
ഒമാനിലെ സഫാരി വേൾഡ് മൃഗശാല സന്ദർശകർക്കായി തുറന്ന് നൽകി; ആദ്യ ദിനം എത്തിയത് നിരവധി സഞ്ചാരികൾ
ഒമാനിലെ ഏറ്റവും വലിയ മൃഗശാല സഫാരി വേൾഡ് വടക്കൻ ശർഖിയ ഗവർണറേറ്റിലെ ഇബ്ര വിലായത്തിൽ സന്ദർശകർക്കായി തുറന്നുകൊടുത്തു. ആയിരക്കണക്കിന് ആളുകളാണ് ഉദ്ഘാടന ദിവസമായ വ്യാഴാഴ്ച മൃഗശാലയിലെത്തിയത്. അതേസമയം, പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി സഫാരി വേൾഡ് മാനേജ്മെന്റ് പ്രത്യേക ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ പ്രായക്കാർക്കും മൂന്ന് റിയാലായിരിക്കും പ്രവേശന ഫീസ്. മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. മൃഗശാലയുടെ ആദ്യ ഘട്ടം പൂർത്തീകരിച്ച് 1,20,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള സ്ഥലത്തിന്റെ ഉദ്ഘാടനമാണ് കഴിഞ്ഞദിവസം നടന്നത്. 2,86,000…