സച്ചിൻ പൈലറ്റിന്റെ പിതാവിനെതിരായ ബിജെപി വാദം; എതിർത്ത് അശോക് ഗെ‌ഹ്ലോട്ട്

കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിന്റെ പിതാവിനെതിരെ ബിജെപി ഉയർത്തിയ ആരോപണങ്ങളെ എതിർത്ത് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിലാണ് കോൺഗ്രസ് നേതാവും സച്ചിൻ പൈലറ്റിന്റെ പിതാവുമായ രാജേഷ് പൈലറ്റിനെതിരായ ബിജെപി വാദത്തെ എതിർത്ത് അശോക് ഗെലോട്ട് പ്രതികരിച്ചത്. സച്ചിനു പിന്തുണയും പ്രഖ്യാപിച്ചു ”കോൺഗ്രസ് നേതാവായ രാജേഷ് പൈലറ്റ് ഇന്ത്യൻ എയർഫോഴ്സിലെ ധീരനായ പൈലറ്റായിരുന്നു. അവരെ അപമാനിക്കുന്നതിലൂടെ ബിജെപി ഇന്ത്യൻ എയർഫോഴ്സിന്റെ ത്യാഗങ്ങളെ അപമാനിക്കുകയാണ്. രാജ്യം മുഴുവൻ ഇതിനെ എതിർക്കണം”– അശോക് ഗെലോട്ട് കുറിച്ചു. സച്ചിൻ…

Read More

സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടുന്നു; പുതിയ പാർട്ടി പ്രഗതിശീൽ കോൺഗ്രസ്

രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി കൊമ്പുകോർത്തുനിൽക്കുന്ന കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് സ്വന്തം പാർട്ടി രൂപീകരിക്കുന്നു. ഈ മാസം 11 നു പുതിയ പാർട്ടിയുടെ പ്രഖ്യാപനമുണ്ടാകും. സച്ചിന്റെ പിതാവ് രാജേഷ് പൈലറ്റിന്റെ ചരമവാർഷികമായ അന്നു നടത്തുന്ന റാലിയിലായിരിക്കും പ്രഖ്യാപനം. ‘പ്രഗതിശീൽ കോൺഗ്രസ്’ എന്നാണു പുതിയ പാർട്ടിയുടെ പേരെന്നാണു വിവരം. മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിനും തമ്മിലുള്ള ഭിന്നത പരിഹരിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് പലവട്ടം ചർച്ച നടത്തിയിരുന്നു. ഒടുവിൽ കഴിഞ്ഞ മാസം 29നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ…

Read More

സച്ചിൻ പൈലറ്റിനെ തള്ളി സുഖ്വിന്ദർ സിങ് രൺധാവ

രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ സച്ചിൻ പൈലറ്റിനെ തള്ളി രാജസ്ഥാന്റെ ചുമതലയുള്ള എഐസിസി നേതാവ് സുഖ്വിന്ദർ സിങ് രൺധാവ. സച്ചിൻ പൈലറ്റിന്റെ യാത്ര വ്യക്തിപരമാണെന്നും സച്ചിൻ യാത്രക്കായി തെരഞ്ഞെടുത്ത സമയം ഉചിതമായില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സച്ചിൻ പൈലറ്റ് പറയുന്ന മുഴുവൻ കാര്യങ്ങളിലും ചർച്ച സാധ്യമല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം രാജസ്ഥാനിലെ പൊട്ടിത്തെറി ഹൈക്കമാന്റിനെയും കോൺഗ്രസ് നേതൃത്വത്തെയും അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞു. സംസ്ഥാനത്ത് പദയാത്ര നടത്താനാണ് സച്ചിൻ പൈലറ്റിന്റെ തീരുമാനം. രാജസ്ഥാൻ പിസിസി അധ്യക്ഷനും പാർട്ടി നേതൃത്വവും അദ്ദേഹത്തെ വിമർശിച്ചിരുന്നു. സച്ചിന്റെ യാത്ര…

Read More

സമരം പാർട്ടി വിരുദ്ധം; സച്ചിന്‍ പൈലറ്റിന് മുന്നറിയിപ്പുമായി കോണ്‍ഗ്രസ്

അശോക് ഗഹ്ലോതിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ചൊവ്വാഴ്ച നിരാഹാര സത്യാഗ്രഹം നടത്താനിരിക്കെ സച്ചിന്‍ പൈലറ്റിന് കടുത്ത മുന്നറിയിപ്പുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. സച്ചിന്‍ പൈലറ്റ് നടത്താനിരിക്കുന്ന സമരം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനവും പാര്‍ട്ടി താത്പര്യത്തിന് എതിരുമാണെന്ന് രാജസ്ഥാന്റെ ചുമതലയുള്ള എഐസിസിസി പ്രതിനിധി സുഖ്‌വീന്ദര്‍ സിങ് രണ്‍ധാവ പ്രസ്താവനയിറക്കി. ‘സ്വന്തം സര്‍ക്കാരിനെതിരെ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് പാര്‍ട്ടി വേദികളിലാണ് ചര്‍ച്ച ചെയ്യേണ്ടത്. പകരം മാധ്യമങ്ങളിലൂടെയും പൊതുയിടങ്ങളിലും അല്ലഉയര്‍ത്തേണ്ടത്. ഞാന്‍ കഴിഞ്ഞ അഞ്ചുമാസമായി രാജസ്ഥാന്റെ ചുമതലയിലുണ്ട്. പൈലറ്റ് ഒരിക്കലും…

Read More