
ബിജെപിയിൽ ഉറച്ച് മുന്നോട്ട് പോകും, ഒരു കാരണവശാലും കോൺഗ്രസിൽ ചേരില്ല; സദാനന്ദഗൗഡ
മുൻ കേന്ദ്രമന്ത്രിയും. മുൻ കർണാടക മുഖ്യമന്ത്രിയുമായ മുതിർന്ന നേതാവ് സദാനന്ദഗൗഡ ബിജെപി വിടില്ലെന്ന് വ്യക്തമാക്കി. ബിജെപിയിൽ ഉറച്ച് മുന്നോട്ട് പോകും. ഒരു കാരണവശാലും കോൺഗ്രസിൽ ചേരില്ല. പാർട്ടിയെ ശുദ്ധീകരിക്കാനുള്ള ശ്രമമാണ് താനിനി നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബാധിപത്യത്തിനെതിരെ എന്നും നിലപാടെടുത്ത പാർട്ടിയാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടും കുടുംബാധിപത്യത്തിന് എതിരാണ്. മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്നതാണ് തൻറെ ലക്ഷ്യം. അതിന് എല്ലാ പിന്തുണയും നൽകി ബിജെപിക്കൊപ്പം താനുണ്ടാകും. കുടുംബാധിപത്യത്തിനെതിരെ ഒറ്റയാൾപ്പോരാട്ടം താൻ നടത്തുമെന്നും സദാനന്ദഗൗഡ അറിയിച്ചു തെരഞ്ഞെടുപ്പ് കാലത്ത്…