ഡൽഹി വനിതാ കമ്മീഷനിൽ കൂട്ടപിരിച്ചുവിടൽ; പിരിച്ചുവിട്ടത് 223 ജീവനക്കാരെ

ഡൽഹിയിൽ വീണ്ടും ലഫ്റ്റനന്‍റ് ഗവർണർ – സർക്കാർ പോര്. വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്‍റ് ഗവർണർ വി കെ സക്സേന. മുൻ വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ അനുവാദം വാങ്ങാതെയാണ് നിയമനം നടത്തിയതെന്ന് പറഞ്ഞാണ് ലഫ്റ്റനന്‍റ് ഗവർണറുടെ നടപടി.  കരാറടിസ്ഥാനത്തിൽ നിയമിച്ച ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. കരാറടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാൻ വനിതാ കമ്മിഷൻ അധ്യക്ഷയ്ക്ക് അധികാരമില്ലെന്ന് ലഫ്റ്റനന്‍റ് ഗവർണറുടെ ഉത്തരവിൽ പറയുന്നു. ധനവകുപ്പിന്‍റെ അനുമതിയില്ലാതെ സർക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന ഒരു നടപടിയും സ്വീകരിക്കരുതെന്ന്…

Read More

സംഘടന വിരുദ്ധ പ്രവര്‍ത്തനങ്ങള്‍; എംഎല്‍എയുടെ പിഎയെ പാർട്ടി പുറത്താക്കി

സി സി മുകുന്ദൻ എംഎല്‍എയുടെ പി എ അസ്ഹർ മജീദിനെതിരെ സംഘടനാ നടപടി. പാർട്ടിയില്‍ നിന്ന് പുറത്താക്കാക്കാനാണ് മണ്ഡലം കമ്മിറ്റി തീരുമാനമെടുത്തിട്ടുള്ളത്. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിലും സംഘടനാ തീരുമാനം നടപ്പിലാക്കാത്തതിലുമാണ് നടപടി. സിപിഐയുടെ ചേർപ്പ് ലോക്കല്‍ കമ്മറ്റി അംഗമായിരുന്ന അസ്ഹർ മജീദിനെ 2023 ഡിസംബറില്‍ സംഘടനാ വിരുദ്ധ പ്രവർത്തനങ്ങള്‍ നടത്തിയതിന് സസ്‍പെൻഡ് ചെയ്തിരുന്നു. ഇയാളോട് സി സി മുകുന്ദൻ എംഎല്‍എയുടെ സ്റ്റാഫായി തുടരുവാൻ പാടില്ലെന്നും അറിയിച്ചിരുന്നു. തുടർ നടപടിയുടെ ഭാഗമായി ഇന്ന് ചേർന്ന യോഗത്തില്‍ വച്ച്‌…

Read More

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ്: നിഖിൽ തോമസിനെ സി.പി.എം പുറത്താക്കി

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ ഒളിവിൽ പോയ മുൻ എസ്.എഫ്.ഐ നേതാവ് നിഖിൽ തോമസിനെ സി.പി.എമ്മിൽനിന്നു പുറത്താക്കി. കായംകുളം മാർക്കറ്റ് ബ്രാഞ്ചിൽ അംഗമായിരുന്ന നിഖിലിനെ ജില്ല കമ്മിറ്റിയാണ് പുറത്താക്കിയത്. നിഖിൽ തോമസ് കായംകുളം എം.എസ്.എം കോളജിൽ എം.കോമിനു ചേർന്നത് ബി.കോം ജയിക്കാതെയെന്ന് സ്ഥിരീകരിച്ചതിനു പിന്നാലെയാണിത്. നിഖിൽ ഹാജരാക്കിയ ഛത്തീസ്ഗഡ് കലിംഗ സർവകലാശാലാ രേഖകൾ വ്യാജമാണെന്നു കേരള സർവകലാശാല വൈസ് ചാൻസലറും കലിംഗ സർവകലാശാല റജിസ്ട്രാറും എം.എസ്.എം കോളജ് പ്രിൻസിപ്പലും സ്ഥിരീകരിച്ചിരുന്നു. പിന്നാലെ നിഖിലിനെ കോളജിൽനിന്നു സസ്‌പെൻഡ് ചെയ്തു….

Read More