പെങ്ങനെയാണോ അതുപോലെ തന്നെയാണ് ഇപ്പോഴും; സായ് പല്ലവിയെക്കുറിച്ച് സന്ദീപ് റെഡ്ഢി

അർജുൻ റെഡ്ഢിയിലെ നായികാ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് സായി പല്ലവിയെയെന്ന് സംവിധായകൻ സന്ദീപ് റെഡ്ഢി വാങ്ക. സായിപല്ലവിയെ കാസ്റ്റ് ചെയ്യാനൊരുങ്ങിയപ്പോൾ അവർ അടുത്തിടപഴകുന്ന രംഗങ്ങളിൽ അഭിനയിക്കില്ലെന്നും എന്തിന് സ്ലീവ്‌ലെസ് പോലും ധരിക്കില്ലെന്നുമുള്ള റിപ്പോർട്ട് കിട്ടിയതുകൊണ്ടാണ് മറ്റൊരാളെ തേടിപോയതെന്നും സന്ദീപ് റെഡ്ഢി പറയുന്നു. മലയാള സിനിമയായ പ്രേമം റിലീസ് ചെയ്തത് മുതൽ താൻ സായ് പല്ലവിയുടെ ആരാധകനായിരുന്നുവെന്നും സന്ദീപ് റെഡി വംഗ വെളിപ്പെടുത്തി. റിലീസിനൊരുങ്ങുന്ന സായ് പല്ലവി–നാഗ ചൈതന്യ ചിത്രം തണ്ടേലിന്റെ പ്രീ-റിലീസ് പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കവെയാണ് സായി…

Read More

‘വലിയ കാറുകളും ഡയമണ്ട്സും വാങ്ങിക്കാം, അവർ അതൊന്നും ചെയ്യാറില്ല, നല്ല കാശ് കിട്ടുന്ന പരിപാടി വേണ്ടെന്ന് വെച്ചു’; സായ് പല്ലവിയെക്കുറിച്ച് ഐശ്വര്യ ലക്ഷ്മി

ഒരു സ്റ്റാർ ഹീറോയിനായിട്ട് കൂടിയും രൂപത്തിലും പെരുമാറ്റത്തിലും വസ്ത്രധാരണത്തിലുമെല്ലാം സായ് പല്ലവി സിംപിളാണ്. എന്തിന് ഏറെ മേക്കപ്പ് പ്രെഡക്ടുകൾ പോലും താരം ഉപയോ​ഗിക്കാറില്ല. ഒട്ടുമിക്ക ചടങ്ങുകളിലും സാരിയിൽ സിംപിളായാണ് നടി പ്രത്യക്ഷപ്പെടാറുള്ളത്. ആഢംബരം കാണിക്കുന്ന ഒന്നും തന്നെ പല്ലവിയിൽ കാണാൻ സാധിക്കില്ല. അമരൻ സിനിമയുടെ റിലീസിനുശേഷം ഇന്ദു റെബേക്ക വർ​ഗീസായുള്ള പ്രകടനത്തിന് നടി ദേശീയ പുരസ്കാരം അർഹിക്കുന്നുണ്ടെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. നടി ഐശ്വര്യ ലക്ഷ്മിയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് സായ് പല്ലവി. ഇരുവരും ഒരുമിച്ച് ​ഗാർ​ഗിയിൽ…

Read More

അമരന്റെ അണിയറ പ്രവര്‍ത്തകരെ അഭിനന്ദിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍

വീരമൃതു വരിച്ച സൈനികന്‍ മേജര്‍ മുകുന്ദ് വരദരാജന്റെ ധീരതയും അര്‍പ്പണബോധവും അഭ്രപാളികളിലെത്തിച്ച സംവിധായകന്‍ രാജ്കുമാറിനെയും ‘അമരന്‍’ ടീമിനെയും അഭിനന്ദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. മുതിര്‍ന്ന നടനും സുഹൃത്തുമായ കമല്‍ഹാസന്റെ ക്ഷണപ്രകാരമാണ് താന്‍ സിനിമ കാണാന്‍ എത്തിയതെന്നും സ്റ്റാലിന്‍ പറഞ്ഞു. ചിത്രത്തില്‍ മേജര്‍ മുകുന്ദ് വരദരാജനായി എത്തിയ ശിവകാര്‍ത്തികയേന്റെയും ഇന്ദു റബേക്കയായി എത്തിയ സായ്പല്ലവിയുടെയും അഭിനയത്തെയും മുഖ്യമന്ത്രി പ്രകീര്‍ത്തിച്ചു. ‘നമുക്കിടയില്‍ മരണമില്ലാത്തവനാണ് മേജര്‍ മുകുന്ദ് വരദരാജന്‍, രാജ്യത്തെ സംരക്ഷിക്കുന്ന സൈനികര്‍ക്ക് ബിഗ് സല്യൂട്ട്’ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുന്ന…

Read More

ഇന്ത്യൻ സൈന്യത്തെ പാക് ജനത കാണുന്നത് ഇങ്ങനെ; വിവാദമായി സായ് പല്ലവിയുടെ പഴയ അഭിമുഖത്തിലെ പരാമർശം

ശിവകാർത്തികേയൻ നായകനാകുന്ന അമരൻ എന്ന ചിത്രമാണ് സായി പല്ലവിയുടേതായി റിലീസിനൊരുങ്ങുന്നത്. ഈ 31 ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. സിനിമയുടെ പ്രമോഷൻ പുരോഗമിക്കുന്നതിനിടയിൽ സായ് പല്ലവിയുടെ പഴയൊരു അഭിമുഖം സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.2020 ലുള്ളതാണ് ഈ അഭിമുഖം. ഇതിൽ ഇന്ത്യൻ സൈന്യത്തെപ്പറ്റി നടി പറയുന്ന കാര്യങ്ങളാണ് ചർച്ചയാകുന്നത്. നക്‌സലുകളെക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സായ് പല്ലവി. ഇന്ത്യൻ സൈന്യം പാക് ജനങ്ങളെ ഭീകരരായിട്ടാണ് കാണുന്നതെന്നും പാകിസ്ഥാൻ ജനത തിരിച്ചും അങ്ങനെയാണ് കാണുന്നതെന്നായിരുന്നു സായ് പല്ലവി പറഞ്ഞത്….

Read More

ലഭിക്കുന്ന വേഷങ്ങളിൽ സന്തുഷ്ടയാണ്, ശരീരം കാണാൻ ആഗ്രഹിക്കുന്ന പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല; സായ് പല്ലവി

പ്രേമത്തിൽ നായികാ കഥാപാത്രമായി എത്തിയ സായ് പല്ലവി പിന്നീടങ്ങോട്ട് തെന്നിന്ത്യൻ ചലച്ചിത്രരംഗത്തെ തിരക്കുപിടിച്ച നടിയായി. അൽഫോൻസ് പുത്രൻ ചിത്രത്തിൽ ‘മലർ’ എന്ന അധ്യാപികയായെത്തി വലിയ കൈയടി നേടിയ താരം അസാമാന്യ പ്രതിഭയുള്ള നർത്തകികൂടിയാണ്. അവതരിപ്പിക്കുന്ന ഏത് കഥാപാത്രത്തിനും ആത്മാവും മനോഹാരിതയും നിറയ്ക്കാൻ കഴിയുന്നു എന്നത് സായ് പല്ലവിയുടെ പ്രത്യേകതയാണ്. സായ് പല്ലവിയുടെ പുതിയതായി ഇറങ്ങാനിരിക്കുന്ന ചിത്രം ‘അമരൻ’ ആണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള ഒരു അഭിമുഖത്തിൽ ആ നാളുകളെ ഓർത്തെടുക്കുകയാണ് താരം. ‘അന്ന് അൽഫോൻസ് പുത്രൻ വിളിച്ചു….

Read More

എല്ലാവരും തെരഞ്ഞു സായി പല്ലവിയുടെ കാമുകൻ ആരാണെന്ന്…; പക്ഷേ സംഭവം മഹാ കോമഡി തന്നെ..!

മലയാള സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ താര സുന്ദരിയാണ് സായ് പല്ലവി. എല്ലാ നായികാ സങ്കൽപ്പങ്ങളും തകർത്തു കൊണ്ടായിരുന്നു സായ് പല്ലവിയുടെ വരവ്. നായികയെന്നാൽ ബാഹ്യ സൗന്ദര്യവും മേക്കപ്പും ഉണ്ടാവണമെന്ന നിർബന്ധത്തിൽ നിന്നും മേക്കപ്പില്ലാതെ ഒരു നായികയെ ഒരു കൊമേഴ്ഷ്യൽ സിനിമയിൽ കൊണ്ടു വരികയും അത് ചരിത്രമാവുകയും ചെയ്തു. 2015ൽ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ‘പ്രേമം’ സിനിമയിലൂടെയാണ് സായ് പല്ലവി സിനിമയിലെത്തുന്നത്. സിനിമയ്ക്കൊപ്പം സിനിമയിലെ നായികയും ഹിറ്റായി. സായിയുടെ മുഖക്കുരു ഉൾപ്പെടെ എല്ലാം ട്രെൻഡായി. മലർ എന്ന കഥാപാത്രം…

Read More

‘അൽഫോൻസിനെതിരെ അന്ന് പരാതി നൽകാൻ വരെ ചിന്തിച്ചു, സ്റ്റോക്കറാണെന്ന് കരുതി’; സായ് പല്ലവി

പ്രേമം എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ മനസിൽ കുടിയേറിയ നടിയാണ് സായി പല്ലവി. ഇപ്പോഴിതാ ബോളിവുഡിലേക്കും ചുവടുവെക്കാനുള്ള തയ്യാറെടുപ്പിലാണ് നടി. രാമായണ എന്ന ബിഗ്ബജറ്റ് ചിത്രത്തലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ സായി പല്ലവി ഒരുങ്ങുന്നത്. രൺബീർ കപൂർ രാമനായി എത്തുന്ന ചിത്രത്തിൽ സീതയായാണ് സായി പല്ലവി എത്തുന്നതെന്നാണ് വിവരം. ഒരു ഡാൻസ് റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നതിന്റെ വീഡിയോ കണ്ടാണ് പ്രേമത്തിന്റെ സംവിധായകൻ അൽഫോൻസ് പുത്രൻ സായി പല്ലവിയെ പ്രേമത്തിലേക്ക് കാസ്റ്റ് ചെയ്യാനായി വിളിക്കുന്നത്. അതിന് മുമ്പ് സായി…

Read More