വരണമെന്നു കരുതിയതല്ല, ക്ഷണിച്ചോ എന്നു ചോദിച്ചാല്‍ ക്ഷണിച്ചിട്ടില്ല; വേദിയില്‍ പരിഭവം പറഞ്ഞ് സുധാകരന്‍

പരിപാടിക്കു ക്ഷണിക്കാത്തതില്‍ പാര്‍ട്ടി വേദിയില്‍ പരിഭവം പറഞ്ഞ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോഴിക്കോട് എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഉദ്ഘാടകനായി പങ്കെടുത്ത കെ സാദിരിക്കോയ അനുസ്മരണത്തിന്റെ ഭാഗമായ പരിപാടിയിലായിരുന്നു സുധാകരന്റെ പരിഭവം പറച്ചില്‍. ”ഈ പരിപാടിയിലേക്ക് എന്നെ ക്ഷണിച്ചിട്ടില്ല, ഇങ്ങനെയൊരു മീറ്റ്ങ് ഉണ്ടെന്ന ഇന്നലെ വിളിച്ചു പറഞ്ഞു, അതു ക്ഷണം ആവില്ലല്ലോ” -കോണ്‍ഗ്രസ് നേതാവായിരുന്ന കെ സാദിരിക്കോയയുടെ അനുസ്മരണത്തിന്റെ ഭാഗമായി, സംഘടിപ്പിച്ച കര്‍മശ്രേഷ്ഠ പുരസ്‌കാര വിതരണ ചടങ്ങലേക്ക് എത്തിയ സുധാകരന്‍ പറഞ്ഞു. ”വരണമെന്നു…

Read More