
ഒമാനിലെ പ്രതികൂല കാലാവസ്ഥ; ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് അധികൃതർ
രാജ്യത്തെ പ്രതികൂല കാലാവസ്ഥയിൽ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് തൊഴിൽ മന്ത്രാലയം ബിസിനസ് ഉടമകളോട് ആവശ്യപ്പെട്ടു. ഔട്ട്ഡോർ ഏരിയകളിലെ ജോലി താൽക്കാലികമായി നിർത്തിവെക്കണം. അത്യാവശ്യമല്ലാത്ത ഡ്രൈവിങ്ങും ജോലിയുമായി ബന്ധപ്പെട്ട മറ്റ് യാത്രകളും മാറ്റിവെക്കണമെന്ന് തൊഴിൽ മന്ത്രാലയം ബിസിനസ് ഉടമകളോട് അഭ്യർഥിച്ചു. രാജ്യത്തെ ബിസിനസ് ഉടമകൾക്കായി തൊഴിൽ മന്ത്രാലയം നൽകിയ മറ്റ് സുരക്ഷാ മാർഗനിർദേശങ്ങൾ താഴെ കൊടുക്കുന്നു. ഔദ്യോഗിക കാലാവസ്ഥ മുന്നറിയിപ്പുകളും വിവരങ്ങളും ജീവനക്കാരെ അറിയിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക, ഔട്ട്ഡോർ ഏരിയകളിൽ ഭാരം കുറഞ്ഞ ഉപകരണങ്ങൾ സുരക്ഷിതമാക്കുക,…