
ഭക്ഷ്യ ഉൽപന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടിയുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം
റമദാൻ മാസത്തിൽ ഭക്ഷ്യ ഉൽപന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പരിശോധനാ നടപടികൾ ശക്തമാക്കി പൊതുജനാരോഗ്യ മന്ത്രാലയം. വ്യോമ, സമുദ്ര, കര മാർഗങ്ങളിലൂടെ വിദേശ നാടുകളിൽനിന്ന് ഖത്തറിലേക്ക് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ മേൽ നിയന്ത്രണം കർശനമാക്കിയതിന് പുറമെ പ്രാദേശിക ഭക്ഷണങ്ങൾ വിതരണം ചെയ്യുന്ന ഔട്ട്ലറ്റുകളിലും മന്ത്രാലയം പരിശോധന നടപടികൾ ഊർജിതമാക്കി. ഉപഭോക്താക്കൾ ഏറ്റവും കൂടുതൽ എത്തുന്ന ഇടങ്ങളിലും ഹൈപ്പർ മാർക്കറ്റുകളിലും ജനപ്രിയ കിച്ചനുകളിലും കൂടാതെ അറവുശാലകളിലും ആരോഗ്യ മന്ത്രാലയത്തിന്റെ നിരീക്ഷണം ശക്തമാക്കി. വിശുദ്ധ മാസത്തിൽ സാധ്യമായ ഏറ്റവും ഉയർന്ന ഭക്ഷ്യസുരക്ഷ…