
സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി; പരാതി നൽകിയിട്ടും നിസംഗതയെന്ന് കെ.കെ രമ
സച്ചിൻ ദേവ് എം.എൽ.എ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ കേസ് എടുക്കാത്തത് രാഷ്ട്രീയ സമ്മർദ്ദം മൂലമെന്ന് കെ.കെ രമ എം.എൽ.എ. ‘മുഖ്യമന്ത്രിയെ ആരെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയാൽ നിമിഷങ്ങൾക്കകം നടപടി ഉണ്ടാവുന്ന സംസ്ഥാനമാണിത്. അതേ സ്ഥലത്താണ് ഒരു ജനപ്രതിനിധി നൽകിയ പരാതിയിൽ പോലീസ് നിസ്സംഗത പാലിക്കുന്നത്. പരാതി നൽകിയിട്ട് ഏഴ് ദിവസം കഴിഞ്ഞു. കേസ് എടുക്കാൻ പറ്റില്ലെന്ന് സൈബർ സെൽ പറഞ്ഞത് പോലും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്’. നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും മാനനഷ്ടക്കേസ് കൊടുക്കുമെന്നും കെകെ രമ പറഞ്ഞു. നിയമസഭയിലുണ്ടായ…