സഹ്ൽ ആപ്പ് ഇംഗ്ലീഷ് പതിപ്പ് ലോഞ്ച് ചെയ്തു

സർക്കാർ സേവനങ്ങളുടെ ഏകീകൃത പ്ലാറ്റ്‌ഫോമായ സഹ് ൽ ആപ്പിന്റെ ഇംഗ്ലീഷ് പതിപ്പ് നിലവിൽ വന്നു. നേരത്തെ അറബിയിൽ മാത്രമാണ് ആപ്പ് ലഭ്യമായിരുന്നത്. അതുകൊണ്ട് തന്നെ അറബി അറിയാത്തവർക്ക് ഇതൊരു വെല്ലുവിളിയായിരുന്നു. ഇപ്പോൾ ആപ്പിൻ്റെ അറബി പതിപ്പിൽ കയറി ഭാഷ മാറ്റാനുള്ള ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി അറബയിലും ഇംഗ്ലീഷിലും ഇനി ആപ്പ് ഉപയോഗിക്കാനാവും. ഇംഗ്ലീഷ് പതിപ്പ് അപ്‌ഡേറ്റ് ചെയ്യുന്നതോടെ ആപ്പ് കൂടുതൽ ഉപയോക്തൃ സൗഹൃദവും ജനകീയവുമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ സിവിൽ ഐ.ഡി പുതുക്കൽ, പിഴ അടയ്ക്കൽ, റസിഡൻസി പെർമിറ്റുകൾ കൈകാര്യം…

Read More

സഹേല്‍ ആപ്പില്‍ പുതിയ സേവനങ്ങള്‍ അവതരിപ്പിച്ചു

കുവൈത്തിലെ സര്‍ക്കാര്‍ ഏകീകൃത ആപ്ലിക്കേഷനായ സഹേല്‍ ആപ്പില്‍ പുതിയ സേവനങ്ങള്‍ അവതരിപ്പിച്ച് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്. വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റവും രജിസ്‌ട്രേഷൻ പുതുക്കല്‍ സേവനങ്ങളാണ് പുതുതായി ആപ്പില്‍ ചേര്‍ത്തത്. ഇതോടെ ആപ്പ് വഴി വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറുവാനും ഇൻഷുറൻസ് പുതുക്കുവാനും സാധിക്കും. ട്രാഫിക് വകുപ്പിന്‍റെ സേവനങ്ങള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനായി മാറ്റുന്നതിന്‍റെ ഭാഗമായാണ് പുതിയ സേവനങ്ങള്‍ അവതരിപ്പിച്ചത്. അതിനിടെ വീട്ടുജോലിക്കാർക്കെതിരായ ഒളിച്ചോട്ട കേസുകൾ രജിസ്റ്റർ ചെയ്യുവാനുള്ള സേവനവും സഹേല്‍ ആപ്പില്‍ ഒരുക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read More

രാജ്യത്തിന് പുറത്തുള്ള ഗാർഹിക തൊഴിലാളികളുടെ റസിഡന്‍സി സ്റ്റാറ്റസ് സംരക്ഷിക്കാൻ സഹേൽ ആപ്പ്

സര്‍ക്കാര്‍ ഏകജാലക ആപ്ലിക്കേഷനായ സഹേൽ ആപ്പിൽ പുതിയ സേവനം അവതരിപ്പിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഗാർഹിക തൊഴിലാളികൾക്ക് ആബ്സന്‍സ് പെർമിറ്റ് നൽകുന്നതിനുള്ള സേവനമാണ് പുതുതായി ചേര്‍ത്തത്. ഇതോടെ ആറു മാസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്ത് കഴിയുന്ന ഗാർഹിക തൊഴിലാളികളുടെ റസിഡന്‍സി സ്റ്റാറ്റസ് സ്വമേധയാ റദ്ദാക്കുന്നത് തടയുവാന്‍ സാധിക്കും. കുവൈത്തി സ്പോൺസർ ആണ് സഹേല്‍ ആപ്പ് വഴി ഇതിനായി പ്രത്യേക അപേക്ഷ സമർപ്പിക്കേണ്ടത്. എന്നാൽ തൊഴിലാളിയുടെ വിസ കാലാവധി ഈ കാലയളവിൽ സാധുവായിരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.സർക്കാർ സേവനങ്ങൾ പൂർണമായും…

Read More