
വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ കൃത്യമായ ഇടവേളകളിൽ നടത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ RTA ആഹ്വാനം ചെയ്തു
വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ കൃത്യമായ ഇടവേളകളിൽ നടത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) വാഹനഉടമകളോട് ആഹ്വാനം ചെയ്തു. വേനൽക്കാലത്ത് യു എ ഇ ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കുന്ന സേഫ് സമ്മർ പ്രചാരണ പരിപാടികളുടെ ഭാഗമായാണിത്. 2024 ജൂൺ 5-നാണ് RTA ഇത്തരം ഒരു അറിയിപ്പ് നൽകിയത്. വേനൽക്കാലത്തെ കടുത്ത ചൂടിൽ വാഹനങ്ങൾ സുരക്ഷിതമായ രീതിയിലായിരിക്കും പ്രവർത്തിക്കുന്നതെന്ന് ഉറപ്പ് വരുത്തുന്നതിന് ഇത് പ്രധാനമാണെന്ന് RTA ചൂണ്ടിക്കാട്ടി. വിശ്വാസയോഗ്യമായ ഏജൻസികളുടെ സഹായത്തോടെ വാഹനങ്ങൾ കൃത്യമായ ഇടവേളകളിൽ…