ധോണിയെ മറികടന്ന് കോലി; ഇന്ത്യക്കായി കുടുതല്‍ മത്സരങ്ങള്‍ കളിച്ച രണ്ടാമത്തെ താരം; ഇനി മുന്നില്‍ സച്ചിന്‍ മാത്രം

ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച രണ്ടാമത്തെ താരമെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് വിരാട് കോലി. ഈ നേട്ടത്തോടെ മുന്‍ ഇന്ത്യന്‍ നായകന്‍ ധോണിയെയാണ് കോഹ്‌ലി മറികടന്നിരിക്കുന്നത്. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തോടെയാണ് വിരാട് ഈ നേട്ടം കൈവരിച്ചത്. മത്സരത്തില്‍ റണ്‍സ് ഒന്നും നേടാനാവാതെ കോലി പുറത്തായി. 2004 മുതല്‍ 2019വരെ ഇന്ത്യക്കായി ധോണി കളിച്ചത് 535 മത്സരങ്ങളാണ്. എന്നാൽ ഇന്ന് ബംഗളൂരുവില്‍ ന്യൂസിലന്‍ഡിനെതിരെ കളത്തിലിറങ്ങിയതോടെ കോലി മത്സരങ്ങളുടെ എണ്ണത്തില്‍ ധോണിയെ മറികടന്നു. 2008ല്‍ ശ്രീലങ്കയ്‌ക്കെതിരായ…

Read More

സച്ചിന്റെ മറ്റൊരു റെക്കോഡ് കൂടി മറികടക്കാനൊരുങ്ങി വിരാട് കോലി; ദൂരം 58 റണ്‍സ് മാത്രം

ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ, ആരാധകര്‍ ഉറ്റുനോക്കുന്നത് വിരാട് കോലിയേയാണ്. ടി20 ലോകകപ്പ് വിജയത്തിനു പിന്നാലെ ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ച കോലി ഇനി ടെസ്റ്റ്, ഏകദിന മത്സരങ്ങളില്‍ മാത്രമാണ് കളത്തിലിറങ്ങുക. കോലിയുടെ മികച്ച ഫോമിലേക്കുള്ള തിരിച്ചുവരവ് കാത്തിരിക്കുകയാണ് ആരാധകര്‍. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുമായി കോലിയെ മിക്കപ്പോഴും താരതമ്യപ്പെടുത്താറുണ്ട്. അതുകൊണ്ടു തന്നെ സച്ചിന്റെ 100 അന്താരാഷ്ട്ര സെഞ്ചുറികളുടെ റെക്കോഡ് കോലി മറികടക്കുമോ എന്ന് കാണാനാണ് എല്ലാവരും കാത്തിരിക്കുന്നത്. 80 സെഞ്ചുറികളാണ്…

Read More

നികുതിയായി 66 കോടി അടച്ച് കോലി; ക്രിക്കറ്റ് രണ്ടാമത് ധോണി

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ നികുതിയടച്ച വാർത്തായാണ് ഇപ്പോൾ പുറത്തു വരുന്നത്. 2023-24 സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ ഏറ്റവുംകൂടുതല്‍ ആധായനികുതി അടച്ച ക്രിക്കറ്റ് താരം വിരാട് കോലിയെന്നാണ് റിപ്പോര്‍ട്ട്. ഫോര്‍ച്യൂണ്‍ ഇന്ത്യ പുറത്തുവിട്ട കണക്കുപ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 66 കോടിയാണ് കോലി നികുതിയായി അടച്ചത്. രണ്ടാം സ്ഥാനത്ത് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയാണ്. 38 കോടി രൂപയാണ് ധോണി നികുതിയടച്ചത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കർ മൂന്നാം സ്ഥാനത്തുണ്ട്. 28 കോടി സച്ചിന്‍ നികുതിയായി അടച്ചത്….

Read More

സച്ചിൻ തെന്‍ഡുല്‍ക്കറുടെ സുരക്ഷാ സംഘത്തിലെ ഉദ്യോഗസ്ഥൻ സ്വയം വെടിവെച്ച് ജീവനൊടുക്കി;  കാരണം വ്യക്തമല്ല

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെന്‍ഡുല്‍ക്കറുടെ സുരക്ഷാ സംഘത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. മഹാരാഷ്ട്ര സ്റ്റേറ്റ് റിസർവ് പൊലീസ് ഫോഴ്സിലെ പ്രകാശ് കപ്ഡെ (39) ആണ് ആത്മഹത്യ ചെയ്തത്. ഇന്ന് പുലർച്ചെ കപ്ഡെയുടെ മഹാരാഷ്ട്രയിലെ ജൽഗാവിലെ വീട്ടിലായിരുന്നു സംഭവം. സർവീസ് റിവോൾവർ ഉപയോഗിച്ച് കഴുത്തിൽ വെടിവെച്ചാണ് ആത്മഹത്യ ചെയ്തത്. സച്ചിന്‍റെ മുംബൈയിലെ വസതിക്ക് സുരക്ഷ ഒരുക്കുന്ന സംഘത്തിൽ ഉൾപ്പെട്ട സേനാംഗമാണ് കപ്ഡെ. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.

Read More

സച്ചിൻ ടെണ്ടുൽക്കറിനും രോഹിത് ശർമ മുന്നിൽ സച്ചിന്റെ റെക്കോർഡ് തകർത്ത് മുഷീർ ഖാൻ

രഞ്ജി ട്രോഫി ഫൈനല്‍ കാണാന്‍ വന്ന ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ സാക്ഷി നിര്‍ത്തി അദ്ദേഹം 29 വര്‍ഷം മുമ്പ് സ്ഥാപിച്ച റെക്കോര്‍ഡ് പഴങ്കഥയാക്കി ഇന്ത്യന്‍ താരം സര്‍ഫറാസ് ഖാന്‍റെ സഹോദരന്‍ മുഷീര്‍ ഖാന്‍. രഞ്ജി ഫൈനലില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മുംബൈ താരമെന്ന റെക്കോര്‍ഡാണ് ഇന്നലെ വിദര്‍ഭക്കെതിരെ രണ്ടാം ഇന്നിംഗ്സില്‍ മുംബൈക്കായി സെഞ്ചുറി നേടിയതോടെ മുഷീര്‍ സ്വന്തമാക്കിയത്. 29 വര്‍ഷം മുമ്പ് തന്‍റെ 22-ാം വയസില്‍ രഞ്ജി ഫൈനലില്‍ പഞ്ചാബിനെതിരെ മുംബൈക്കായി സച്ചിന്‍…

Read More