ബിജെപി നേതാവ് സദാനന്ദൻ മാസ്റ്റർ വധശ്രമ കേസ്: സിപിഎം പ്രവർത്തകരായ പ്രതികളുടെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി

ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ സദാനന്ദൻ മാസ്റ്ററെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു. സിപിഎം പ്രവർത്തകരായ എട്ടു പ്രതികൾക്ക് 7 വർഷത്തെ കഠിന തടവും അൻപതിനായിരം രൂപ പിഴയുമാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചിരുന്നത്.    വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീലിലാണ് ഉത്തരവ്. 31 വർഷങ്ങൾക്കുശേഷമാണ് അപ്പീലിൽ ശിക്ഷാവിധി ശരിവെച്ചത്. പ്രതികളുടെ ശിക്ഷ വർധിപ്പിച്ചു നൽകണമെന്നാവശ്യപ്പെട്ട് സർക്കാർ അപ്പീൽ നൽകിയിരുന്നില്ല.  കൃത്യത്തിന്‍റെ വ്യാപ്തി കണക്കിലെടുക്കുമ്പോൾ പ്രതികൾക്കുളള ഏഴുവർഷത്തെ ശിക്ഷ കുറഞ്ഞുപോയെന്ന്  കോടതി നിരീക്ഷിച്ചു. രണ്ടുകാലും നഷ്ടപ്പെട്ട…

Read More