
സര്‍ക്കാരിനെ വെട്ടിലാക്കി സച്ചിന്റെ നിരാഹാര നീക്കം
നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാസം അവശേഷിക്കേ രാജസ്ഥാനില്‍ കോണ്‍ഗ്രസില്‍ വീണ്ടും ഗെലോട്ട്-സച്ചിന്‍ പടലപ്പിണക്കം രൂക്ഷമാകാന്‍ കളമൊരുങ്ങുന്നു. മുഖ്യമന്ത്രി അശോക് ഗലോട്ടിനെ വെട്ടിലാക്കാനുള്ള പുതിയ നീക്കവുമായി യുവനേതാവ് സച്ചിന്‍ പൈലറ്റ് രംഗത്തെത്തി. അഴിമതിക്കാര്‍ക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച നിരാഹാര സമരം നടത്തുമെന്ന് സച്ചിന്‍ പ്രഖ്യാപിച്ചു. വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള മുന്‍ ബിജെപി സര്‍ക്കാരിന്റെ കാലത്തു നടന്ന അഴിമതികള്‍ക്കെതിരെ ഗെലോട്ട് സര്‍ക്കാര്‍ ഉടനടി നടപടി സ്വീകരിക്കണമെന്നാണ് സച്ചിന്റെ ആവശ്യം. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത്…