
റിയാദിലെ ‘സദ്യ’ ആസ്ഥാനം സന്ദർശിച്ച് സിറിയൻ പ്രസിഡൻ്റ്
സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽശറഉം വിദേശകാര്യ മന്ത്രി അസദ് അൽശൈബാനിയും ഉദ്യോഗസ്ഥ സംഘവും സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (സദ്യ) ആസ്ഥാനം സന്ദർശിച്ചു. ഡാറ്റ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയുമായി ബന്ധപ്പെട്ട സദ്യയുടെ സാങ്കേതിക സൗകര്യങ്ങൾ സിറിയൻ പ്രസിഡന്റ് കണ്ടു. ‘വിഷൻ 2030’ന്റെ ചട്ടക്കൂടിനുള്ളിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെപിന്തുണയോടെ ഡാറ്റയെ അടിസ്ഥാനമാക്കി ഒരു ദേശീയ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും സൗദി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകളുടെ ആഗോള കേന്ദ്രമാക്കി മാറ്റുന്നതിനും സൗദിയുടെ ഈ മേഖലയിലെ ശ്രമങ്ങളെക്കുറിച്ച്…