
വേനൽ തുടങ്ങാൻ അഞ്ച് ദിവസം മാത്രം
വസന്തകാലം അവസാനിക്കാൻ അഞ്ച് ദിവസം മാത്രം ബാക്കിയെന്ന് നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജിയിലെ (എൻ.സി.എം) കാലാവസ്ഥ നിരീക്ഷകൻ അഖീൽ അൽ-അഖീൽ വ്യക്തമാക്കി. മഴ അവസാനിച്ച് അഞ്ചു ദിവസങ്ങൾക്ക് ശേഷം രാജ്യം പൂർണമായി വേനലിലേക്ക് പ്രവേശിക്കും. വസന്തത്തിന്റെ അവസാനമെന്നോണം സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും വെള്ളിയാഴ്ച മുതൽ മഴയും ഇടിമിന്നലുമുണ്ട്. മഴയുടെ ഭൂരിഭാഗവും ഉയർന്ന പ്രദേശങ്ങളിൽ കേന്ദ്രീകരിക്കുമെന്ന് അൽ-അഖീൽ പറഞ്ഞു. മഴക്കാലത്ത് എല്ലാവരോടും സുരക്ഷിതമായ സ്ഥലത്ത് തങ്ങാനും തങ്ങളുടെ പ്ലാറ്റ്ഫോമുകളിലൂടെ പ്രഖ്യാപിച്ച നിർദേശങ്ങൾ പാലിക്കാനും സിവിൽ ഡിഫൻസ് ആഹ്വാനം…