
ഖത്തറിൽ സൈക്കിൾ യാത്രികർക്ക് സുരക്ഷാ നിർദ്ദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം
രാജ്യത്തെ സൈക്കിൾ യാത്രികർക്ക് ഖത്തർ ആഭ്യന്തര മന്ത്രാലയം സുരക്ഷാ നിർദ്ദേശങ്ങൾ നൽകി. ഈ അറിയിപ്പ് പ്രകാരം, താഴെ പറയുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ സൈക്കിൾ യാത്രികരോട് ഖത്തർ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. സൈക്കിൾ യാത്രികർക്കായുള്ള പ്രത്യേക പാതകൾ ഉപയോഗിക്കേണ്ടതാണ്. റോഡിന് വലത് വശം ചേർന്ന് സൈക്കിൾ ഉപയോഗിക്കേണ്ടതാണ്. ഹെൽമെറ്റ്, റിഫ്‌ലക്ടറുകളുള്ള വസ്ത്രങ്ങൾ മുതലായ സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കേണ്ടതാണ്. സൈക്കിളുകളുടെ മുൻവശത്തും, പിൻവശത്തും ലൈറ്റുകൾ ഘടിപ്പിക്കേണ്ടതാണ്. Please adhere to safety requirements such as a helmet,…