
ഖത്തർ ടൂറിസത്തിന് അഭിമാന നേട്ടം; വിനോദ സഞ്ചാരികൾക്ക് ഏറ്റവും സുരക്ഷിത നഗരങ്ങളിലൊന്നായി ദോഹ
ആഗോള തലത്തിൽ വിനോദ സഞ്ചാരികൾക്ക് ഏറ്റവും സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് ഖത്തർ തലസ്ഥാനമായ ദോഹ. ബ്രിട്ടീഷ് സെക്യൂരിറ്റി ട്രെയ്നിംഗ് ഏജൻസിയായ ‘ഗെറ്റ് ലൈസൻസ്ഡ്’ നടത്തിയ ഏറ്റവും പുതിയ സർവേയിലാണ് ഖത്തർ നഗരം വിദേശ വിനോദ സഞ്ചാരികൾക്ക് ആഗോള തലത്തിൽ ഏറ്റവും സുരക്ഷിതമായി സഞ്ചരിക്കാവുന്ന നഗരങ്ങളിൽ ആദ്യ പത്തിൽ ഇടം നേടിയത്. ജപ്പാൻ നഗരങ്ങളായ ക്യാട്ടോ, ടോക്യോ എന്നിവയും തായ്പെയ്, സിംഗപ്പൂർ നഗരങ്ങളുമാണിവ. കുറ്റകൃത്യങ്ങൾ, കൊലപാതക നിരക്ക്, പൊലീസ് സംവിധാനങ്ങളിലെ കാര്യക്ഷമത, മോഷണം, പിടിച്ചുപറി തുടങ്ങിയവയിലുള്ള…