
സേഫ് കേരള പദ്ധതിയില്‍ അഴിമതി; ലാപ്ടോപ്പുകൾ വാങ്ങിയത് 3 ഇരട്ടി വിലയ്ക്ക്; ചെന്നിത്തല
സേഫ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട് വാങ്ങിയ ലാപ്‌ടോപ്പുകളിലും അഴിമതിയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂന്നിരട്ടി വിലയ്ക്കാണ് ലാപ്‌ടോപ്പുകൾ വാങ്ങിയത്. അഴിമതിയ്ക്ക് പിന്നിൽ എസ്.ആർ.ഐ.ടിയാണെന്നും ചെന്നിത്തല ആരോപിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരാറിൽ പറയുന്ന സവിശേഷതകളുള്ള ലാപ്‌ടോപ്പിന് 57000 രൂപ വില മാത്രമാണ് നിലവിൽ ഉള്ളതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാൽ ലാപ്ടോപ്പ് വാങ്ങിയിരിക്കുന്നത് 140000 രൂപയ്ക്കാണ്. മൊത്തം 358 ലാപ്‌ടോപ്പുകളാണ് വാങ്ങിയിരിക്കുന്നത്. രണ്ട് കോടി രൂപയ്ക്കുള്ളിൽ ചെലവ് വരുന്ന പദ്ധതി നിലവിൽ അഞ്ച്…