
ഇന്ത്യ-എസ്.എ.ഡി.സി ട്രേഡ് കമീഷന് അബൂദബിയിൽ തുടക്കം
എസ്.എ.ഡി.സി മേഖലയിലെ വിവിധ നയതന്ത്രജ്ഞരും സിംബാബ്‌വെ ഉദ്യോഗസ്ഥരും ചേർന്ന് അബുദാബിയിലുള്ള സിംബാബ്‌വെയുടെ നിലവിലെ എസ്.എ.ഡി.സി അംബാസഡറുടെ സാന്നിധ്യത്തിലും ഇന്ത്യാ ആഫ്രിക്ക ട്രേഡ് കൗൺസിലിന്റെ ആഭിമുഖ്യത്തിലും, ഇന്ത്യ എസ്.എ.ഡി.സി ട്രേഡ് കമ്മീഷൻ ആരംഭിച്ചു. ഐടി വികസനത്തിലും ഹ്യൂമൻ റിസോഴ്‌സിലും താൽപ്പര്യമുള്ള പ്രമുഖ വ്യവസായി വിജയ് ആനന്ദിന് എസ്.എ.ഡി.സി രാജ്യങ്ങളായ, സിംബാബ്‌വെ, യുഎഇ, ഇന്ത്യ എന്നിവയ്‌ക്കിടയിലുള്ള വ്യാപാര വികസനത്തിന്, ട്രേഡ് കമ്മീഷണർ ആയി ഓണററി നിയമനം നൽകി. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണ ഉടമ്പടിയുടെ, പൂർണ തോതിലുള്ള പ്രയോജനം…